അന്ന് മനോജ് കെ ജയൻ താരം, ദിലീപ് കോസ്റ്റ്യൂം ചോദിച്ചപ്പോൾ നേരിട്ട അവഹേളനം; സംവിധായകൻ പറയുന്നു

നടൻ ദിലീപ് മോളിവുഡിൽ താരമായി വാണ കാലഘട്ടം പ്രേക്ഷകർ മറന്നിട്ടില്ല. മലയാള സിനിമയുടെ അവസാന വാക്കായിരുന്നു അക്കാലത്ത് ദിലീപ്. ഒരാളെ കരിയറിൽ വളർത്താനും തളർത്താനും കെൽപ്പുള്ളയാൾ. മിമിക്രി കലാ രം​ഗത്ത് നിന്നും വന്ന ദിലീപ് സഹ സംവിധായകനായും പിന്നീട് ചെറിയ വേഷങ്ങൾ ചെയ്തുമാണ് സിനിമകളിൽ സാന്നിധ്യം അറിയിക്കുന്നത്. നായകനായി മാറിയതോടെ ദിലീപിനെ തേടി വലിയ അവസരങ്ങളെത്തി. താര രാജാവായിരുന്ന ദിലീപ് ഇന്ന് കനത്ത പരാജയങ്ങളുടെ നടുവിലാണ്.

ദിലീപ് സിനിമാ രം​ഗത്ത് വളർന്ന് വന്ന കാലത്തെ ഓർമ പങ്കുവെക്കുകയാണ് സംവിധായകൻ വിജു വർമ. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയുടെ ഷൂട്ടിനിടെ നടന്ന സംഭവമാണ് ഇദ്ദേഹം പങ്കുവെച്ചത്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

Dileep

മനോജ് കെ ജയനാണ് നായകൻ. ഉർവശി നായിക. ദിലീപ്, നന്ദു, അബി എന്നിവരൊക്കെയുണ്ട്. അവരൊക്കെ കാളികൂളി സംഘം പോലെയാണ്. മനോജ് കെ ജയൻ താരവും. ഒരു ദിവസം ദിലീപും സംഘവും വിജി തമ്പി സാറിനടുത്ത് വന്ന് ഒരു കാര്യം പറഞ്ഞു. കോസ്റ്റ്യൂമറോട് കോസ്റ്റ്യൂം ചോദിച്ചപ്പോൾ അന്ത മൂട്ടയിലെ വെച്ചിരിക്ക് എടുത്ത് പോട് എന്ന് പറഞ്ഞു. മനോജ് കെ ജയന് തേച്ച് കൊടുക്കുകയാണ്. പക്ഷെ അവർക്ക് ചാക്കിലിട്ട് കൊടുത്തിരിക്കുകയാണ്. അങ്ങനെയൊരു പരാതി വന്ന് പറഞ്ഞു. ഞാനിത് നേരിട്ട് കണ്ടു. ആ പടമിറങ്ങി രണ്ടോ മൂന്നോ പടം കഴിഞ്ഞപ്പോഴേക്കും ദിലീപ് താരമായി. മനോജ് കെ ജയൻ സീനിലേ ഇല്ല. സിനിമ അങ്ങനെയാണ്.

ദിലീപ് പിന്നീട് മലയാള സിനിമയിലെ നെടും തൂണായി. ആരെന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്ന പവർ സെന്ററായി മാറി. അതിൽ ദിലീപിന്റെ കഠിനാധ്വാനമുണ്ട്. അതേസമയം ദിലീപിനോട് ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടെന്നും വിജു വർമ്മ വ്യക്തമാക്കി. അന്ന് നായികയായ ഉർവശി ഇന്നും സിനിമയിൽ നിലനിൽക്കുന്നു. അത് അവരുടെ കഴിവ് കൊണ്ടാണ്. മറ്റുള്ളവർക്ക് കഴിവ് ഇല്ലെന്നല്ല, പക്ഷെ മനോ​ജ് കെ ജയൻ എക്സ്പ്ലോർ ചെയ്യുന്ന ആളല്ല. അവരുടെ കഴിവിനനുസരിച്ചുള്ള അവസരങ്ങൾ കിട്ടിയിട്ടില്ലെന്നും വിജു വർമ അഭിപ്രായപ്പെട്ടു.

Manoj K Jayan  Dileep

വിജി തമ്പി സംവിധാനം ചെയ്ത പിടക്കോഴി കൂവുന്നു എന്ന സിനിമ 1994 ലാണ് സംവിധാനം ചെയ്തത്. ഈ സിനിമയിൽ അസിസ്റ്റന്റായിരുന്നു വിജു വർമ. പിന്നീട് സ്വതന്ത്ര സംവിധായകനായി വിജു വർമ മാറി. ഓടും രാജ ആടും റാണിയാണ് വിജു വർമ സംവിധാനം ചെയ്ത സിനിമ. വിജു വർമയെപ്പോലെ നിരവധി പേർ ദിലീപിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് ദിലീപ്.

നടന്റെ അടുത്ത കാലത്തിറങ്ങിയ സിനിമകൾക്കെല്ലാം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 2017 ൽ പുറത്തിറങ്ങിയ രാമലീലയാണ് ദിലീപിന്റെ അവസാനത്തെ ഹിറ്റ് സിനിമ. പിന്നീട് താരത്തിന് ചെറിയ ഇടവേളയും കരിയറിൽ വന്നു. ദിലീപ് ശക്തമായ തിരിച്ച് വരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം വിവാദങ്ങളുടെ നടുവിലാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം ദിലീപിനെതിരെ ആരോപണങ്ങൾ വന്നു.

Read more about: manoj k jayan dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X