നായികയും പ്രൊഡ്യൂസറും ഉര്‍വശി തന്നെ, സെറ്റില്‍ വെച്ച് മനോജുമായി പ്രണയത്തിനും ഞാന്‍ സാക്ഷി: വിജി തമ്പി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വ്വശി. മുന്താനൈ മുടിച്ച് എന്ന സിനിമയിലൂടെയാണ് ഉര്‍വശി ആദ്യമായി നായികയായി സിനിമയിലേക്ക് ചുവടുവെക്കുന്നത്. തമിഴ് സിനിമയായ മുന്താനെ മുടിച്ചിന് ശേഷം തമിഴിലും മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ച ഉര്‍വശി പെട്ടെന്ന് തന്നെ തിരക്കുള്ള നടിയായി മാറുകയായിരുന്നു.

അഭിനയത്തില്‍ തിരക്കായതോടെ തനിക്ക് പഠനം പൂര്‍ത്തിയാക്കാന്‍ പോലും കഴിഞ്ഞിരു്ന്നില്ലെന്ന് ഉര്‍വശി നേരത്തെ പറഞ്ഞിരുന്നു. അഭിനയത്തില്‍ ഇരിപ്പുറപ്പിച്ച ശേഷമാണ് ഉര്‍വശി മനോജ് കെ ജയനെ പ്രണയിച്ച് വിവാഹം കഴിച്ചത്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ കഥയും ചിത്രം പ്രൊഡ്യൂസ് ചെയ്തതും ഉര്‍വശിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും ഇരുവരുടെയും പ്രണയത്തെ കുറിച്ചും തുറന്നു പറയുകായണ് സംവിധായകനായ വിജി തമ്പി.

urvashi

തനിക്ക് ഒരു സിനിമ പ്രൊഡ്യൂസ് ചെയ്താല്‍ കൊള്ളാമെന്നുണ്ടെന്ന് ഉര്‍വശി ഒരിക്കല്‍ പറഞ്ഞു. തന്റെ കൈയ്യില്‍ ഒരു ചെറിയ കഥയുണ്ടെന്നും, കഥ ചേട്ടന് ഇഷ്ടപ്പെട്ടാല്‍ നമുക്ക് ആ പടം ചെയ്യാമെന്നും ഉര്‍വശി പറഞ്ഞു. താന്‍ ഒറ്റയ്ക്കല്ല എന്നും തന്റെ കൂടെ ചിലര്‍ ഉണ്ടെന്നും ഉര്‍വശി പറഞ്ഞു. കഥ മാത്രമേ തന്റെ കൈയ്യില്‍ ഉള്ളു, സ്‌ക്രിപ്റ്റ് വേറെ ആരെക്കൊണ്ടെങ്കിലും എഴുതിക്കാം എന്ന് പറഞ്ഞു. സ്‌ക്രിപ്റ്റ് എഴുതാന്‍ ശശിധരന്‍ ആറാട്ടുവഴി എന്ന സ്‌ക്രിപ്റ്റ് റൈറ്ററോട് പറഞ്ഞു.

താനും ശശിയും കൂടി ഒരുമിച്ച് പോയാണ് കഥ കേട്ടത്. കുറെ പുരുഷ വിദ്വേഷികളായ സ്ത്രീകള്‍ അവര്‍ ഒന്നിച്ചു താമസിക്കുന്നു, അവിടെ അബദ്ധത്തില്‍ വന്നു ചാടുന്ന ഒരു പുരുഷന്‍. അയാള്‍ കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇങ്ങനെ പോയിരുന്നു കഥ. കൊള്ളാം. രസകരമായി വെക്കാന്‍ പറ്റുന്ന പ്ലോട്ട് ആയിട്ട് ശശിക്കും തോന്നി.

അങ്ങനെ അത് സിനിമയക്കാന്‍ തീരുമാനിച്ചു. അന്ന് ഉര്‍വശിയെ സഹായിക്കാന്‍ ഒരു രവിയാണ് ഉണ്ടായിരുന്നത്. ഉര്‍വര എന്നാണ് പ്രൊഡക്ഷന്‍ കമ്പനിക്ക് പേരിട്ടത്. ഈ രവി ഇന്നത്തെ ബിസിനസ് മാനായിട്ടുള്ള രവി പിള്ളയാണ്. അങ്ങനെ ഇരുവരും ചേര്‍ന്നാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട് നിര്‍മിക്കുന്നത്.

സിനിമയില്‍ ഉര്‍വശി, കല്‍പ്പന, കെപിഎസി ലളിത, വിനയ പ്രസാദ്, രുദ്ര തുടങ്ങി കുറേ ആളുകള്‍ അണിനിരന്ന ചിത്രമാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്. മറ്റൊരു പ്രണയത്തിന് സാക്ഷിയായ ചിത്രം കൂടിയാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്.

ഈ സിനിമയില്‍ നായനായി തീരുമാനിച്ചിരുന്നത് മനോജ് കെ ജയനെയാണ്. മനോജ് ആ സമയത്ത് കുറേ സിനിമകളിലൊക്കെ നായകനായി വേഷമിട്ട് തുടങ്ങിയ സമയമാണ്. ഈ സിനിമയില്‍ മനോജിനെ വെച്ച് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇവരുടെ കൂട്ടുകാരായിട്ട് ഇടവേള ബാബു, നന്ദു, യദു കൃഷ്ണന്‍, ദിലീപ് തുടങ്ങിയവരാണ് അഭിനയിച്ചത്.

urvashi

ഈ സെറ്റിലാണ് മനോജും ഉര്‍വശിയുമായുള്ള പ്രണയം ആരംഭിക്കുന്നത്. ഉര്‍വശി, പ്രൊഡ്യൂസറും നായികയുമൊക്കെയാണ്. മനോജ് ആണ് നായകന്‍. അങ്ങനെ പ്രേമം ആരംഭിച്ച് ഈ സിനിമ കഴിയുന്നതോടെ അവര്‍ വിവാഹവും കഴിച്ചു.

ഉര്‍വ്വശിയുടെ കുടുംബവുമായി നേരത്തെ നല്ല പരിചയമുള്ള ആളാണ് സംവിധായകന്‍ വിജി തമ്പി. ഉര്‍വശി എന്ന പേര് നടിക്ക് മുന്താനൈ മുടിച്ച് എന്ന ചിത്രത്തിലൂടെയാണ് ലഭിക്കുന്നത്. അതുവരെ കവിത എന്നായിരുന്നു പേര്. അതിന് ശേഷം ഉര്‍വശിയായി. കലാ രഞ്ജിനിയും ഉര്‍വശിയും കല്‍പ്പനയുമൊക്കെ എന്റെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും വിജി തമ്പി പറയുന്നു.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X