twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് രണ്‍ജി പണിക്കര്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു! മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് വിജയരാഘവന്‍

    By Prashant V R
    |

    മലയാള സിനിമയിലെ മികച്ച നടന്‍മാരിലൊരാളാണ് വിജയരാഘവന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ നടന്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം ചെയ്തിരുന്നു. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാര സിനിമകളിലുമെല്ലാം വിജയരാഘവന്‍ അഭിനയിച്ചിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യന്‍ എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ നടന്‍ എത്തിയിരുന്നു.

    സുരേഷ് ഗോപി നായകവേഷത്തില്‍ എത്തിയ സിനിമയില്‍ വില്ലന്‍ റോളിലാണ് വിജയരാഘവന്‍ അഭിനയിച്ചിരുന്നത്. ഏകലവ്യന്‍ സിനിമയില്‍ അഭിനയിപ്പോഴുളള അനുഭവം ഒരഭിമുഖത്തില്‍ വിജയരാഘവന്‍ തുറന്നുപറഞ്ഞിരുന്നു. ഏകലവ്യന്‍ സിനിമയിലെ അനുഭവം തനിക്ക് മറക്കാന്‍ കഴിയാത്തതാണ് എന്ന് നടന്‍ പറയുന്നു.

    എന്നില്‍ നിന്ന് പ്രേക്ഷകര്‍

    എന്നില്‍ നിന്ന് പ്രേക്ഷകര്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു റോള്‍ ആയിരുന്നു അത്. അതിന്റെ തിരക്കഥ എഴുതിയ രണ്‍ജി പണിക്കര്‍ എന്റെ അടുത്ത സുഹൃത്താണ്. ഒരു ദിവസം രണ്‍ജി സെറ്റിലുളളപ്പോള്‍ അതിലെ ഒരു പ്രധാന രംഗം എടുത്തു. ഗണേഷ് അതില്‍ എന്റെ സുഹൃത്തിന്റെ മകനാണ്. ഗണേഷിനെ പോലീസ് പിടിക്കുമ്പോള്‍ ഞാന്‍ ഇറക്കാന്‍ വരുന്നതാണ് ആ രംഗം.

    അതില്‍ ജഗതി, ഗീത

    അതില്‍ ജഗതി, ഗീത, സുരേഷ് ഗോപി എല്ലാവരുമായും ഞാന്‍ സംസാരിക്കുന്നുണ്ട്. അത് ഒരു ദീര്‍ഘമായ ഒരു രംഗമാണ്. ആ സീന്‍ ചെയ്തതിന് ശേഷം എല്ലാവരും ക്ലാപ്പ് ചെയ്തു, രണ്‍ജി എന്നെ ഓടി വന്ന് കെട്ടിപ്പിടിച്ചു. ആ സമയം രണ്‍ജി കരയുന്നുണ്ടായിരുന്നു. നാടകത്തില്‍ അത്തരം അനുഭവം ഒരുപാട് ഉണ്ടെങ്കിലും സിനിമയില്‍ അത് അപൂര്‍വ്വമാണ്. അഭിമുഖത്തില്‍ വിജയരാഘവന്‍ പറഞ്ഞു.

    ഏകലവ്യനില്‍ ചേറാടി കറിയ

    ഏകലവ്യനില്‍ ചേറാടി കറിയ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് വിജയരാഘവന്‍ അവതരിപ്പിച്ചിരുന്നത്. ചിത്രത്തില്‍ മറ്റൊരു പോലീസ് വേഷമായിരുന്നു വിജയരാഘവനായി ഷാജി കൈലാസും കൂട്ടരും മാറ്റിവെച്ചത്. എന്നാല്‍ ചേറാടി കറിയ എന്ന വില്ലന്‍ കഥാപാത്രത്തെ വിജയരാഘവന്‍ ചോദിച്ച് വാങ്ങുകയായിരുന്നു. ഏകലവ്യനൊപ്പം വിജയരാഘവന്റെ വില്ലന്‍ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    1993ലായിരുന്നു

    1993ലായിരുന്നു സുരേഷ് ഗോപി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയത്. സിനിമയില്‍ നരേന്ദ്രപ്രസാദ് അവതരിപ്പിച്ച കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ താരനിര തന്നെയായിരുന്നു സിനിമയില്‍ അണിനിരന്നത്. മലയാള സിനിമയില്‍ ഇപ്പോഴും സജീവമായ താരങ്ങളില്‍ ഒരാളാണ് വിജയരാഘവന്‍. മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം നടന്‍ അഭിനയിച്ചിരുന്നു. നിലവില്‍ മലയാളത്തില്‍ എല്ലാതരം വേഷങ്ങളും ചെയ്യാറുളള താരം കൂടിയാണ് വിജയരാഘവന്‍. വില്ലന്‍ വേഷങ്ങള്‍ക്ക് പുറമെ ഹാസ്യ റോളുകളിലും വിജയരാഘവന്‍ തിളങ്ങിയിരുന്നു.

    സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിന്റെ

    സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിന്റെ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രമായിരുന്നു നടന്റെ കരിയറില്‍ വലിയ വഴിത്തിരുണ്ടാക്കിയത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ നടന്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. പിന്നാലെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി നടന്‍ മാറിയിരുന്നു. സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിയിരുന്നു താരം.

    Read more about: vijayaraghavan
    English summary
    Vijayaraghavan Recalled Ekalavyan Movie Diaries And His Working Experience With Renji Panicker
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X