അച്ഛനെ മനസിൽ നിന്ന് കളഞ്ഞെങ്കിലും ഒരേ രക്തമല്ലേ...; ഒന്നും സംഭവിക്കാത്തത് പോലെ വിജയുടെ മകൻ
വിജയ്-തൃഷ ബന്ധം ഇന്ന് സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണ്. വിജയ് കുടുംബസ്ഥനാണെന്നും തൃഷ സുഹൃത്ത് മാത്രമാണെന്നും ഇന്ന് ആരാധകർക്ക് പോലും വാദിക്കാനാകുന്നില്ല. സൗഹൃദത്തിനപ്പുറമുള്ള ബന്ധമുണ്ടെന്ന സൂചനകൾ ഒന്നിന് പിറകെ ഒന്നായി ഇവർ തന്നു. പ്രത്യേകിച്ചും തൃഷ വിജയ് തന്റേതാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പറയാതെ പറഞ്ഞ് കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ പലരും വിഷമിക്കുന്നത് വിജയെ ഭാര്യ സംഗീതയുടെയും മക്കളുടെ അവസ്ഥ ഓർത്താണ്.
രണ്ട് പതിറ്റാണ്ടിലേറെക്കാലം ഒന്നിച്ച് ജീവിച്ച ഭർത്താവ് ഇന്ന് മറ്റൊരു സ്ത്രീക്കൊപ്പം. നിയമപ്രകാരം ഇപ്പോഴും തന്റെ ഭർത്താവായ വ്യക്തിയുടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ചടങ്ങിൽ പോലും ഒപ്പമുള്ളത് കാമുകി. ഏത് സ്ത്രീക്കാണ് ഇത് സഹിക്കാൻ പറ്റുകയെന്ന ചോദ്യങ്ങളുണ്ട്. അതേസമയം മകൻ ജേസൺ സഞ്ജയുടെ വലിയ പിന്തുണ സംഗീതയ്ക്കുണ്ട്. അച്ഛന്റെ പേര് പോലും തന്റെ പേരിൽ നിന്ന് ജേസൺ നീക്കി. അതേസമയം എന്തൊക്കെയായാലും മകൻ മകൻ തന്നെയല്ലേ, വിജയുടെ ഉള്ളിൽ സ്നേഹമുണ്ടാകും എന്നാണ് ആരാധകരുടെ വാദം.

ഇതിനിടെ സോഷ്യൽ മീഡിയയിൽ നടക്കുന്ന മറ്റൊരു ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഹെെദരാബാദിൽ നിന്നുള്ള ജേസൺ സഞ്ജയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനാണെങ്കിലും അതിന്റെ ഗമയൊന്നുമില്ലാതെ സാധാരണക്കാരനെ പോലെയാണ് ജേസണിന്റെ പെരുമാറ്റമെന്ന് ആരാധകർ പറയുന്നു. ജേസണിന്റെ നടത്തം പോലും വിജയ്നെ പോലെയാണെന്നും സിനിമകളിൽ അച്ഛന്റെ ചെറുപ്പകാലം ചെയ്യാൻ ജേസൺ അനുയോജ്യനാണെന്നും അഭിപ്രായങ്ങളുണ്ട്.
സന്തോഷത്തോടെ പുഞ്ചിരിച്ച് കൊണ്ടാണ് ജേസൺ ഇടപഴകുന്നത്. വലിയ സംഭവ വികാസങ്ങൾ കുടുംബത്തിൽ നടന്നിട്ടും ഇതൊന്നും താരപുത്രനെ മാനസികമായി തളർത്തിയിട്ടില്ല. സിഗ്മ എന്ന തന്റെ ആദ്യ സിനിമ സംവിധാനം ചെയ്ത് പൂർത്തിയാക്കിയ ജേസൺ ഇത് റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.ജേസൺ സഞ്ജയ് വി എന്നായിരുന്നു താരപുത്രൻ നേരത്തെ ഔദ്യോഗികമായി ഉപയോഗിച്ചിരുന്ന പേര്. എന്നാലിപ്പോൾ ജേസൺ സഞ്ജയ് എസ് എന്നാണ് പേര്. എസ് സംഗീതയെ സൂചിപ്പിക്കുന്നതാണെന്നാണ് വിവരം. നേരത്തെ ജേസൺ പിതാവിനെ ഇൻസ്റ്റഗ്രാമിൽ നിന്നും അൺഫോളോ ചെയ്തിരുന്നു. വിജയ്ക്കെതിരെ ആരെന്ത് നീക്കം നടത്തിയാലും ഇവരെ സെെബറിടങ്ങളിൽ ആക്ഷേപിക്കുന്ന ഫാൻസ് ഏറെയാണ്. എന്നാൽ ഇത്തവണ വിജയുടെ തന്നെ കുടുംബമായതിനാൽ ഇവർക്കെതിരെ അധികം സംസാരിക്കാൻ ആരാധകർക്ക് പറ്റുന്നില്ല. രണ്ട് മക്കൾക്ക് ജന്മം നൽകി അവരുടെ ചെറിയ പ്രായത്തിൽ തന്നെ കുടുംബം ഉപേക്ഷിച്ച വിജയ് കുറഞ്ഞ പക്ഷം മക്കളുടെ സാമ്പത്തിക ഭദ്രതയെങ്കിലും ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അത് ഔദാര്യമല്ലെന്നും വിമർശനമുണ്ട്.
തനിക്ക് അർഹമായ ജീവനാംശം നൽകണമെന്ന് സംഗീത തന്റെ ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നുണ്ട്. ലണ്ടനിലെ കുടുംബമാണ് സംഗീതയുടേത്. പിതാവിന്റെ പേര് സ്വർണലിംഗം. ശ്രീലങ്കൻ തമിഴരാണ് സംഗീതയുടെ കുടുംബം. സംഗീത ജനിച്ച് വളർന്നത് ലണ്ടനിലാണ്. വിജയ്നെ വിവാഹം ചെയ്ത ശേഷമാണ് സംഗീത ചെന്നെെയിലേക്ക് താമസം മാറുന്നത്. വിജയുടെ ആരാധികയായിരുന്നു സംഗീത.


Click it and Unblock the Notifications