'പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു, ആ നടിക്ക് മതം മാറാൻ നൂറ് കോടി വാഗ്ദാനം, തെറ്റ് പറ്റിയെന്ന് മാധവിക്കുട്ടി'
മലയാളത്തിലെ പ്രമുഖ നടിക്ക് ഇസ്ലാമിലേക്ക് മതം മാറാൻ 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന സംവിധായകൻ വിജി തമ്പിയുടെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് വിഎച്ച്പി നേതാവ് കൂടിയായ വിജി തമ്പി ഇങ്ങനെയാെരു വാദം ഉന്നയിച്ചത്. കുടുംബമില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീക്കാണ് ഇത്തരത്തിലുള്ള ഓഫർ ലഭിച്ചതെന്നും വിജി തമ്പി പറഞ്ഞിരുന്നു. പല തരത്തിൽ ഈ പരാമർശത്തെക്കുറിച്ച് ചർച്ചകൾ നടന്നെങ്കിലും തന്റെ വാദത്തിൽ ഉറച്ച് നിൽക്കുകയാണ് വിജി തമ്പി. പുതിയ അഭിമുഖത്തിലും ഇദ്ദേഹം ഇക്കാര്യം പറയുന്നുണ്ട്.
മാധവിക്കുട്ടി അവസാനം ലീല മേനോനോട് പറഞ്ഞിട്ടുണ്ട്. ചെയ്തത് തെറ്റായിപ്പോയി എന്ന് മരണത്തിന് മുമ്പ് അവർ പറഞ്ഞിട്ടുണ്ട്. ലോകം അറിയപ്പെടുന്ന സാഹിത്യകാരിയെ ഐക്കണായി മാറ്റുകയാണ്. ലൗ ജിഹാദ് തന്നെയാണ് ഇതിലെല്ലാം. നൂറ് കോടി ഒരു നടിക്ക് വാഗ്ദാനം ചെയ്തെന്ന് പറഞ്ഞത് വാലിഡ് ആയ കാര്യം തന്നെയാണ്. പക്ഷെ പേര് പറയാൻ പറ്റില്ല. മനസിലാക്കി തന്നെയാണ് പറഞ്ഞത്. ആ വ്യക്തിയെ എനിക്കറിയാം. ആ വ്യക്തിക്കും അറിയാം.

ഏകദേശം 10-20 കോടി രൂപ അന്നത്തെ കാലത്ത് മുടക്കിയാണ് മാധവിക്കുട്ടിയെ മതം മാറ്റിയത്. എത്ര വർഷമായി അത്. ഒരു ഐക്കണുണ്ടാക്കാൻ ചെയ്തതാണ്. ഇസ്ലാം മതത്തിൽ പെട്ട എല്ലാവരും തീവ്രവാദികളാണെന്ന് പറയാൻ പറ്റില്ല. പക്ഷെ തീവ്രവാദികളിൽ കൂടുതലും ഇസ്ലാം മതക്കാരാണ്. 2047 ൽ ഭാരതത്തെ ഇസ്ലാം മതമാക്കും എന്ന് പറയുന്ന ആൾക്കാരുമുണ്ടിവിടെ. കുംഭമേളയിൽ വന്ന പെൺകുട്ടിയെ കേരളത്തിൽ കൊണ്ട് വന്ന് കല്യാണം കഴിക്കേണ്ട കാര്യമെന്താണ്. രണ്ട് പേരും മലയാളികളല്ല. പ്രത്യേക അജണ്ടകൾ അതിന് പിന്നിലുണ്ടെന്നും വിജി തമ്പി പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
നേരത്തെ വിജി തമ്പിയുടെ ആരോപണത്തിൽ സംവിധായകൻ എംഎ നിഷാദ് പ്രതികരിച്ചിരുന്നു. മിഷ്ടർ തമ്പി...ആരാണ് ആ നടി ?100 കോടി ക്ളബ്ബിൽ എത്തിയ നടി ആരാണ് ?തമ്പി ഒന്ന് നിന്നേ...അതങ്ങ് പണഞ്ഞിട്ട് പോയാ മതി. ചുമ്മാ ഉണ്ടയില്ലാ വെടി വെച്ചിട്ടങ്ങ് പോയാലോ...
തമ്പി പറയീല്ല. തമ്പി പറഞ്ഞത് പച്ച കളളമാണെന്ന് തമ്പിക്കല്ലാതെ മറ്റാർക്കറിയാം. ഓരോരോ അവതാരങ്ങൾ. ഒരുമാതിരി ഉണ്ണി സാമ്പാറുണ്ടോ എന്ന്. അനവസരത്തിൽ ചോദിച്ചത് പോലെയായി എന്നായിരുന്നു എംഎ നിഷാദിന്റെ പ്രതികരണം. നടി മഞ്ജു വാര്യർ ആണ് ഈ നടിയെന്ന വാദം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.


Click it and Unblock the Notifications