ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ വിജയ് കാരണമില്ലാതെ മുഖത്ത് അടിച്ചു, നെഞ്ചിൽ ആഞ്ഞ് ചവിട്ടി; മുൻ അസിസ്റ്റന്റ്

ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് വിജയ്. കേരളത്തിൽ അടക്കം ലക്ഷക്കണക്കിന് ആരാധകരുള്ള നടൻ. സിനിമ ജീവിതം വിട്ട് രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്ന താരത്തിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി മുൻ അസിസ്റ്റന്റ് സെൽവ രാജ്. പത്ത് വർഷത്തോളം നടന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു സെൽവ രാജ്. പുലി, തുപ്പാക്കി തുടങ്ങിയ സിനിമകളിൽ എല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ഏറെക്കാലം വിജയിയുടെ പിതാവ് എസ്എ ചന്ദ്രശേഖറിന്റെ പ്രൊഡക്ഷന് കീഴിൽ ജോലി ചെയ്തശേഷമാണ് സെൽവം വിജയിയുടെ അസിസ്റ്റന്റാകുന്നത്.

ഒരു സെക്കന്റ് പോലും ചിന്തിക്കാൻ നിന്നില്ല; നമ്മുടെ സംസ്കാരത്തെ കളിയാക്കുന്ന സിനിമ; കാളിദാസിന് പ്രശംസ പ്രവാഹം!
ഒരു സെക്കന്റ് പോലും ചിന്തിക്കാൻ നിന്നില്ല; നമ്മുടെ സംസ്കാരത്തെ കളിയാക്കുന്ന സിനിമ; കാളിദാസിന് പ്രശംസ പ്രവാഹം!

എന്റെ മുഴുവൻ പേര് സെൽവ രാജ് എന്നാണ്. പഠനം തലയിൽ കയറാത്തതുകൊണ്ടാണ് നാട് വിട്ട് ചെന്നൈയിൽ വന്നത്. റൂം ബോയി ആയിട്ടായിരുന്നു തുടക്കം. സിനിമാക്കാർക്ക് വേണ്ടി ജോലി ചെയ്യുമായിരുന്നു. പിന്നീട് അഞ്ഞൂറ് രൂപ കൊടുത്ത് സിനി പ്രൊഡക്ഷൻ കാർഡെടുത്ത് പ്രൊഡക്ഷനിൽ ജോലി ചെയ്ത് തുടങ്ങി.

Vijay Ex-Personal Assistant Selvam

ആർട്ടിസ്റ്റിന് ആവശ്യമായ ഫുഡ് അടക്കം എല്ലാം ചെയ്ത് കൊടുക്കണം അതാണ് പ്രൊഡക്ഷൻ അസിസ്റ്റന്റിന്റെ ജോലി. വിജയ് സാറിന്റെ അച്ഛന്റെ പ്രൊഡക്ഷൻ കമ്പനിയിൽ ആദ്യം എനിക്ക് ജോലി കിട്ടി. അന്ന് അഞ്ഞൂറ് രൂപയായിരുന്നു കൂലി. അറുപത് പടത്തിൽ എസ്എ ചന്ദ്രശേഖറിനൊപ്പം ഞാൻ ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് ഞാൻ വിജയ് സാറിന്റെ സിനിമകളിൽ പ്രവർത്തിച്ച് തുടങ്ങിയത്. പതിനഞ്ച് വയസ് മുതൽ വിജയ് സാറിനെ എനിക്ക് അറിയാം.

വിജയ് സാറിന്റെ അച്ഛനാണ് എന്റെ വിവാഹം നടത്തി തന്നത്. വേലയുധം സിനിമയിൽ പ്രൊഡക്ഷനിൽ ഞാൻ ജോലി ചെയ്തിരുന്നു. വിജയ് സാറിന്റെ ഭക്ഷണ കാര്യമെല്ലാം ഞാൻ തന്നെയാണ് ശ്രദ്ധിച്ചിരുന്നത്. ഞാൻ തന്നെയാണ് ആ ജോലി വിജയ് സാറിനോട് ചോദിച്ച് വാങ്ങിയത്. പേഴ്സണൽ അസിസ്റ്റന്റാക്കും മുമ്പ് ചില കണ്ടീഷൻസൊക്കെ അദ്ദേഹം വെച്ചിരുന്നു. എല്ലാത്തിനും ഞാൻ സമ്മതം പറഞ്ഞു.

അശ്വിന്റെ പഴയ സന്തോഷമെല്ലാം പോയി, ജോലിക്കാര്യത്തിൽ പ്രശ്നമോ; ദിയയുടെ ഭർത്താവായ ശേഷം...
അശ്വിന്റെ പഴയ സന്തോഷമെല്ലാം പോയി, ജോലിക്കാര്യത്തിൽ പ്രശ്നമോ; ദിയയുടെ ഭർത്താവായ ശേഷം...

പക്ഷെ വിജയ് സാറിനൊപ്പമുള്ള മറ്റുള്ളവർക്ക് ഞാൻ അദ്ദേഹത്തിന്റെ അസിസ്റ്റന്റായത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇന്നലെ വന്നവൻ വിജയ് സാറിനോട് കൂടുതൽ അടുക്കുന്നുവെന്ന തോന്നൽ അവരിലുണ്ടാക്കി. അതുകൊണ്ട് തന്നെ ആ ജോലി തെറിപ്പിക്കാൻ വേണ്ടതെല്ലാം അവരിൽ ചിലർ ചെയ്ത് തുടങ്ങി. ഒരു ദിവസം അദ്ദേഹത്തോട് ഇതെല്ലാം ഞാൻ തുറന്ന് പറഞ്ഞു. അത് അവരറിയുകയും ടോർച്ചർ വർധിച്ചു. പിന്നീട് വിജയ് സാർ തന്നെ എന്നോട് അതൃപ്തി കാണിച്ച് തുടങ്ങി സെൽവം പറയുന്നു.

ഒപ്പം വിജയ് കാരണമില്ലാതെ മർദ്ദിച്ച സംഭവവും സെൽവം വെളിപ്പെടുത്തി. ഒരു ദിവസം സാറിനുള്ള ഫുഡ്‌ എല്ലാം റെഡിയാക്കി ടേബിളിന് മുകളിൽ കൊണ്ട് വെച്ച് ഞാൻ അവിടെ വെയിറ്റ് ചെയ്യുവാണ്. വിജയ് സാർ തൊട്ട് അടുത്തുള്ള ഒരു റൂമിൽ ആരോടോ ദേഷ്യപെട്ട് ഫോണിൽ സംസാരിക്കുന്നത് കേൾക്കാം. പെട്ടെന്ന് ഫോൺ കട്ട് ചെയ്ത് മുറിക്ക് പുറത്ത് ഇറങ്ങി വളരെ ദേഷ്യത്തോടെ ഡോർ അടച്ച് ഭക്ഷണം കഴിക്കാൻ വന്ന് ഇരുന്നു.

Vijay Ex-Personal Assistant Selvam

അപ്പോഴും ആരോടോ ഉള്ള ദേഷ്യം സാറിന്റെ മുഖത്ത് കാണാം. ഞാൻ ഒന്നും മിണ്ടാതെ കൈ കെട്ടി കുറച്ച് നീങ്ങി നിന്നു. ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ പുള്ളി അങ്ങ് എണീറ്റ് വന്ന് എന്റെ മുഖം അടക്കി അടിച്ചു. അടിയുടെ ശക്തിയിൽ തൊട്ട് അപ്പുറത്തെ സോഫയിലേക്ക് വീണ എന്റെ നെഞ്ചത്തേക്ക് ഒരു തവണ ആഞ്ഞ് ചവിട്ടി.

ശേഷം പുള്ളി പോയി കൈ കഴുകി. അതിനുശേഷവും ഞാൻ അവിടെ പിടിച്ച് നിന്നത് എനിക്ക് ഒരു മകളുണ്ട് അവളുടെ കല്യാണ പ്രായം എത്തിയിരിക്കുന്നു ഇത്രയും കാലം കൂടെ ഉണ്ടായിരുന്ന ആൾ എന്ന നിലക്ക് മകളുടെ കല്യാണത്തിന് എന്തെങ്കിലും സഹായം ചെയ്യുമെന്ന് കരുതിയാണ്. എന്നാൽ വിജയ് സാർ കല്യാണത്തിന് ഒന്നും വന്നത് പോലും ഇല്ല.

ഇന്റർവ്യൂവിന് പോവുകയാണെന്ന് പറഞ്ഞപ്പോൾ എന്റെ ഭാര്യ എന്നോട് പറഞ്ഞത് പോകേണ്ടെന്നും ഇതൊന്നും പറയരുത് എന്നുമാണ്. അത് വിജയ് സാറിന്റെ അച്ഛനോട് ഉള്ള കടപ്പാടാണ്. സാറിന്റെ അച്ഛൻ ഡയറക്ട് ചെയ്ത 60 പടങ്ങളിലും കൂടെ ഉണ്ടായിരുന്ന ആളാണ് ഞാൻ.

വെറുതെയല്ല നിക്കർ വിധവയെന്ന് വിളിക്കുന്നത്; അമ്മയും പപ്പയും പറഞ്ഞ കമന്റ്, ഇനിയും ഇടുമെന്ന് ഉറക്കെ പറഞ്ഞു!
വെറുതെയല്ല നിക്കർ വിധവയെന്ന് വിളിക്കുന്നത്; അമ്മയും പപ്പയും പറഞ്ഞ കമന്റ്, ഇനിയും ഇടുമെന്ന് ഉറക്കെ പറഞ്ഞു!

എനിക്ക് ഇപ്പോഴും വിജയ് സാറിനോട് ഒരു ദേഷ്യവും ഇല്ല പക്ഷെ ആ സംഭവം ഒക്കെ കഴിഞ്ഞ് കുറേ കാലം കഴിഞ്ഞ് യാതൊരു കാരണവും പറയാതെ വിജയ് സാർ എന്നെ പിരിച്ച് വിട്ട് വേറെ അസിസ്റ്റന്റ് ടീമിനെ നിയമിച്ചത് കൊണ്ട് ഞാൻ ഇന്ന് നടുതെരുവിൽ നിൽക്കുകയാണ്. എന്റെ ഭാര്യയുടെ അവസ്ഥ സാർ (അവതാരകനോട്) കണ്ടത് അല്ലേ.

ഞാൻ ഹാർട്ട് സർജറി കഴിഞ്ഞ ഒരു വ്യക്തി ആണെങ്കിലും എന്നെ കൊണ്ട് കഴിയുന്ന പോലെ നിങ്ങൾക്ക് വേണ്ടി ഞാൻ പണി എടുക്കാം ഇന്റസ്ട്രിയിലെ ആരെങ്കിലും എനിക്ക് ഒരു ജോലി തന്നാൽ മതി. ഇനി വിജയ് സാർ എന്നെ തിരിച്ച് വിളിച്ചാൽ പോലും ഞാൻ സന്തോഷത്തോടെ പോകും എന്ന് പറഞ്ഞാണ് സെൽവം അവസാനിപ്പിച്ചത്.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X