ഞാൻ പ്രേമിച്ച് ഒളിച്ചോടിയില്ലല്ലോ, മാതാപിതാക്കൾ തെരഞ്ഞടുത്ത് തരുമ്പോൾ ലൈഫിൽ പ്രോബ്ലം ഉണ്ടാവില്ല; വിജയ് പറഞ്ഞത്
വിജയ് വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്ത പുറത്ത് വന്നത് മുതൽ നടന്റെ പഴയ അഭിമുഖങ്ങൾ വീണ്ടും കുത്തിപൊക്കി സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയാണ് വിജയ് ഹെയ്റ്റേഴ്സും സിനിമാ പ്രേമികളും. പൊതുവേദികളിൽ വിരളമായി മാത്രമെ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നുവെങ്കിലും സോഷ്യൽമീഡിയ ഗിമ്മിക്കുകൾ ഒന്നും കാണിക്കാറില്ലായിരുന്നുവെങ്കിലും വിജയ്-സംഗീത ജോഡിക്ക് ഏറെ ആരാധകരുണ്ടായിരുന്നു.
ഇരുവരും വേർപിരിയാൻ പോകുന്നുവെന്ന വാർത്ത ആരാധകരിൽ പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഇരുപത്തിയേഴ് വർഷത്തോളം നീണ്ട ദാമ്പത്യമാണ് അവസാനിപ്പിക്കാൻ പോകുന്നത്. നടന് പരസ്ത്രീ ബന്ധമുണ്ടെന്നതും സിനിമ ഇന്റസ്ട്രിയിൽ സജീവമായി നിൽക്കുന്ന ഒരു നടിയാണ് തന്റെ ദാമ്പത്യം തകർത്തതെന്നും ഹർജിയിൽ സംഗീത വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ച് വർഷത്തോളമായി സംഗീതയും വിജയിയും അകന്ന് കഴിയുകയാണ്. ഇരുവരുടേയും കുടുംബജീവിതം ചർച്ചയും വിവാദവുമാകുന്ന സാഹചര്യത്തിൽ സോഷ്യൽമീഡിയയിൽ ഒരു വീഡിയോ വലിയ രീതിയിൽ വൈറലാവുകയാണ്. താൻ സംഗീതയെ ജീവിത പങ്കാളിയായി സ്വീകരിക്കാനുള്ള കാരണമാണ് വൈറൽ വീഡിയോയിൽ വിജയ് പറയുന്നത്.
മാതാപിതാക്കൾ ജീവിത പങ്കാളിയെ തെരഞ്ഞെടുത്ത് നൽകിയാൽ അത് പൂർണ്ണ മനസോടെ സ്വീകരിക്കണമെന്നും അങ്ങനെ ചെയ്താൽ ജീവിതം സമാധാനം നിറഞ്ഞതാകുമെന്നുമാണ് വിജയ് പറയുന്നത്. പെട്ടന്ന് ഒരു ദിവസം ഒരു പെണ്ണിനേയും കൂട്ടി ഞാൻ വീട് വിട്ട് ഓടിപ്പോവുകയായിരുന്നുവെങ്കിൽ നിങ്ങൾക്ക് എന്നെ കുറ്റപ്പെടുത്താം. അതല്ല അമ്മയേയും അച്ഛനേയും എതിർത്താണ് ഞാൻ വിവാഹം കഴിച്ചതെങ്കിലും എന്നോട് ചോദ്യം ചോദിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്.
പക്ഷെ ഞാൻ വിവാഹം ചെയ്തത് എന്റെ അച്ഛനും അമ്മയും എനിക്ക് വേണ്ടി കണ്ടുപിടിച്ച പെൺകുട്ടിയേയാണ്. അതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അതുപോലെ എന്റെ ആരാധകരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. അമ്മയും അച്ഛനും കണ്ടുപിടിച്ച പെൺകുട്ടിയെയാണ് നിങ്ങൾ വിവാഹം ചെയ്യുന്നതെങ്കിൽ ലൈഫിൽ ഒരു പ്രോബ്ലവും ഉണ്ടാവില്ല.
എന്റെ അനുഭവം അതാണ്. എന്റെ ആരാധകരും ഇത് ഫോളോ ചെയ്തിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്നു എന്നാണ് വിജയ് പറഞ്ഞത്. ശ്രീലങ്കൻ തമിഴ് വംശജയായ സംഗീത വിജയിയുടെ കടുത്ത ആരാധികയായിരുന്നു. ലണ്ടനിലാണ് സംഗീത പഠിച്ചതും വളർന്നതും. അച്ഛൻ വലിയൊരു ബിസിനസ്മാൻ ആയിരുന്നു. വിജയിയെ വിവാഹം ചെയ്തശേഷമാണ് സംഗീത തമിഴ്നാട്ടിൽ സ്ഥിര താമസം തുടങ്ങിയത്.

നടനിൽ നിന്നും അകന്നശേഷം കുട്ടികളേയും കൂട്ടി സംഗീത മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിപ്പോയി. മാസ്റ്റർ സിനിമയുടെ ഓഡിയോ ലോഞ്ച് ഫങ്ഷനിലാണ് അവസാനം ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. അതിനുശേഷമാണത്രെ തൃഷ-വിജയ് ബന്ധം ശക്തമായതും സംഗീത അകന്ന് കഴിയാൻ തുടങ്ങിയതും. നടന്റെ മാതാപിതാക്കൾക്കും സംഗീത ഏറെ പ്രിയപ്പെട്ടവളാണ്.
എല്ലാവിധ സഹായവുമായി വീട്ടിൽ നിരവധി ജോലിക്കാരുണ്ടെങ്കിലും രണ്ട് മക്കളുടേയും കാര്യങ്ങൾ സംഗീതയാണ് ഭംഗിയായി നോക്കിയിരുന്നതെന്നും ടിപ്പിക്കൽ ഹൗസ് വൈഫ് ആയിരുന്നുവെന്നും തന്റെ ചങ്ങാതിയെപ്പോലെയായിരുന്നു മരുമകളായിരുന്നില്ലെന്നും വിജയിയുടെ അമ്മ ശോഭ മുമ്പ് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. നടിയുമായുള്ള വിജയിയുടെ ബന്ധം തന്നേയും മക്കളേയും മാനസീകമായി ബാധിച്ചതായും സംഗീത ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
നടന്റെ പഴയ അഭിമുഖം വൈറലായതോടെ അധിക്ഷേപ കമന്റുകളാണ് ഏറെയും. ഭാര്യയെ കുറിച്ച് വളരെ അധികം ബഹുമാനത്തോടെയും സ്നേഹത്തോടെയും സംസാരിച്ചിരുന്ന വ്യക്തിക്ക് ഇപ്പോൾ എങ്ങനെയാണ് പുതിയൊരു സ്ത്രീക്ക് വേണ്ടി അവരെ തള്ളിപ്പറയാനും പരിഹസിക്കാനും വേദനിപ്പിക്കാനും കഴിയുന്നത് എന്നാണ് കമന്റുകൾ.
തന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ഒന്നും വലിയ കാര്യമാക്കേണ്ടതല്ലെന്നും അതിനൊന്നും വലിയ വില കൽപ്പിക്കേണ്ടതില്ലെന്നുമാണ് രാഷ്ട്രീയ പാർട്ടിയുടെ പ്രചരണാർത്ഥം അടുത്തിടെ നടത്തിയ ഒരു സമ്മേളനത്തിൽ വിജയ് പറഞ്ഞത്.


Click it and Unblock the Notifications

















