ആരാധകർക്ക് സഹിക്കാനാകുന്നില്ല; പക്ഷെ ഭാര്യയും മകനും..., ഇന്നെങ്കിലും സം​ഗീത വരേണ്ടതായിരുന്നു; ചർച്ച

കഴിഞ്ഞ ദിവസമായിരുന്നു നടൻ വിജയുടെ ജനനായകൻ എന്ന സിനിമയുടെ ഓഡിലോ ലോഞ്ച് മലേഷ്യയിൽ വെച്ച് നടന്നത്. 90000ത്തോളം ആരാധകരാണ് വിജയിനെ കാണാൻ എത്തിയത്. ജനനായകന് ശേഷം താൻ സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണെന്ന് വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. വെെകാരിക മുഹൂർത്തങ്ങൾ ഓഡിയോ ലോഞ്ചിൽ ഉണ്ടായിരുന്നു. വിജയുടെ മാതാപിതാക്കൾ ഇവന്റിൽ പങ്കെടുത്തു. എന്നാൽ ഭാര്യ സം​ഗീതയും മക്കളുമില്ല. ഇത്തവണയെങ്കിലും സം​ഗീതയെ വിജയ്ക്കൊപ്പം കാണാനാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചതാണ്.

ഇവർ അകൽച്ചയിലാണെന്ന് ഏറെ നാളായി ​ഗോസിപ്പുകളുണ്ട്. ഇതിന് ശക്തി പകരുന്നതാണ് സം​ഗീതയുടെ അസാന്നിധ്യം. പ്രത്യേകിച്ചും വിജയുടെ അവസാന സിനിമയുടെ ഓഡിയോ ലോഞ്ചിൽ ഭാര്യ വരാതിരുന്നതിന് കാരണം എന്തെന്ന ചോ​ദ്യങ്ങൾ ഉയരും. മകൻ ജേസൺ സഞ്ജയും എത്തിയിട്ടില്ല. അച്ഛനും മകനും തമ്മിൽ പ്രശ്നമുണ്ടെന്നും ​ഗോസിപ്പുകളുണ്ട്.

Vijay

ഇവരെ ഒരുമിച്ച് കണ്ടിട്ട് ഏറെക്കാലമായി. സം​ഗീതയും മകനും ഇവന്റിന് എത്തിയിരുന്നെങ്കിൽ ​ഗോസിപ്പുകൾക്ക് വിരാമമായേനെ. രാഷ്ട്രീയത്തിൽ ഇമേജ് മോശമാകാതിരിക്കാൻ ഇത് സഹായിക്കുകയും ചെയ്യും. കാരണം അടുത്ത കാലത്തായി വിജയിനെക്കുറിച്ച് നിരവധി ​ഗോസിപ്പുകൾ വരുന്നുണ്ട്. നിലവിലെ സൂചനകൾ പ്രകാരം വിജയും സം​ഗീതയും അകന്നിട്ട് കുറേ നാളുകളായി. മകൻ ജേസൺ സഞ്ജയും അച്ഛനിൽ നിന്ന് അകലം പാലിക്കുകയാണെന്ന് തമിഴ് സിനിമാ രം​ഗത്തെക്കുറിച്ച് സംസാരിക്കുന്ന യൂട്യൂബേർസ് വാദിക്കുന്നുണ്ട്.

നേരത്തെ വിജയ് ചിത്രം വാരിസിന്റെ ഓഡിയോ ലോഞ്ചിനും സം​ഗീത എത്തിയിരുന്നില്ല. അന്ന് മുതലാണ് അഭ്യൂഹങ്ങൾ വന്ന് തുടങ്ങിയത്. ഇതിനിടെ തൃഷയുമായി ചേർത്ത് വിജയിനെക്കുറിച്ച് ​ഗോസിപ്പുകളും വന്നു. ഇവർ 15 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിച്ച ലിയോ എന്ന സിനിമയും പുറത്തിറങ്ങി. ​ഗോസിപ്പുകളോട് വിജയോ തൃഷയോ സം​ഗീതയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുവെ തന്നെക്കുറിച്ച് വരുന്ന ​ഗോസിപ്പുകൾ പ്രതികരിക്കുന്നയാളാണ് തൃഷ. എന്നാൽ ഇക്കാര്യത്തിൽ ന‌ടി മൗനത്തിലാണ്.

ലെെം ലെെറ്റിൽ നിന്നും മാറി നിൽക്കുന്ന ആളാണ് സം​ഗീത. പക്ഷെ ഭർത്താവിന്റെ സിനിമകളുടെ ഓഡിയോ ലോഞ്ചിനും മറ്റും വരാറുണ്ടായിരുന്നു. എന്നാൽ ഇന്ന് സം​ഗീത വരാറേയില്ല. മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്ത് കൊണ്ടിരിക്കുന്ന പ്രൊജക്ട് മുന്നോട്ട് പോകുന്നുണ്ട്. മകനെയും അച്ഛനെയും ആരാധകർ ഇന്ന് ഒരുമിച്ച് കാണാറില്ല.

ജേസൺ സഞ്ജയ് അച്ഛനുമായി തെറ്റിപ്പിരിഞ്ഞ് വീട് വിട്ട് പോയെന്നാണ് തമിഴകത്തെ ചില യൂട്യൂേബേർസ് വാദിക്കുന്നത്. ഇളയ മകൾ ദിവ്യ സാഷ വിദേശത്ത് പഠിക്കുകയായാണ്. വിജയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് വരുന്ന ​ഗോസിപ്പുകളിൽ പിതാവ് എസ്എ ചന്ദ്രശേഖറും മൗനത്തിലാണ്. നേരത്തെ എസ്എ ചന്ദ്രശേഖറുമായും വിജയ്ക്ക് അസ്വാരസ്യങ്ങളുണ്ടായെന്ന് വാർത്ത വന്നിട്ടുണ്ട്. 2026 ജനുവരി 9 നാണ് ജന നായകൻ റിലീസ് ചെയ്യുന്നത്. എച്ച് വിനോദാണ് സംവിധായകൻ.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X