നിങ്ങളൊരുമിച്ചോ, പക്ഷെ ഇത് വേണോ? മക്കളുടെ കാര്യം സംഗീത പറഞ്ഞിട്ടും...; വിജയ്ക്കും തൃഷയ്ക്കും വിമർശനം
വിജയുടെ പിറന്നാൾ ദിനം ആരാധകർക്ക് അൽപ്പം കയ്പ്പുള്ളതായിരുന്നു. തൃഷ കൃഷ്ണൻ വിജയ്ക്കൊപ്പമുള്ള ഫോട്ടോ പുറത്ത് വിടാതിരുന്നപ്പോൾ ഇത്തവണ വിവാദങ്ങളും ചർച്ചകളും ഇല്ലെന്ന് ആരാധകർ ആശ്വസിച്ചു. പ്രത്യേകിച്ചും വിജയ് മുഖ്യമന്ത്രിയായ സാഹചര്യത്തിൽ. എന്നാൽ വിജയ് ആരാധകരുടെ ആശ്വാസത്തിന് അധിക നേരം ആയുസുണ്ടായില്ല. വിജയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് തൃഷ പിറന്നാൾ ആശംസ അറിയിച്ചു. ഗോസിപ്പുകൾ പരിധി വിട്ടിരിക്കെ ഇത് വേണ്ടായിരുന്നു എന്നാണ് വിജയ് ആരാധകർ പറയുന്നത്. എന്നാൽ വിജയ് നിങ്ങൾക്ക് താരപുരുഷനാണെങ്കിൽ തനിക്ക് ജീവിത പങ്കാളിയാണെന്ന് തൃഷ പറയാതെ പറയുന്നു.
ഈ ബന്ധത്തെ അംഗീകരിക്കാത്തവർ ഓർക്കുന്നത് വിജയുടെ ഭാര്യ സംഗീതയെക്കുറിച്ചാണ്. അകന്നെങ്കിലും നിയമപരമായി വിജയ്ക്ക് ഭാര്യ സംഗീതയാണ്. തന്നോളം വളർന്ന മക്കളുമുണ്ട്. ഇവരുടെ മാനസികാവസ്ഥ വിജയും തൃഷയും ചിന്തിക്കേണ്ടതാണെന്ന് വ്യാപകമായി അഭിപ്രായങ്ങളുണ്ട്. സംഗീത നൽകിയ ഡിവോഴ്സ് പെറ്റീഷനിൽ ഒരു കാര്യം എടുത്ത് പറയുന്നുണ്ട്. വിജയും കാമുകിയും ഒരുമിച്ചുള്ള യാത്രകളുടെയും ഒത്ത് ചേരലിന്റെയും ഫോട്ടോ പുറത്ത് വിടുന്നത് കുടുംബത്തിന് നാണക്കേടും മക്കൾക്ക് മാനസിക വിഷമവും ഉണ്ടാക്കുന്നെന്നാണ് സംഗീത പറഞ്ഞത്.

എന്നാൽ ഈ പെറ്റീഷൻ പുറത്ത് വന്നതിന് തൊട്ട് പിന്നാലെ വിജയും തൃഷയും ഒരുമിച്ച് ഒരു സദസിലെത്തി. പിന്നീടും ഇവരെ ഒരുമിച്ച് കണ്ടു. തൃഷ വിജയുടെ സത്യപ്രതഞ്ജയ്ക്കെത്തി. ഇപ്പോൾ ബന്ധം എത്രത്തോളം ശക്തമാണെന്ന് കാണിക്കുന്ന പിറന്നാളാശംസ പോസ്റ്റും. അജിത്ത് കുമാറിന്റെ അമ്മ മരിച്ചപ്പോൾ അനുശോചനം അറിയിക്കാനെത്തിയ വിജയ്ക്കൊപ്പം തൃഷയും ഉണ്ടായിരുന്നു. ഇവരുടെ വിവാഹം സംഗീതയുമായുള്ള ഡിവോഴ്സിന് ശേഷമുണ്ടാകുമെന്നാണ് പുറത്ത് വരുന്ന അഭ്യൂഹങ്ങൾ. 2000 ങ്ങളുടെ തുടക്ക വർഷങ്ങളിലെ ഹിറ്റ് ജോഡിയായ ഇവർ അക്കാലത്ത് പരസ്പരം അടുത്തിരുന്നു. 2008 ന് ശേഷം ഇവർ ഒരുമിക്കാതായി. വിജയ് സംഗീതയ്ക്കും മക്കൾക്കും പ്രാധാന്യം നൽകി തൃഷയിൽ നിന്നും അകന്ന കാലഘട്ടമാണതെന്നാണ് വാദം. അക്കാലത്ത് തൃഷ നൽകിയ അഭിമുഖങ്ങളിലും വിജയ്നെ അവഗണിക്കുന്ന തരത്തിൽ തൃഷ സംസാരിച്ചിരുന്നു.
വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നാണ് സംഗീതയുടെ ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നത്. ഈ നടിയുടെ പേര് പറഞ്ഞിട്ടില്ല. എന്നാൽ തൃഷയാണ് ഈ നടിയെന്ന് ജനം ഉറപ്പിച്ച് കഴിഞ്ഞു. ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്നതാണ് തൃഷയുടെ പ്രവൃത്തികളും.
27 വർഷം നീണ്ട വിവാഹ ബന്ധത്തിൽ നിന്നും നിയമപരമായി വേർപിരിയൽ ആവശ്യപ്പെട്ട് സംഗീതയാണ് ഡിവോഴ്സ് പെറ്റീഷൻ നൽകിയത്. അർഹമായ ജീവനാംശം തനിക്ക് വേണമെന്ന് സംഗീത ആവശ്യപ്പെടുന്നുണ്ട്. വിജയുടെ അമ്മ ശോഭ ചന്ദ്രശേഖർ ഇടപെട്ട് സംഗീതയെയും വിജയ്നെയും അനുനയിപ്പിച്ചെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നിരുന്നു. സംഗീതയ്ക്ക് വലിയ തുക കൊടുത്ത് കേസ് ഒത്തുതീർപ്പാക്കിയെന്നും വാദം വന്നു. എന്നാൽ ഇവയൊന്നും സത്യമായിരുന്നില്ല.


Click it and Unblock the Notifications
