ചോദിക്കാനും പറയാനും മറ്റൊരാളുണ്ട്, സം​ഗീതയും മകനും പോകുന്നത് അങ്ങോട്ടേക്കോ? മകന്റെ നീക്കം വിജയ് അറിഞ്ഞില്ല

തമിഴകം ഒന്നടങ്കം കൗതുകത്തോടെ നോക്കിക്കാണുന്ന സംഭവമാണ് നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനം. ബി​ഗ് സ്ക്രീനിലെ താര രാജാവിന് രാഷ്ട്രീയത്തിൽ ശോഭിക്കാനാകുമോ എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വിജയുടെ പാർട്ടിയുടെ പരിപാടികൾക്ക് വലിയ ജനാവലി വരുന്നുണ്ട്. എന്നാൽ ഇവരെ അണികളായി കണക്കാക്കാൻ പറ്റില്ലെന്ന അഭിപ്രായങ്ങളുണ്ട്. ഇതിനിടെ വിജയുടെ സ്വകാര്യ ജീവിതം വലിയ ചർച്ചയാകുന്നു. വിജയും ഭാര്യ സം​ഗീതയും അകൽ‌ച്ചയിലാണെന്നാണ് സംസാരങ്ങൾ. അഭ്യൂഹങ്ങളോ‌ട് പ്രതികരിക്കാൻ വിജയോ സം​ഗീതയോ ഇതുവരെ തയ്യാറായി‌ട്ടില്ല. ഇക്കഴിഞ്ഞ വിവാഹ വാർഷിക ദിനത്തിലും ഇവർ ഒരുമിച്ചുള്ള ഫോട്ടോകൾ പുറത്ത് വന്നില്ല.

വിജയുടെ നിർണായക രാഷ്‌ട്രീയ പരിപാടികളിലൊന്നും സം​ഗീതയുടെ സാന്നിധ്യമില്ല. ഇപ്പോഴിതാ സം​ഗീതയുടെയും മകൻ ജേസൺ സഞ്ജയുടെയും ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. ചെന്നെ എയർപോർട്ടിൽ നിന്നുള്ള ഫോട്ടാേയാണിത്. ലണ്ടനിലേക്ക് പോകുകയാണോ ഇവരെന്ന ചോദ്യമുണ്ട്. സം​ഗീത ലണ്ടനിലാണ് താമസമെന്ന് നേരത്തെ ​ഗോസിപ്പുകൾ വന്നിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ജേസൺ സഞ്ജയ്ക്കും വിജയുമായി അകൽച്ചയുണ്ട്. നേരത്തെ പിതാവ് എസ്എ ചന്ദ്രശേഖറിൽ നിന്നും വിജയ് കാണിക്കുന്ന അകലം ചർച്ചയായിരുന്നു.

Vijay s Son

ഇത്രമാത്രം അഭ്യൂഹങ്ങൾ വരുന്നുണ്ടെങ്കിൽ പിന്നിൽ എന്തോ കാരണമുണ്ടാകുമെന്നാണ് പലരുടെയും വാദം. ജേസൺ സഞ്ജയ് എന്തുകൊണ്ട് അച്ഛനിൽ നിന്ന് അകന്നു എന്ന ചോദ്യത്തിന് തമിഴ് ഫിലിം ജേർണലിസ്റ്റുകൾ ചില വാദങ്ങൾ ഉന്നയിക്കുന്നുണ്ട്. ജേസണ് സംവിധായകനാകാൻ അതിയായ ആ​ഗ്രഹമുണ്ടായിരുന്നു. എന്നാൽ വിജയുടെ ഭാ​ഗ​ത്ത് നിന്നും ഇതിന് ഒരു പിന്തുണയും ലഭിച്ചില്ലെന്നാണ് അന്തനൻ പറഞ്ഞത്.

ആദ്യ സിനിമ ജേസണിന് ലഭിച്ചത് വിജയു‌ടെ ഇടപെടലിലൂടെയല്ല. വിജയ്ക്ക് ഇക്കാര്യം അറിയുകയേ ഇല്ല. അനൗൺ‌സ്മെന്റ് വന്ന ശേഷമാണ് വിജയ് അറിഞ്ഞത്. ജേസണിന്റെ അമ്മയുടെ അച്ഛൻ ലെെകയുടെ മേധാവി സുഭാസ്കരിന്റെ അടുത്ത സുഹൃത്താണ്. അതിനാൽ ജേസണിന് വേണ്ടി അവിടെ നിന്നും ഇടപെടലിൽ വന്നിട്ടുണ്ടാകണം. സാമ്പത്തികമായി പോലും. എന്റെ കൊച്ചുമകനെ വെച്ച് ചെയ്യുന്ന സിനിമയ്ക്ക് ഞാനും ഇൻവെസ്റ്റ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ടാകും എന്നും അന്തനൻ പറഞ്ഞു. ലെെക പ്രൊഡക്ഷൻസാണ് ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. സുന്ദീപ് കിഷൻ ആണ് നായകൻ. ഈ വർഷം തുടക്കത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങിയത്.

Jason Sanjay

വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖറിനെയും ജേസൺ സഞ്ജയുടെ സിനിമാ പ്രഖ്യാപന സമയത്ത് ഒപ്പം കണ്ടിരുന്നില്ല. സം​ഗീതയെക്കുറിച്ച് ഒരു അഭിമുഖത്തിൽ പരാമർശിക്കാൻ എസ്എ ചന്ദ്രശേഖർ വിസമ്മതിച്ചിരുന്നു. സം​ഗീതയെക്കുറിച്ച് ചോദ്യം വന്നപ്പോൾ ആ ചോദ്യം വേണ്ടെന്നാണ് ഇദ്ദേഹം പറഞ്ഞത്. ഇതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടാനിടയാക്കി. ഇതിനിടെ നടി തൃഷയുമായി വിജയ് അടുപ്പത്തിലാണെന്ന ​ഗോസിപ്പുകളും ശക്തമാണ്. 2008 ൽ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഇവർ ഒരുമിച്ച് കുറേക്കാലം സിനിമകൾ ചെയ്തിരുന്നില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്ത കാലത്ത് ഇവർ വീണ്ടും ഒന്നിച്ച് അഭിനയിച്ചു. ജയുടെ പിറന്നാളിന് നടി മുടങ്ങാതെ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെക്കാറുണ്ട്. വിജയ്-തൃഷ ​ഗോസിപ്പുകൾ സത്യമാണെന്ന വാദം നാൾക്ക് നാൾ ശക്തമായിക്കൊണ്ടിരിക്കുമ്പോഴും ഇരുവരും ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ല. വിജയ് രാഷ്ട്രീയത്തിൽ പ്രബല സാന്നിധ്യമായി വളർന്ന് കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരു ​ഗോസിപ്പ് വരുന്നത്. പ്രതിച്ഛായയെ പോലു ബാധിക്കുന്ന ​ഗോസിപ്പായതിനാൽ എന്തുകൊണ്ട് ഇവർ പ്രതികരിക്കുന്നില്ലെന്ന ചോദ്യം ഉയർന്ന് വരുന്നുണ്ട്. കരിയറിലെ തിരക്കുകളിലാണിപ്പോൾ തൃഷ.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X