മകൾ മരിച്ചത് സുരേഷിന് വല്ലാത്ത ഷോക്കായി; പിന്നീട് എന്തെങ്കിലും ചെയ്യണമെന്ന വാശിയായി; വിജയരാഘവൻ

സുരേഷ് ​ഗോപി സിനിമാ രം​ഗത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിച്ചതിനെക്കുറിച്ച് പല അഭിപ്രായങ്ങളുണ്ട്. നടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടായിരുന്നു എന്നാണ് പലരും പറയുന്നത്. എല്ലാ കാര്യങ്ങളിലും വൈകാരികമായി പ്രതികരിക്കുന്ന വ്യക്തിയാണ് സുരേഷ് ​ഗോപി. ഇത് രാഷ്ട്രീയത്തിൽ​ ​ഗുണവും ദോഷവുമാകുന്നുണ്ട്. അടുത്തിടെ വലിയ വിവാദങ്ങളിൽ ഇദ്ദേഹം അകപ്പെട്ടു. അതേസമയം സിനിമാ രം​ഗത്ത് സുരേഷ് ​ഗോപിക്ക് വൻ സ്വീകാര്യതയുണ്ട്. കരിയറിൽ വലിയ ഇടവേളകൾ വന്നപ്പോഴും താരത്തിന്റെ സ്ഥാനം അത് പോലെ തുടർന്നു.

ഇപ്പോഴിതാ സുരേഷ് ​ഗോപിയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ വിജയരാഘവൻ. തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് വിജയരാഘവൻ സംസാരിച്ചു. സുരേഷ് എന്റെ നല്ല സുഹൃത്താണ്. കൊച്ചുപിള്ളേരുടെ സ്വഭാവമാണ്. എത്രമാത്രം നല്ല കാര്യങ്ങളാണ് സുരേഷ് ​ഗോപി ചെയ്യുന്നതെന്നും വിജയരാഘവൻ ചോദിച്ചു. മകൾ മരിച്ചത് വല്ലാത്ത ഷോക്കായിരുന്നു. പിന്നീട് എന്തെങ്കിലും ചെയ്യണമെന്ന വാശിയായി.

Vijayaraghavan  Suresh Gopi

മുറിവാശിയെന്നൊക്കെ പറയില്ലേ. ആ വാശിയിൽ നിന്നാണ് പുള്ളി പിന്നീട് രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് തോന്നുന്നു. പണ്ട് പുള്ളി ഇവനൊന്നും ശരിയല്ല, അങ്ങനെയല്ല ചെയ്യേണ്ടത് കുട്ടാ ഞാൻ ആണെങ്കിൽ എന്നൊക്കെ പറയും. ഒരു രാഷ്ട്രീയവും ഇല്ലാത്തപ്പോഴും പുള്ളിക്ക് എന്തൊക്കെയോ ചെയ്യണം എന്ന ആ​ഗ്രഹങ്ങളുള്ളയാളാണെന്നും വിജയരാഘവൻ വ്യക്തമാക്കി.

രാഷ്ട്രീയത്തിലേക്ക് വന്നത് സുരേഷ് ​ഗോപിയുടെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്നും വിജയരാഘവൻ പറയുന്നു. മമ്മൂട്ടിയും മോഹൻലാലുമുള്ള ​ഗണത്തിലുള്ള ആളാണ് സുരേഷ്. എത്ര പുതിയ ആൾക്കാർ വന്നാലും സുരേഷിന് സ്പേസുണ്ട്. ഇപ്പോൾ സുരേഷ് ഇടയ്ക്ക് വന്ന് അഭിനയിക്കുമ്പോൾ സ്വീകരിക്കപ്പെടുന്നുണ്ടെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി. എത്രയോ പടങ്ങൾ സുരേഷ് ​ഗോപി വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും വിജയരാഘവൻ വ്യക്തമാക്കി. സിനിമാതെക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Vijayaraghavan  Suresh Gopi

മൂത്ത മകൾ ലക്ഷ്മിയുടെ മരണത്തെക്കുറിച്ച് സുരേഷ് ​ഗോപി സംസാരിച്ചിട്ടുണ്ട്. മകളുടെ ഓർമകൾ ഇന്നും ഇദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ട്. 1992 ജൂൺ ആറിനാണ് ഒരു വാഹനാപകടത്തിൽ സുരേഷ് ​ഗോപിയുടെ മകൾ മരിച്ചത്. ഭാര്യയെയും അനിയനെയും എന്റെ ലക്ഷ്മിയെ ഏൽപ്പിച്ച് ഞാൻ എറണാകുളം വന്നിട്ട് തിരിച്ച് പോയി. പിന്നെ എന്റെ മകളില്ല. അവൾ ഇപ്പോഴുണ്ടെങ്കിൽ 32 വയസാണ്. താൻ മരിച്ച് പട്ടടയിൽ കൊണ്ട് വെച്ചാലും ആ ചാരത്തിന് വരെ ആ വേദന ഉണ്ടാകുമെന്നും സുരേഷ് ​ഗോപി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

അടുത്തിടെയാണ് മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹം നടന്നത്. സിനിമാ ലോകത്തെ നിരവധി പേർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. സിനിമാ രം​ഗത്ത് ഇടയ്ക്ക് സുരേഷ് ​ഗോപി സാന്നിധ്യം അറിയിക്കാറുണ്ട്. ​ഗരുഡൻ ആണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അരുൺ വർമ സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. ഏറെക്കാലത്തിന് ശേഷം സുരേഷ് ​ഗോപിക്ക് ലഭിച്ച ഹിറ്റ് സിനിമയാണിത്. രാഷ്ട്രീയത്തിലെ തിരക്കുകൾ കാരണം മികച്ച സിനിമകൾ നടൻ വേണ്ടെന്ന് വെച്ചിട്ടുണ്ട്. പൊറിഞ്ച് മറിയം ജോസ് എന്ന സിനിമയിൽ ആദ്യം നായകനായി പരി​ഗണിച്ചത് സുരേഷ് ​ഗോപിയെയാണ്.

More from Filmibeat

Read more about: vijayaraghavan suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X