അവരുടെ ഇഷ്ടം പോലെയാണ് എല്ലാം! വേണ്ട സമയത്തെല്ലാം കൂടെയുണ്ട്! മക്കളെക്കുറിച്ച് വിജയ് യേശുദാസ്

'ചന്ദനവളയിട്ട കൈകൊണ്ടു ഞാന്‍' എന്ന ഗാനത്തിലൂടെയായിരുന്നു വിജയ് യേശുദാസിന്റെ പാട്ട് ജീവിതം തുടങ്ങുന്നത്. സിനിമയിലേക്ക് വരുന്നതിന് മുന്‍പ് പാടിയത് ഈ പാട്ടിയിരുന്നു. അതിന് ശേഷമായിരുന്നു 'മില്ലെനിയം സ്റ്റാര്‍സി'ല്‍ പാടുന്നത്. ആ പാട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷമായിരുന്നു 'കേളി നിലാവ്'. ആ സമയം മുതല്‍ സ്‌റ്റേജുകളിലൊക്കെ പാടുന്നുണ്ടായിരുന്നു. അപ്പയുടെ പാട്ടിനെക്കുറിച്ചും, ശബ്ദത്തെക്കുറിച്ചുമൊക്കെയുള്ള താരതമ്യം തുടക്കം മുതലേയുണ്ടായിരുന്നു. അപ്പയെ കാണുമ്പോള്‍ ആളുകള്‍ കാലില്‍ വീഴുന്നതൊക്കെ കണ്ടിട്ടുണ്ട്. പാടാനറിയാത്തവരും, പാട്ടിലുള്ള ഇഷ്ടം കൊണ്ട് അപ്പയെ കാണാനായി വരാറുണ്ട്.

ഞങ്ങള്‍ ഒരേ നക്ഷത്രക്കാരാണ്. സ്വഭാവങ്ങളിലും കുറേ സമാനതകളുണ്ട്. എന്നേക്കാളും ക്ഷമയുണ്ട് അപ്പയ്ക്ക്. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് യേശുദാസ് വിശേഷങ്ങള്‍ പങ്കുവെച്ചത്. തുടക്ക കാലത്ത് ഞാന്‍ ശരിക്കും ബുദ്ധിമുട്ടിയിട്ടുണ്ട്. ജോലിയില്‍, കലയില്‍ ഫോക്കസ് ചെയ്യാനാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത്. അപ്പ എപ്പോഴും തിരക്കിലായിരുന്നു. ഇടയ്‌ക്കൊക്കെ എനിക്ക് കീര്‍ത്തനമൊക്കെ പറഞ്ഞ് തരും. ഈ തിരക്കിനിടയില്‍ നിങ്ങളൊരു കീര്‍ത്തനം പോലും മുഴുവന്‍ പഠിപ്പിക്കില്ലല്ലോ എന്ന് അമ്മ പറയാറുണ്ട്. ഒരു മണിക്കൂര്‍ പഠിപ്പിച്ച് അദ്ദേഹം നിര്‍ത്തും. പിന്നെ എപ്പോഴെങ്കിലുമായിരിക്കും അടുത്ത വരി പഠിപ്പിക്കുന്നത്. വണ്ടിയില്‍ പോവുമ്പോഴൊക്കെ ഇടയ്ക്ക് പാട്ട് പറഞ്ഞ് തരും.

Vijay Yesudas about his kids
Photo Credit: Vijay Yesudas/ Facebook

പാട്ട് പാടിക്കഴിഞ്ഞ് എന്റെ കരിയര്‍ മാറിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. 'മഴ കൊണ്ട് മാത്രവും', 'ഈ പുഴയും' ഒക്കെ അങ്ങനെയുള്ള പാട്ടുകളാണ്. മെച്യൂവേര്‍ഡ് വോയ്‌സിലേക്ക് വന്നു എന്ന് പലരും പറഞ്ഞത് അപ്പോഴാണ്. ഇമോഷണല്‍ സോംഗ്‌സൊക്കെ എനിക്ക് പറ്റുമെന്ന് മനസിലാക്കിയത് അപ്പോഴാണ്. പിന്നെ കുറച്ച് കഴിഞ്ഞപ്പോഴേക്കും അങ്ങനെയുള്ള പാട്ടുകള്‍ മാത്രമാണ് വരുന്നത്. എന്ത് വന്നാലും നമ്മളത് സ്വീകരിക്കണം. പറ്റുന്ന രീതിയില്‍ ചെയ്യണം എന്ന് അപ്പ പറയാറുണ്ട്. എന്റെ ഷോ ആണെങ്കില്‍ ഞാന്‍ റിഹേഴ്‌സലിന് പോവാറില്ല. എന്റെ തന്നെ പാട്ടുകളാണെങ്കില്‍ ഞാന്‍ റിഹേഴ്‌സല്‍ നോക്കാറില്ല. ചില സമയത്ത് വരികളൊക്കെ കിട്ടാതെ വന്നിട്ടുണ്ട്. ബാക്ക്ഗ്രൗണ്ടില്‍ പാട്ട് വെച്ച് മാനേജ് ചെയ്യുന്ന പരിപാടി ചെയ്യാറില്ല.

മൂന്ന് ആണ്‍കുട്ടികളായതിനാല്‍ എപ്പോഴും ബഹളമാണ് വീട്ടില്‍. അമ്മയുടെ പെറ്റ് വിശാലാണ്. അപ്പ വീട്ടില്‍ ഇല്ലാത്തതിന്റെ കുറവ് അമ്മ അറിയിച്ചിട്ടില്ല. ഞാന്‍ ചെന്നൈയിലാണ് ജനിച്ചതും, വളര്‍ന്നതും. മക്കള്‍ക്ക് വേണ്ട സമയത്ത് ഞാന്‍ അവരുടെ കൂടെയുണ്ടാവാറുണ്ട്. ഫ്രണ്ട്‌ലി ഫാദറാണ് ഞാന്‍. ദേഷ്യപ്പെട്ട് കഴിഞ്ഞാല്‍ എനിക്കും സങ്കടം വരും. ചെറിയ ആള്‍ക്ക് ദേഷ്യപ്പെട്ടാല്‍ പെട്ടെന്ന് സങ്കടം വരുന്ന പ്രകൃതമാണ്. അവര്‍ക്ക് വേണ്ടത് അവര്‍ തന്നെ തിരഞ്ഞെടുക്കട്ടെ എന്നാണ് എന്റെ നിലപാട്. രണ്ടുപേര്‍ക്കും പാട്ടിഷ്ടമാണ്. അവര്‍ ചില പാട്ടുകളെക്കുറിച്ചൊക്കെ പറയാറുണ്ട്. അങ്ങനെ അതും എന്റെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. പിയാനോ പഠിക്കുന്നതൊക്കെ അവരുടെ ഇഷ്ടമാണ്. കുഞ്ചാക്കോ ബോബനും ധനുഷുമൊക്കെയായി അടുത്ത സൗഹൃദമുണ്ട്. ക്രിക്കറ്റ് കളിക്കാനൊക്കെ പോയി ഇവിടെയും ഞങ്ങള്‍ക്കൊരു ടീമുണ്ട്. ഇവിടത്തെ ടീമും, അവിടത്തെ ടീമും ഒന്നിച്ച് കളിക്കാറുണ്ട്. അങ്ങനെ കുറേ സൗഹൃദമുണ്ട്. എല്ലാവരെയും എവിടെ വെച്ചെങ്കിലും കാണാറുണ്ടെന്നുമായിരുന്നു വിജയ് പറഞ്ഞത്.

More from Filmibeat

Read more about: vijay yesudas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X