For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛൻ എൻ്റെ സിനിമകൾ കാണാറില്ല, പെട്ടന്ന് കരയുന്ന കൂട്ടത്തിലാണ്, സംശയം ചോദിച്ചാൽ അടി കിട്ടും'; കാളിദാസ് ജയറാം!

  |

  ബാലതാരമായി വന്ന് തന്നെ മികച്ച സിനിമകൾ ചെയ്ത് ദേശീയ പുരസ്കാരം നേടിയ പ്രതിഭയാണ് കാളിദാസ് ജയറാം. മകന് സിനിമയാണ് എല്ലാമെന്ന് പാർവതി ജയറാം തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കാളിദാസ് ജനിച്ചതും വളർന്നതും ചെന്നൈയിലായതിനാൽ പ്രോ​ഗ്രാമുകൾക്കും ഷൂട്ടിങിനും വേണ്ടി മാത്രമാണ് താരം കേരളത്തിലെത്താറുള്ളത്.

  മലയാള സിനിമയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ അവസരങ്ങളും നായകനായി കഴിവ് തെളിയിച്ച് കാണിച്ച് കൊടുക്കാനും കാളിദാസിന് സാധിച്ചത് തമിഴിൽ ചെന്ന ശേഷമാണ്. ബാലതാരമായി മൂന്നോളം സിനിമകൾ ചെയ്ത ശേഷം കാളിദാസ് പിന്നീട് പഠനത്തിൽ ശ്രദ്ധിച്ചു.

  Also Read: 'ചെറുപ്പത്തിൽ മദ്രസയിൽ പഠിച്ചിട്ടുണ്ട്, അമ്പലങ്ങളിലും പോയിട്ടുണ്ട്'; അനു സിത്താര പറയുന്നു!

  പിന്നീട് പഠനം പൂർത്തിയാക്കിയ ശേഷമാണ് നായികനായി രണ്ടാം വരവ് വന്നത്. മീൻ കൊഴമ്പും മൺപാനയുമായിരുന്നു കാളിദാസിന്റെ ആദ്യ സിനിമ. ശേഷം മലയാളത്തിൽ പൂമരം സിനിമ ചെയ്തുകൊണ്ട് നായകനായി അരങ്ങേറി. ഏഴോളം മലയാള സിനിമകൾ കാളിദാസ് മലയാളത്തിൽ ചെയ്തുവെങ്കിലും അവയൊന്നും സാമ്പത്തീകമായി വിജയം നേടിയില്ല.

  ഇപ്പോഴിത താൻ മലയാള സിനിമയിൽ ക്ലിക്കാകാതെ പോയതിനെ കുറിച്ച് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് കാളിദാസ് ജയറാം. കാളിദാസ് ജയറാം നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് നച്ചത്തിരം നഗര്‍ഗിരത്.

  Also Read: 'ഇവിടെ പച്ചപിടിച്ചില്ല... അതുകൊണ്ട് തമിഴിലേക്ക് പോയി, സൈബർ അറ്റാക്ക് നല്ലതാണ്'; കാളിദാസ് ജയറാം പറയുന്നു!

  പാ രഞ്‍ജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാളിദാസ് ജയറാമിന്റെ ഈ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. തമിഴകത്ത് എണ്ണം പറഞ്ഞ സിനിമകളില്‍ ഭാഗമായ മലയാളി താരമാണ് കാളിദാസ് ജയറാം.

  പുത്തം പുതു കാലെ, പാവ കഥൈകള്‍ എന്നീ ആന്തോളജി ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കാളിദാസ് ജയറാമിന് മികച്ച പേര് നേടിക്കൊടുത്തിരുന്നു. കമല്‍ഹാസൻ നായകനായ വിക്രം എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയത്തിളക്കത്തില്‍ നില്‍ക്കുന്ന കാളിദാസ് ജയറാമിന് ഏറെ പ്രതീക്ഷയുള്ളതാണ് നച്ചത്തിരം നഗര്‍ഗിരത്.

  ഓ​ഗസ്റ്റ് 31ന് ചിത്രം തിയേറ്ററുകളില്‍ എത്തും. പാ രഞ്‍ജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തെത്തിയത് ഒടിടി റിലീസായെത്തി വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സര്‍പട്ട പരമ്പരെയാണ്.

  'പാ.രഞ്ജിത്തിനെ പോലുള്ള സംവിധായകരുടെ കൂടെ പ്രവൃത്തിക്കാൻ സാധിക്കുന്നത് എന്റെ ഭാ​ഗമാണ്. ഞാൻ അവരെ സെലക്ട് ചെയ്യുന്നതല്ല. അവർ എന്നെ സെലക്ട് ചെയ്യുന്നതാണ്. വിക്രം, പാവൈ കഥൈകൾ എന്നിവ അതിന് ഉദാ​ഹരണമാണ്. നച്ചത്തിരം നഗര്‍ഗിരത് സിനിമയിൽ അഭിനയിച്ചപ്പോൾ പാ.രഞ്ജിത്ത് സാർ എന്നെ പിഴിഞ്ഞെടുത്തു.'

  'ഞാൻ കോളജിൽ പഠിക്കുന്ന സമയത്ത് സാറിന്റെ സിനിമ കണ്ട് അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്ന വ്യക്തിയാണ്. എന്റെ വീട് അപ്പൂന്റേം ചെയ്ത് കഴിഞ്ഞപ്പോൾ മനപൂർവം വിട്ടുനിന്നതാണ്. സിനിമയിൽ നിൽക്കേണ്ട സമയമല്ല പഠിക്കണമെന്ന് പാരന്റ്സ് തീരുമാനിച്ചിരുന്നു.'

  'അതൊരു നല്ല ‍ഡിസിഷനായിരുന്നു. അല്ലേൽ പഠിക്കാതെ ഉഴപ്പിപ്പോയേനെ. പാവകഥൈകൾ ചെയ്യുമ്പോൾ എന്നോട് പ്രത്യേകം സുധ മാം പറഞ്ഞിരുന്നു ഒരിക്കലും കാരിക്കേച്ചർ പോലെയോ കോമിക്കലായോ മാറ്റരുതെന്ന് സുധമാമിന് നിർബന്ധമായിരുന്നു.'

  'കമൽസാറിനെ കാണാനും ലോകേഷിനൊപ്പം വർക്ക് ചെയ്യാനുമാണ് വിക്രം ചെയ്തത്. ഇപ്പോൾ എല്ലാവരും എവിടെപ്പോയാലും പ്രപഞ്ചനെന്ന് വിളിക്കാറുണ്ട്. എനിക്ക് തമിഴ് സിനിമകൾ വർക്കാവുന്നതിൽ ലാം​ഗ്വേജിന് വലിയ പ്രാധാന്യമുണ്ട്.'

  'പാവകഥൈകൾ അമ്മ മാത്രമെ കണ്ടിട്ടുള്ളു. അപ്പ കണ്ടിട്ടില്ല. അപ്പ കുറച്ച് ഇമോഷണലാണ് അതുകൊണ്ടാണ് അദ്ദേ​ഹം കാണാത്തത്.'

  'എന്റെ വീട് അപ്പൂന്റേം എന്ന സിനിമയും അപ്പ മുഴുവൻ കണ്ടിട്ടില്ല. ചെറുപ്പത്തിൽ പോലും സിനിമയിലെ സംശയങ്ങളൊക്കെ ചോദിച്ച് അപ്പയുടേയും അമ്മയുടേയും അടുത്ത് ചെന്നാൽ നല്ല അടികിട്ടും. ഇപ്പോഴും വീട്ടിൽ സിനിമ അധികം ചർച്ച ചെയ്യാറില്ല. അപ്പയുടേയും അമ്മയുടേയും വർക്ക് കണ്ട് തന്നെ നമുക്ക് കുറെ പഠിക്കാനുണ്ട്' കാളിദാസ് ജയറാം പറയുന്നു.

  Read more about: kalidas jayaram
  English summary
  vikram movie actor Kalidas Jayaram open up about jayaram, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X