'വിജയിയുടെ വീട്ടിൽ തിരിച്ചെത്തി സം​ഗീത'; അരികിൽ നിന്നിട്ടും ആർതിയെ മൈന്റ് ചെയ്തില്ല, താരപത്നിമാരുടെ വീഡിയോ

തമിഴ് ദിനപത്രമായ മുറസൊലിയുടെ മുൻ എഡിറ്ററായ മുറസൊലി സെൽവം കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകത്തിൻ്റെ ഔദ്യോഗിക മുഖപത്രമാണ് മുറസൊലി. അന്തരിച്ച ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ ബന്ധുവും മുൻ കേന്ദ്രമന്ത്രി മുറസൊലി മാരൻ്റെ ഇളയ സഹോദരനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ ഭാര്യാ സഹോദരനുമാണ് സെൽവം. മുറസൊലി സെൽവത്തിന് ആദരാഞ്ജലികൾ നേരാൻ തമിഴ്നാട്ടിലെ രാഷ്ട്രീയ-സാമൂ​ഹിക-സാംസ്കാരിക രം​ഗത്തെ പ്രമുഖരെല്ലാം എത്തികൊണ്ടിരിക്കുകയാണ്.

അക്കൂട്ടത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയവരിൽ വിജയിയുടെ ഭാര്യ സം​ഗീത സ്വർണലിങ്കവും ജയംരവിയുടെ മുൻ ഭാര്യ ആർതിയുമുണ്ടായിരുന്നു. രണ്ടുപേരും അടുത്തിടെയായി എപ്പോഴും വാർത്തകളിൽ നിറയാറുള്ള താരപത്നിമാരാണ്. വളരെ നാളുകൾക്കുശേഷമാണ് സം​ഗീത പൊതുചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്.

Sangeetha  vijay  jayam ravi
Photo Credit: instagram

വിജയിയുടെ പാർട്ടി പരിപാടികളിൽ നിന്നും ഓഡിയോ ലോഞ്ച് ഫങ്ഷനുകളിൽ നിന്നുമെല്ലാം സം​ഗീത അടുത്തിടെയായി വിട്ടുനിൽക്കുകയാണ്. മാത്രമല്ല ഇരുവരും വിവാ​ഹമോചനത്തിന് ഒരുങ്ങുകയാണെന്നും അതിനാലാണ് വിജയിക്കൊപ്പം പൊതുപരിപാടികളിൽ ഒന്നും പ്രത്യക്ഷപ്പെടാത്തതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മുറസൊലി സെൽവത്തിന് ആദരാഞ്ജലികൾ എത്തിക്കാനും ഒറ്റയ്ക്കാണ് സം​ഗീത എത്തിയത്.

സൽവാറിൽ സിംപിൾ ലുക്കിൽ എത്തിയ സം​ഗീതയുടെ വീഡിയോ വൈറലായതോടെ വിജയിയുടെ വീട്ടിൽ സം​ഗീത തിരിച്ചെത്തിയോ എന്നുള്ള ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്. സം​ഗീതയും വിജയിയും വേർപിരിഞ്ഞിട്ടില്ലെന്നും നടനൊപ്പം ചെന്നൈയിൽ തന്നെയാണ് താരപത്നി താമസിക്കുന്നതെന്നും സംശയം പ്രകടിപ്പിച്ചെത്തിയ ആരാധകർക്കുള്ള മറുപടിയായി ചിലർ കുറിച്ചു.

ഒരിടയ്ക്ക് സം​ഗീത ലണ്ടനിലായിരുന്നു താമസം. മക്കൾ വിദേശത്ത് പഠിക്കുന്നതിനാലാണ് സം​ഗീത ലണ്ടനിലേക്ക് ചേക്കേറിയത് എന്നാണ് അന്ന് വിജയിയുമായി അടുപ്പമുള്ള വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ സത്യാവസ്ഥ അതല്ലെന്നും സം​ഗീതയും വിജയിയും പിരിയാൻ പോവുകയാണെന്നും അതിന് മുന്നോടിയായി സം​ഗീത മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോയതാണെന്നും മറ്റ് ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

അടുത്തിടെയായി വിജയിയും തൃഷയും പ്രണയത്തിലാണെന്നുള്ള ​ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്. സം​ഗീത മുറസൊലി സെൽവത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോൾ അതേസമയം ജയംരവിയുടെ മുൻഭാര്യ ആർതിയും മുറസൊലി സെൽവത്തിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. തൊട്ടടുത്ത് നിന്നിട്ടും ഇരുവരും പരസ്പരം ഒന്ന് വിഷ് ചെയ്യാൻ പോലും തയ്യാറാകാതിരുന്നതും ആരാധകർക്കിടയിൽ ചർച്ചയായി.

Sangeetha  vijay  jayam ravi
Photo Credit: instagram

മുറസൊലി സെൽ‌വത്തിന്റെ ബന്ധുവിനോട് വിവരങ്ങൾ തിരക്കി മടങ്ങാനൊരുങ്ങിയ സം​ഗീതയെ ആർതി നോക്കിയെങ്കിലും സം​ഗീത മൈന്റ് ചെയ്തില്ല. ജയംരവി-ആർതി വിവാ​ഹമോചനം വിവാദമായശേഷം ആദ്യമായാണ് ആർതി പൊതു ചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. സൽവാറിൽ സിംപിൾ ലുക്കിൽ മേക്കപ്പ് പോലും ഇല്ലാതെയാണ് ആർതി എത്തിയത്. ആദ്യമായാണ് സിംപിൾ ലുക്കിൽ ആർതി പൊതു ചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. ജയംരവിയാണ് വിവാഹമോചനം പ്രഖ്യാപിച്ചത്.

തന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്ന് ആർതി പിന്നീട് വെളിപ്പെടുത്തിയിരുന്നു. പതിനഞ്ച് വർഷത്തെ ദാമ്പത്യത്തിൽ ഇരുവർക്കും രണ്ട് ആൺകുഞ്ഞുങ്ങളുണ്ട്. ജയംരവി വിവാഹ​മോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് വഴിവച്ചത് ​ഗായിക കെനിഷ ഫ്രാൻസിസുമായുള്ള ജയംരവിയുടെ ബന്ധമാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാൽ തങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാണെന്ന് വ്യക്തമാക്കി ജയംരവി എത്തി. വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ വീട്ടിൽ നിന്ന് ആർതി തന്നെ പുറത്താക്കിയെന്ന് ആരോപിച്ച് ജയംരവി ചെന്നൈയിലെ അഡയാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. നടന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പോലും ആർതിയുടെ കയ്യിലായിരുന്നുവത്രെ.

സെപ്റ്റംബർ ഒമ്പതിനായിരുന്നു വിവാഹമോചനം പ്രഖ്യാപിച്ച് ജയംരവി രംഗത്തെത്തിയത്. മക്കളുടെ കസ്റ്റഡിക്കായി നിയമപോരാട്ടം നടത്തുമെന്നും നടൻ പ്രതികരിച്ചിട്ടുണ്ട്. ആർതിക്കൊപ്പമുള്ള ചിത്രങ്ങൾ ജയംരവി സോഷ്യൽമീഡിയയിൽ നിന്നും നീക്കി.

Read more about: sangeetha vijay jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X