ജന നായകൻ ബാലയ്യ ചിത്രത്തിന്റെ റീമേക്ക് തന്നെ; വിജയ്‌യിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് റെഡിറ്റ്

തമിഴ് സിനിമയുടെ പ്രിയ താരം ദളപതി വിജയ്, അഭിനയത്തോട് വിട പറയാൻ ഒരുങ്ങുകയാണ്. തമിഴക വെട്രി കഴകൻ എന്ന തന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനങ്ങളുമായി ഇലക്ഷനിൽ ശ്രദ്ധ ചെലുത്താൻ വേണ്ടിയാണ് വിജയ് സിനിമ വിടാൻ തീരുമാനിച്ചത്. എന്നാൽ അതിന് മുൻപ്, ജന നായകൻ എന്ന് പേരിട്ടിരിക്കുന്ന ഒരു സിനിമയിൽ കൂടി നടൻ അഭിനയിക്കുന്നുണ്ട്. വലിമൈ സംവിധായകൻ എച്ച്. വിനോദമായി താരം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'ദളപതി കച്ചേരി' എന്ന് പേരിട്ട ചിത്രത്തിലെ ആദ്യ സോങ് വീഡിയോ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

അടുത്ത വർഷം ആദ്യം പൊങ്കൽ ആഘോഷ വേളയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ജന നായകൻ എന്ന ചിത്രം ആരാധകരുടെ ആകാംക്ഷ വാനോളം ഉയർത്തിയിട്ടുണ്ട്. ഏറെ പ്രതീക്ഷയുള്ള ചിത്രത്തിൽ വിജയ് ഒരു പോലീസുകാരന്റെ വേഷത്തിൽ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. പക്ഷെ, 'ദളപതി കച്ചേരി' വീഡിയോ പുറത്തിറങ്ങിയതോടെ, പ്രേക്ഷകരുടെ ആവേശം കുറച്ചൊന്നു കുറഞ്ഞിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഇത് വരെയില്ലെങ്കിലും, ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ ജന നായകൻ ഒരു ബാലകൃഷ്ണ ചിത്രത്തിന്റെ റീമേക്ക് ആണെന്ന് ഉറച്ചു വിശ്വസിക്കുകയാണ്.

Jana Nayagan poster
Photo Credit: KVN Productions / Instgaram

നന്ദമുരി ബാലകൃഷ്ണ നായകനായി എത്തിയ 2023ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജന നായകൻ എന്നാണ് സൂചന. വിജയ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയതോടെ ഈ വാർത്ത കൂടുതൽ ശക്തിപ്പെട്ടു. ദളപതി കച്ചേരി എന്ന ഗാനത്തിൽ വിജയ് തന്റെ ട്രേഡ്‌മാർക്ക് നൃത്ത ശൈലിയിൽ എത്തുമ്പോൾ, ഒപ്പം നായികമാരായ പൂജ ഹെഗ്‌ഡെയും മമിത ബൈജുവും കൂടിയുണ്ട്. ഭഗവന്ത് കേസരിയിലും ഇതിനോട് വളരെ സാമ്യമുള്ള ഒരു ആഘോഷ ഗാനം ഉണ്ടെന്ന് ആരാധകർ പെട്ടെന്ന് ചൂണ്ടിക്കാട്ടി, ഇത് റീമേക്ക് ചർച്ചയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

Sills from Bhagavanth Kesari and Jana Nayagan
Photo Credit: Jio Hotstar / KVN Productions, Instgaram

ഭഗവന്ത് കേസരിയിൽ ശ്രീലീലയുടെ വളർത്തച്ഛനായി ബാലയ്യ അഭിനയിക്കുമ്പോൾ കാജൽ അഗർവാൾ അദ്ദേഹത്തിന്റെ പ്രണയിനിയായിട്ടാണ് എത്തിയത്. ദളപതി കച്ചേരി എന്ന സോങ് വിഡിയോ കാണുമ്പോൾ, ഇതിനോട് സമാനമായ കഥയാണ് ജന നായകനിലും ഉള്ളതെന്ന് തോന്നുന്നുവെന്നാണ് സോഷ്യൽ മീഡിയ പ്രേക്ഷകരുടെ കണ്ടെത്തൽ. തെലുങ്ക് ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള റോളിൽ എത്തിയ ശ്രീലീലയും, തമിഴിൽ വിജയ്ക്കും പൂജ ഹെഗ്‌ഡെയ്ക്കും ഒപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിൽ എത്തുന്ന മമിതയും തമ്മിൽ, ലുക്കിലും മേക്കപ്പിലും വരെ സാമ്യത ഉള്ളതായും ഇവർ കണ്ടെത്തിയിട്ടുണ്ട്.

മുൻപ്, ഹോളിവുഡ് താരം ഹെൻറി കാവിൽ പ്രത്യക്ഷപ്പെട്ട സൂപ്പർമാൻ ചിത്രത്തിന്റെ പോസ്റ്റർ അത് പോലെ കോപ്പി അടിച്ച് ഇറക്കിയ ജന നായകന്റെ പോസ്റ്റർ, ഏറെ വിവാദമായിരുന്നു. ഇപ്പോൾ, തന്റെ അവസാന സിനിമയ്ക്കായി ഒരു നല്ല ഒറിജിനൽ സ്ക്രിപ്റ്റ് തിരഞ്ഞെടുക്കാൻ പോലും വിജയ് മെനക്കെട്ടില്ല എന്ന സത്യം, പ്രേക്ഷകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയിരിക്കുന്നത്. നടന്റെ അവസാന ചിത്രത്തിനായി, കാർത്തിക് സുബ്ബരാജ്, ലോകേഷ് കനഗരാജ്, വെട്രിമാരൻ തുടങ്ങി ഒട്ടനവധി പ്രമുഖ സംവിധായകൻ കഥകൾ ഒരുക്കിയിരുന്നു. എന്നാൽ വിജയ് അവയെല്ലാം തള്ളി കളഞ്ഞു കൊണ്ടാണ് ഭഗവന്ത് കേസരി റീമേക്ക് തിരഞ്ഞെടുത്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X