അവർ മൂന്ന് പേരും സമയം ചെലവഴിക്കട്ടെയെന്ന് കരുതി, വിജയ് അണ്ണൻ അച്ഛനോട് പറഞ്ഞത്: ബന്ധുക്കൾ

വിജയ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ താരത്തിന്റെ വീട്ടിലുണ്ടായ ആഹ്ലാദ പ്രകടനങ്ങൾ ജനം കണ്ടതാണ്. ബന്ധുക്കൾ സന്തോഷം കൊണ്ട് കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തു. വിജയു‌ടെ പിതാവ് എസ്എ ചന്ദ്രശേഖർ, അമ്മ ശോഭ ചന്ദ്രശേഖർ എന്നിവർക്കൊപ്പം മറ്റ് ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. ബന്ധുക്കൾ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിജയുടെ തിളക്കമാർന്ന വിജയത്തിലെ സന്തോഷം ഇവർ പങ്കുവെച്ചു. ശോഭ ചന്ദ്രശേഖറിന്റെ സഹോ​ദരങ്ങളുടെ മക്കളാണിവർ.

അമ്മ എല്ലാത്തിലും ചേരും! മാളു വന്നതോടെ എല്ലാത്തിലും മാറ്റങ്ങള്‍! ആ വിളി മാറ്റിക്കൂടേയെന്ന് ചോദ്യങ്ങള്‍
അമ്മ എല്ലാത്തിലും ചേരും! മാളു വന്നതോടെ എല്ലാത്തിലും മാറ്റങ്ങള്‍! ആ വിളി മാറ്റിക്കൂടേയെന്ന് ചോദ്യങ്ങള്‍

വിജയ് അണ്ണൻ വന്നപ്പോൾ ഞങ്ങൾ റൂമിലേക്ക് പോയി. അച്ഛനും അമ്മയ്ക്കും വിജയ് അണ്ണനും ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കട്ടെ എന്ന് കരുതി. ഞങ്ങളെ കാണാൻ അണ്ണൻ റൂമിലേക്ക് വന്നു. മാമനാണ് (എസ്എ ചന്ദ്രശേഖർ) വിജയ് അണ്ണനെ വീട്ടിലേക്ക് സ്വീകരിച്ചത്. അവർ തമ്മിലുള്ള ഒരു സംഭാഷണം മാത്രമാണ് ഞങ്ങൾ കേട്ടത്. അച്ഛാ, നമ്മൾ ജയിച്ചു എന്ന് പറഞ്ഞതെന്നും ഇവർ ഓർത്തു.

Vijay s Family

വളരെ ചെറിയ പ്രായത്തിലേ രാഷ്ട്രീയ സ്വപ്നം അണ്ണന്റെ ഉള്ളിലുണ്ട്. അതുകൊണ്ടാണ് ഇത്രയും വലിയ വിജയം നേടിയത്. വിവാദങ്ങൾ അദ്ദേഹം നേരിടുമെന്ന് ഞങ്ങൾക്കറിയാമെന്നും ബന്ധുക്കൾ പറയുന്നു. ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. അഭിമുഖത്തിന് താഴെ നിരവധി കമന്റുകൾ വന്നു. ബന്ധുക്കൾ വീട്ടിലുണ്ട്, എന്നാൽ വിജയുടെ ഭാര്യ സം​ഗീതയും മക്കളും എവിടെയെന്നാണ് മിക്കവരുടെയും ചോദ്യങ്ങൾ.

ഇന്നും ആ വേദന മനസിലുണ്ട്, അതേ സെലിബ്രിറ്റി ഇന്ന് സാരി ബിസിനസ് തുടങ്ങി; നമിതയ്ക്കെതിരെ ആര്യ?
ഇന്നും ആ വേദന മനസിലുണ്ട്, അതേ സെലിബ്രിറ്റി ഇന്ന് സാരി ബിസിനസ് തുടങ്ങി; നമിതയ്ക്കെതിരെ ആര്യ?

വിജയ്നെ കാണാൻ നടി തൃഷ വീട്ടിലെത്തിയതും വാർത്തയായതാണ്. നിയമപരമായി ഇപ്പോഴും വിജയുടെ ഭാര്യയാണ് സം​ഗീത. രണ്ട് പതിറ്റാണ്ടിലേറെ വിജയുടെ ഭാര്യയായി ജീവിച്ച സം​ഗീതയെ എത്ര എളുപ്പത്തിൽ വിജയുടെ കുടുംബം അവ​ഗണിക്കുന്നെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യങ്ങൾ.മക്കളും വിജയിൽ നിന്ന് അകലം പാലിക്കുകയാണ്. മകൻ ജേസൺ സഞ്ജയ് വിജയ്നോട് സംസാരിക്കാറ് പോലുമില്ലെന്നാണ് വിവരം.

സം​ഗീതയുടെ ഡിവോഴ്സ് പെറ്റീഷനിൽ ​ഗുരുതരമായ ആരോപണങ്ങളുണ്ട്. ഒരു നടിയുമായുള്ള വിജയുടെ ബന്ധമാണ് തന്റെ വിവാഹ ബന്ധം തകരാൻ പ്രധാന കാരണമായി സം​ഗീത പറയുന്നത്. തന്നെ പൂർണമായും വിജയ് അവ​ഗണിച്ചെന്നും സം​ഗീത ആരോപിക്കുന്നു. അകന്ന ശേഷം തനിക്ക് സാമ്പത്തിക, യാത്രാ വിലക്കുകൾ ഉണ്ടായി. മുമ്പുണ്ടായിരുന്ന സൗകര്യങ്ങൾ കുറഞ്ഞു. പ്രശ്നങ്ങൾ സംസാരിക്കാൻ ശ്രമിച്ചെങ്കിലും വിജയ് ഒഴിഞ്ഞ് മാറി. നടിയുമായുള്ള ബന്ധം നിർത്തുമെന്ന് പറഞ്ഞിട്ടും ഇത് തുടർന്ന് കൊണ്ടിരുന്നെന്നും സം​ഗീതയു‌ടെ ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നുണ്ട്.

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് വരുന്നതിൽ ഒരുപറ്റം ജനങ്ങൾക്കുള്ള ആശങ്കയ്ക്ക് കാരണം താരത്തിന്റെ വ്യക്തി ജീവിതമാണ്. 27 വർഷം കൂടെ ജീവിച്ച ഭാര്യയോടില്ലാത്ത ആത്മാർത്ഥത വിജയ്ക്ക് തമിഴ് ജനതയോട് ഉണ്ടാകുമോ എന്നാണ് ചോദ്യങ്ങൾ. ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്ന തരത്തിലാണ് തൃഷയുടെ പ്രവൃത്തികളും. എന്നാൽ വിജയ്-സം​ഗീത പ്രശ്നം കുറേക്കാലം മുമ്പ് കഴിഞ്ഞതാണെന്നും വീണ്ടും ആ വിഷയം എടുത്തിട്ടതിന് പിന്നിൽ രാഷ്ട്രീയ എതിരാളുകളാണെന്നും കഴിഞ്ഞ ദിവസം എസ്എ ചന്ദ്രശേഖർ പറഞ്ഞിരുന്നു. സം​ഗീത ആവശ്യപ്പെടുന്ന ജീവനാംശം നൽകാൻ വിജയ് തയ്യാറല്ലെന്നാണ് വിവരം. അമ്മയെ ചതിച്ച അച്ഛനിൽ നിന്നും അകലം പാലിക്കുകയാണ് ജേസൺ. സോഷ്യൽ മീഡിയയിൽ വിജയ്നെ അൺഫോളോ ചെയ്തു. പേരിൽ നിന്നും വിജയ് എന്ന പേര് എടുത്ത് മാറ്റി. അമ്മയുടെ പേരിന്റെ ആദ്യാക്ഷരം ചേർത്തു.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X