'അമ്മ നല്ല വേഷം ധരിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് നല്ല ഉടുപ്പുകള്‍ വാങ്ങിത്തരും'; നിറകണ്ണുകളോടെ നടി അർത്ഥന ബിനു

പേര് ചിലപ്പോൾ അറിയില്ലെങ്കിലും മലയാളികൾക്ക് വളരെ സുപരിചിതമായ മുഖമാണ് സഹനടൻ വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും നിരവധി തിളങ്ങിയിട്ടുള്ള വിജയകുമാറിന്റേത്. നരസിംഹത്തിലൂടെയും പ്രജയിലൂടെയുമെല്ലാമാകും മലയാളികൾക്ക് വിജയകുമാറിന്റെ മുഖം സുപരിചിതമായത്. തൊണ്ണൂറുകളിലും രണ്ടായിരത്തിനുശേഷവും ഒരുപാട് മലയാള സിനിമകളുടെ ഭാ​ഗമായിരുന്നു വിജയകുമാർ. എന്നാൽ ഇപ്പോൾ വിജയകുമാറിനെ വളരെ വിരളമായി മാത്രമെ സിനിമകളിൽ കാണാൻ സാധിക്കു.

അച്ഛന്റെ വഴിയെ തന്നെ വിജയകുമാറിന്റെ മൂത്തമകൾ അർത്ഥന ബിനു അഭിനയത്തിലേക്ക് എത്തിയിരുന്നു. പക്ഷെ അച്ഛന്റെ പേരിൽ അറിയപ്പെടുന്നതിനോട് കടുത്ത എതിർപ്പാണ് അർത്ഥനയ്ക്ക്. കാരണം വിജയകുമാർ അർത്ഥനയേയും അമ്മയേയും അനിയത്തിയേയും വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച് പോയതാണ്. വിജയകുമാർ സംരക്ഷിക്കാതെയായതോടെ അർത്ഥനയുടെ അമ്മയാണ് രണ്ടുപെൺമക്കളേയും വളർത്തി വലുതാക്കിയത്.

Arthana Binu

അടുത്തിടെയും വിജയകുമാറിന്റെ ശല്യം തങ്ങളുടെ സ്വര്യജീവിതത്തെ ബാധിക്കുന്നുവെന്ന് കാണിച്ച് പരാതിപ്പെട്ടിരുന്നു അർത്ഥനയും അമ്മയും സഹോദരിയും. ഇരുപത്തിയാറുകാരിയായ അർത്ഥന മലയാള സിനിമയിലേക്ക് ചുവടുവെച്ചത് സുരേഷ് ​ഗോപിയുടെ മകൻ ​ഗോകുൽ സുരേഷ് ആദ്യമായി നായകനായ മുദ്ദു​ഗൗ എന്ന സിനിമയിലൂടെയാണ്.

പക്ഷെ അഭിനയം അർത്ഥന ആരംഭിച്ചത് തെലുങ്ക് സിനിമയിലൂടെയാണ്. അതും അപ്രതീക്ഷിതമായി നടിക്ക് ലഭിച്ച അവസരമായിരുന്നു. എട്ട് വർഷത്തെ സിനിമാ ജീവിതത്തിനിടെ അർത്ഥന മൂന്ന് മലയാള സിനിമകളും അഞ്ച് തമിഴ് സിനിമകളും ഒരു തെലുങ്ക് സിനിമയും ചെയ്തു. സിനിമാ ജീവിതം ചെറുപ്പം മുതൽ അർത്ഥനയുടെ സ്വപ്നമാണ്. അത് സാക്ഷാത്കരിച്ച് എടുക്കാനുള്ള ശ്രമത്തിലാണ് അർത്ഥന.

നടിയുടെ ഏറ്റവും പുതിയ റിലീസ് ടൊവിനോ തോമസ് സിനിമ അന്വേഷിപ്പിൻ കണ്ടെത്തുമാണ്. വയ്യാത്ത കാലുമായി സിനിമയുടെ പ്രമോഷന് കുടുംബത്തോടൊപ്പമെത്തിയ അർത്ഥനയുടെ വീഡിയോകൾ വൈറലായിരുന്നു. കാലിനൊരു ഫ്രാക്ച്ചർ സംഭവിച്ചതിനെ തുടർന്നുള്ള ചികിത്സയിലാണ് അർത്ഥന ഇപ്പോൾ.

അമ്മയാണ് അർത്ഥനയുടെ എല്ലാം. ഇപ്പോഴിതാ അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ ഭാ​ഗമായി നൽകിയ പ്രമോഷനിടെ സംസാരിക്കവെ അമ്മയെ കുറിച്ച് അർത്ഥന പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. അമ്മയെ കുറിച്ച് നിറകണ്ണുകളോടെയാണ് നടി സംസാരിച്ചത്. 'നടിയാകണം എന്നായിരുന്നു ചെറുപ്പം മുതലേയുള്ള ആഗ്രഹം. അതിന് വേണ്ടി ഒരുപാട് ഓഡിഷന്‍സ് അറ്റന്റ് ചെയ്തിട്ടുണ്ട്. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ ആങ്കറിങ് ചെയ്തുകൊണ്ടാണ് തുടക്കം.'

Arthana Binu

'എവിടുന്ന് കിട്ടി ഇതിനെയെന്ന് ചോദിച്ച് പലരും അന്ന് അപമാനിച്ച അനുഭവമൊക്കെയുണ്ട്. പക്ഷെ അതില്‍ നിന്നെല്ലാം ഓരോ പാഠം പഠിക്കുകയായിരുന്നു. അത് കഴിഞ്ഞ് മോഡലിങ് ചെയ്തപ്പോഴും ഏതെങ്കിലും ഒരു വിധത്തില്‍ അഭിനയത്തിലേക്ക് വരാം എന്നായിരുന്നു പ്രതീക്ഷ. പക്ഷെ അങ്ങനെ അറ്റന്റ് ചെയ്ത ഓഡിഷന്‍സില്‍ നിന്നൊന്നും അവസരം കിട്ടിയില്ല. യാദൃശ്ചികമായി തെലുങ്കില്‍ നിന്നാണ് ആദ്യത്തെ അവസരം വന്നത്.'

'കൂട്ടുകാരിയുടെ പ്രൊഫൈല്‍ കണ്ട് ഒരു തെലുങ്ക് കാസ്റ്റിംങ് ഡയരക്ടര്‍ വിളിക്കുകയായിരുന്നു. അത് കഴിഞ്ഞ് രണ്ടാമത് ചെയ്ത സിനിമയാണ് മുദ്ദുഗൗ. ഒരു നടി എന്ന നിലയില്‍ നല്ല വേഷങ്ങള്‍ കിട്ടിയത് തമിഴില്‍ നിന്നാണ്. കടൈക്കുട്ടി സിങ്കം എന്ന കാര്‍ത്തി ചിത്രത്തിലെ അഭിനയത്തെ കുറിച്ചാണ് കാണുമ്പോള്‍ എല്ലാവരും ആദ്യം സംസാരിക്കുന്നത്.'

'കരിയറിലും ജീവിതത്തിലും എനിക്കേറ്റവും അധികം പിന്തുണ നല്‍കിയിട്ടുള്ളത് അമ്മ തന്നെയാണ്. സാമ്പത്തികമായി ഞങ്ങള്‍ വളരെ അധികം മോശമായ അവസ്ഥയിലൂടെ കടന്നുപോയ സമയമുണ്ടായിരുന്നു. അന്നും ഞാന്‍ ഏറ്റവും നല്ല രീതിയിലാണ് ജീവിക്കുന്നതെന്ന് അമ്മ സ്വയം ഉറപ്പുവരുത്തിയിരുന്നു.'

'തിരുവനന്തപുരത്തുള്ള ഏറ്റവും നല്ല സ്‌കൂളില്‍ തന്നെയാണ് ഞങ്ങളെ പഠിപ്പിച്ചത്. അമ്മ നല്ല വേഷം ധരിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് നല്ല ഉടുപ്പുകള്‍ വാങ്ങിത്തരും. വഴക്കടിക്കുകയൊക്കെ ചെയ്യുമെങ്കിലും അമ്മ തന്നെയാണ് എന്റെ എല്ലാമെന്നാണ്', അർത്ഥന ബിനു നിറകണ്ണുകളോടെ പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X