അപ്പയ്ക്ക് വേണ്ടി മകനെത്തി! മൂകാംബയ്ക്ക് മുന്നില്‍ വിജയ് യേശുദാസിന്റെ ഗാനാര്‍ച്ചന! സര്‍പ്രൈസായി അമ്മയുടെ കോള്‍
മലയാളികളുടെ ഗന്ധര്‍വ്വനാദമായാണ് യേശുദാസിനെ വിശേഷിപ്പിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ മൂകാംബിക ക്ഷേത്രത്തില്‍ പതിവായി എത്തുമായിരുന്നു അദ്ദേഹം. സംഗീത കച്ചേരിയുമായി അന്നത്തെ ദിവസം അവിടെയായിരുന്നു ചെലവഴിച്ചിരുന്നത്. പ്രിയപ്പെട്ടവരും ഈ ദിവസം ദാസിനൊപ്പമുണ്ടാവാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം 86ാം പിറന്നാള്‍ ആഘോഷിച്ചത്. സിനിമാലോകത്തുള്ളവരെല്ലാം അദ്ദേഹത്തിന് പിറന്നാളാശംസ അറിയിച്ചിരുന്നു. ഇത്തവണ കൊല്ലൂരിലേക്ക് ഇല്ലേയെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. അമേരിക്കയില്‍ സ്ഥിര താമസമാക്കിയപ്പോഴും കൃത്യമായി മൂകാംബിക ക്ഷേത്രത്തിലേക്ക് എത്താറുണ്ടായിരുന്നു അദ്ദേഹം. പതിവിന് വ്യത്യസ്തമായി ഇത്തവണ അപ്പയുടെ പിറന്നാളിന് വിജയ് യേശുദാസായിരുന്നു എത്തിയത്.
സുഹൃത്തുക്കള്‍ക്കൊപ്പമായി മൂകാംബികയിലെത്തിയ വിജയ് യേശുദാസ് സംഗീതാര്‍ച്ചനയും നടത്തിയിരുന്നു. ഒരുനേരമെങ്കിലും എന്ന പ്രിയഗാനമടക്കം നിരവധി പാട്ടുകളായിരുന്നു വിജയ് ആലപിച്ചത്. പാട്ടിനിടയിലായിരുന്നു വിജയ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് അപ്പയോട് സംസാരിച്ചത്. ഇവരെല്ലാം അപ്പയെ കാണണമെന്ന് പറയുന്നു. എല്ലാവരും ചേര്‍ന്ന് ഹാപ്പി ബര്‍ത്ത് ഡേയും ആശംസിച്ചിരുന്നു അദ്ദേഹം. അമ്മേ മൂകാംബിക എന്ന പ്രാര്‍ത്ഥനയോടെയായിരുന്നു യേശുദാസ് സംസാരിച്ച് തുടങ്ങിയത്. എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചിരുന്നു. അപ്പയ്ക്കായി പ്രത്യേക പൂജയും നടത്തിയിരുന്നു വിജയ്.

അപ്പയ്‌ക്കൊപ്പമായിരുന്നു വിജയ് പാടിത്തുടങ്ങിയത്. യേശുദാസിന്റെ മകന്‍ എന്ന ലേബലില്‍ അല്ലാതെ നിലനില്‍ക്കാനായുള്ള ശ്രമം അത്ര എളുപ്പമല്ലായിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളില്‍ നിന്നുള്ള അവസരങ്ങളും വിജയിന് ലഭിച്ചിരുന്നു. സ്റ്റേജ് ഷോകളും അഭിനയവുമൊക്കെയായി സജീവമാവുകയായിരുന്നു അദ്ദേഹം. അപ്പയാണ് ജീവിതത്തിലെ വഴികാട്ടി. അങ്ങനെ ഇരുത്തി പാട്ട് പഠിപ്പിക്കാനുള്ള സമയം അപ്പയ്ക്കില്ലായിരുന്നു. കാറില്‍ ഇരുന്നൊക്കെ കീര്‍ത്തനം പറഞ്ഞ് തന്നിട്ടുണ്ടെന്നും വിജയ് പറഞ്ഞിരുന്നു. തന്നെ കാണുമ്പോഴെല്ലാം ആളുകള്‍ അപ്പയെക്കുറിച്ചാണ് ചോദിക്കാറുള്ളതെന്നും മകന്‍ തുറന്നുപറഞ്ഞിരുന്നു.
മകന്റെ ടെന്നീസ് താല്‍പര്യം പരിഗണിച്ചായിരുന്നു യേശുദാസ് അമേരിക്കയിലേക്ക് മാറിയത്. ഫ്‌ളോറിഡയിലെ ടെന്നീസ് അക്കാദമിയിലായിരുന്നു ചേര്‍ത്തത്. ആദ്യത്തെ വര്‍ഷം ചേട്ടന്‍ അവിടെ തനിച്ചായിരുന്നു. ഹോം സിക്‌നെസ് കൂടിയപ്പോഴായിരുന്നു നാട്ടിലേക്ക് തിരികെ വന്നത്. അന്ന് ഞാനും അനിയനും ചെന്നൈയിലായിരുന്നു. പിന്നെ ഞങ്ങളെ മൂന്നുപേരെയും അവിടേക്ക് ചേര്‍ക്കുകയായിരുന്നു. അങ്ങനെയാണ് അമേരിക്കയില്‍ സ്ഥിര താമസമാക്കിയതെന്നും വിജയ് യേശുദാസ് പറഞ്ഞിരുന്നു. പരിപാടിക്ക് പോവുമ്പോള്‍ അപ്പ ഞങ്ങളെയൊക്കെ കൊണ്ടുപോവാറുണ്ടായിരുന്നു അന്ന്. എന്നാല്‍ എനിക്കിപ്പോള്‍ അതിനൊന്നും സാധിക്കില്ല. മക്കളെയൊന്നും കൂടെ കൂട്ടാറില്ല. അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ഇടയ്ക്ക് അവരെ കൊണ്ടുപോവാറുണ്ട്.
പ്രണയ വിവാഹത്തിലൂടെയായിരുന്നു വിജയും ദര്‍ശനയും ഒന്നായത്. ഒരു ഷോയ്ക്ക് പോയപ്പോഴായിരുന്നു ദര്‍ശന ആദ്യമായി വിജയിനെ കണ്ടത്. തീരെ വയ്യാതെയിരുന്ന അവസ്ഥയായതിനാല്‍ അന്ന് വിജയ് ആരോടും അധികം സംസാരിച്ചിരുന്നില്ല. ഇതെന്തൊരു ജാഡയാണെന്നായിരുന്നു വിചാരിച്ചത്. എന്നാല്‍ പിന്നീടാണ് ഇരുവരും സുഹൃത്തുക്കളായി മാറിയത്. സൗഹൃദം പ്രണയമായി മാറിയപ്പോഴായിരുന്നു വീട്ടുകാര്‍ ഇടപെടുന്നത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. സന്തോഷകരമായി പോവുകയായിരുന്നു ഇരുവരും. അതിനിടയിലായിരുന്നു ഇനി ഒന്നിച്ചല്ല എന്നറിയിക്കുന്നത്. വീട്ടുകാരെ വേദനിപ്പിച്ചാണെങ്കിലും അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ബിസിനസുമായി സജീവമാണ് ദര്‍ശന. മക്കളുടെ കാര്യങ്ങള്‍ക്കായി എന്നും ഒന്നിച്ച് നില്‍ക്കുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











