അവരുടെ താല്‍പര്യം പോലെ വരട്ടെ! അനാവശ്യ ഇടപെടലുകളില്ല! മക്കളുടെ പാട്ടിനെക്കുറിച്ച് വിജയ് യേശുദാസ്

മലയാളികളുടെ പ്രിയഗായകനാണ് യേശുദാസ്. അദ്ദേഹത്തിന്റെ ഗാനം കേള്‍ക്കാത്ത ദിവസമില്ലെന്നാണ് സംഗീതപ്രേമികളെല്ലാം പറയാറുള്ളത്. അപ്പയ്ക്ക് പിന്നാലെയായിരുന്നു വിജയും പാടിത്തുടങ്ങിയത്. ഒന്നിച്ച് പാടിയായിരുന്നു സിനിമയില്‍ അരങ്ങേറിയത്. കുട്ടിക്കാലത്ത് തന്നെ പാടിത്തുടങ്ങിയിരുന്നു. ഒന്‍പതാം ക്ലാസ് കഴിഞ്ഞപ്പോഴാണ് അമേരിക്കയിലേക്ക് പോയത്. കോളേജൊക്കെ കഴിഞ്ഞ് തിരികെ വന്നപ്പോഴാണ് കര്‍ണാടക സംഗീതമൊക്കെ പഠിച്ച് തുടങ്ങിയത്. അവിടെയായപ്പോള്‍ പിയാനോ ക്ലാസിനൊക്കെ പോവുമായിരുന്നു. വെസ്്‌റ്റേണ്‍ മ്യൂസിക്കൊന്നും അന്ന് പഠിച്ചിരുന്നില്ല. മൂന്നാം വര്‍ഷമായപ്പോഴാണ് അവിടെയൊരു പരിപാടിയില്‍ അപ്പയുടെ പാട്ട് പാടിയത്. അമേരിക്കയിലേക്ക് പോവുന്നതിന് മുന്നേ തന്നെ ഭക്തിഗാനങ്ങളൊക്കെ പാടുന്നുണ്ടായിരുന്നു.

ഹരിവരാസനം പാടുന്നൊരു മോളുടെ വീഡിയോ ഞാനും കണ്ടിരുന്നു. അതെന്റെ മോളല്ല. നന്നായി പാടുന്ന കുട്ടിയാണ്. അതിന് ക്രെഡിറ്റ് കിട്ടേണ്ടതിന് പകരം എന്റെ മോള്‍ക്കാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. എന്റെ മോള്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. പ്രൊഫഷണലി എവിടെയും പാടിയിട്ടൊന്നുമില്ല. കുഞ്ഞിലേ അവള്‍ പാടിയിട്ടുണ്ട്. അപ്പയുടെ അറുപതാം പിറന്നാളിന് ഹരിവരാസനം പാടിയിരുന്നു. ആ ഒരു കണക്ഷനിലാണെന്ന് തോന്നുന്നു ഇതും അവളുടെ പേരില്‍ പ്രചരിക്കുന്നത്. മോനും മോളും പാടുന്നവരാണ്. അവരുടെ ആഗ്രഹം പോലെ പഠിക്കുന്നുണ്ട്. വെസ്റ്റേണും പഠിക്കുന്നുണ്ട്. അവരുടെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ് അവരെ. നല്ല ടീച്ചറിനെ കണ്ടുപിടിച്ച് കൊടുത്തിട്ടുണ്ട് എന്നല്ലാതെ കൂടുതലായി അതിനകത്ത് ഇടപെടാറില്ല. താല്‍പര്യമുണ്ടെങ്കില്‍ അവര് തന്നെ ചെയ്യട്ടെ എന്നാണ് എന്നായിരുന്നു ഇടയിലൊരു അഭിമുഖത്തില്‍ വിജയ് മക്കളെക്കുറിച്ച് പറഞ്ഞത്.

Vijay Yesudas latest chat
Photo Credit: Vijay Yesudas/ Facebook

പ്രണയ വിവാഹത്തിലൂടെയായിരുന്നു വിജയ് യേശുദാസും ദര്‍ശനയും ഒന്നിച്ചത്. ഒരു പരിപാടിക്കിടയില്‍ വെച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അന്ന് ആരേയും മൈന്‍ഡ് ചെയ്തിരുന്നില്ല വിജയ്. അത്ര സുഖമില്ലാത്ത അവസ്ഥയിലായിരുന്നതിനാല്‍ നല്ല ടെന്‍ഷനിലായിരുന്നു. അതിനാല്‍ത്തന്നെ സ്വീകരിക്കാനെത്തിയവരോടൊന്നും അധികം സംസാരിച്ചിരുന്നില്ല. ഇതെന്തൊരു ജാഡയാണെന്നായിരുന്നു അന്ന് ദര്‍ശന ചിന്തിച്ചത്. പിന്നീട് കുടുംബത്തോടെയായി ദര്‍ശനയുടെ വീട്ടിലേക്ക് പോയിരുന്നു വിജയ്. അതിന് ശേഷം ഇരുവരും ഒന്നിച്ച് സംസാരിക്കുന്നതും, സുഹൃത്തുക്കളാവുന്നതും. ആ ബന്ധം പിന്നീട് പ്രണയമാവുകയായിരുന്നു. ഇരുവീട്ടുകാരുടേയും ആശീര്‍വാദത്തോടെയായിരുന്നു വിവാഹം.

വിവാഹ ശേഷം വിജയിനൊപ്പമായി വേദികളിലും, സിനിമാസംബന്ധിയായ പരിപാടികളിലുമെല്ലാം ദര്‍ശന കൂടെയുണ്ടാവാറുണ്ടായിരുന്നു. മാതൃക ദമ്പതികളെന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അതിനിടയിലായിരുന്നു ഇരുവരും വേര്‍പിരിയുന്നതിനെക്കുറിച്ച് പറഞ്ഞത്. പരസ്പരം പഴി ചാരുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യാതെയായിരുന്നു ഇരുവരും വഴിപിരിഞ്ഞത്. മക്കളുടെ കാര്യങ്ങള്‍ക്കായി എന്നും ഒന്നിച്ച് നില്‍ക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു. ആരേയും വേദനിപ്പിക്കാതെയിരിക്കാനായാണ് ഞങ്ങള്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഞാനാണ് വിക്ടിം എന്നോ, ട്രോമ ഫീല്‍ ചെയ്തത് എന്നോ പറഞ്ഞിട്ടില്ല. ഇന്നത്തെ കാലത്ത് നോര്‍മലായ സംഭവമാണ് ഇടയ്ക്ക് വെച്ച് വേര്‍പിരിയുന്നത്.

More from Filmibeat

Read more about: vijay yesudas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X