'പ്രണയം നരേനോടും നരേന്റെ സിനിമകളോടും, ഇടി കിട്ടുമോ കാലൊടിഞ്ഞിട്ടുണ്ടാവുമോ എന്നൊക്കെ ടെൻഷനാണ്'; നരേന്റെ ഭാര്യ!

ക്ലാസ്സ്മേറ്റ്സിലെ മുരളിയായ മലയാളികളുടെ മനസിലേക്ക്‌ കയറിക്കൂടിയ താരമാണ് നരേൻ. ക്ലാസ്‌മേറ്റ്സ്‌ കണ്ട്‌ തിയേറ്ററിൽ നിന്നും ഇങ്ങിയവരുടെ കൂടെ മുരളിയും ഉണ്ടായിരുന്നു. ഫോർ ദ പീപ്പിളിലെ രാജൻ മാത്യു ഐപിഎസ്‌ നരേൻ എന്ന നടനെ മലയാള സിനിമ ആദ്യമായി ശ്രദ്ധിച്ച റോളായിരുന്നു. ചിത്രത്തിന്റെ രണ്ടാം പതിപ്പായ ബൈ ദി പീപ്പിളിലും ഡയറക്ടർ ജയരാജ്‌ രാജൻ മാത്യുവിനെ ഒഴിവാക്കിയില്ല. പിന്നീട് സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മയിൽ നരേൻ നായകനായി.

സത്യൻ ചിത്രങ്ങളിലെ നായകന്മാരൊക്കെ മലയാളികൾക്ക് പ്രിയപെട്ടവരാകാറുണ്ടല്ലോ... പിശുക്കനായ ഇമ്മാനുവൽ ലിജൊ ജോണിനെയും അതുപോലെ മലയാളികൾ ഏറ്റെടുത്തിരുന്നു. ശ്യാമ പ്രസാദിന്റെ ഒരേ കടൽ, സച്ചി-സേതു എഴുതിയ ജോഷി ചിത്രം റോബിൻ ഹുഡ്‌, ലാൽ ക്രിയേഷൻസിന്റെ പന്തയ കോഴി, പി.ടി കുഞ്ഞുമുഹമ്മദിന്റെ വീര പുത്രനിലെ സ്വാതന്ത്ര സമര സേനാനി മുഹമ്മദ്‌ അബ്ദുൾ റഹ്മാൻ സാഹിബ്‌.

Narain

ആദം ജോൺ, ഭാഗ്യ ദേവത, അയാളും ഞാനും തമ്മിൽ തുടങ്ങി മലയാള സിനിമകളിൽ ചെറുതും വലുതുമായ നിരവധി സിനിമകളിൽ പല വിധത്തിലുള്ള വേഷങ്ങൾ നരേൻ ചെയ്തു. ഇതിനിടയിൽ ചിത്തിരം പേസുതെടി എന്ന തമിഴ്‌ ചിത്രത്തിലെ നായകനാക്കി മിഷ്കിൻ നരേന് തമിഴിൽ മികച്ചൊരു തുടക്കം നൽകിയിരുന്നു.

അഞ്ചാതെയിലെ നരേന്റെ പ്രകടനും കണ്ട്‌ തമിഴരും മലയാളികളും കയ്യടിച്ചു. മുഖം മൂടി, കൈതി, വിക്രം തുടങ്ങിയ ചിത്രങ്ങളിൽ നരേൻ അനായാസം തനിക്ക് കിട്ടിയ വേഷങ്ങൾ ചെയ്ത്‌ പ്രേക്ഷക പ്രശംസ നേടി. വിക്രത്തിനുശേഷം തുടരെ തുടരെ തമിഴിലും മലയാളത്തിലും നരേന് അവസരങ്ങൾ ലഭിക്കുന്നുണ്ട്. നരേന്റെ ഏറ്റവും പുതിയ റിലീസ് മീര ജാസ്മിൻ നായികയായ ക്വീൻ എലിസബത്താണ്. സിനിമ കണ്ടിറങ്ങിയവർ ഏറെയും പുകഴ്ത്തുന്നത് നരേന്റെ പ്രകടനത്തെയാണ്.

അതേസമയം സിനിമയുടെ റിലീസ് ദിവസം കുടുംബസമേതമാണ് നരേൻ സിനിമ കാണാനെത്തിയത്. താരത്തിന്റെ സിനിമ കാണാനെത്തിയ ഭാര്യ മഞ്ജു നരേനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരു ​ഗായിക കൂടിയാണ് മഞ്ജു. മഞ്ജുവിനോട് ഒരു പാട്ട് പാടാമോയെന്ന് യുട്യൂബ് ചാനലിലെ അവതാരകൻ ചോദിക്കുമ്പോൾ അതിന് മഞ്ജു നൽകിയ മറുപടിയിലൂടെയാണ് വീഡിയോ തുടങ്ങുന്നത്.

താൻ ആള് കൊള്ളാലോ അങ്ങിനെ പെട്ടെന്ന് പാട്ടൊന്നും ചോദിച്ചാൽ എനിക്ക് പാടാൻ ഒന്നും പറ്റില്ല. ഞാൻ മറന്നുപോയി പാട്ടൊക്കെ... കുറേക്കാലം ആയില്ലേ. എന്റെ ഖൽബിലെ ഒന്നും വേണ്ടാ... അതൊക്കെ നരേനെകൊണ്ട് പാടിപ്പിച്ചാൽ മതി എന്നാണ് മഞ്ജു പറഞ്ഞത്. അതുകേട്ട് നരേൻ മഞ്ജുവിന് അടുത്തേക്ക് എത്തി.

Narain

താൻ പാട്ട് പാടാൻ പോകുവാണോ... വേറെ ഒരു സമയവും കിട്ടിയില്ലെടോ എന്നാണ് കുസൃതിയോടെ നരേൻ മഞ്ജുവിനോട് ചോദിച്ചത്. ഈ സിനിമയിൽ കുറെ നല്ല പാട്ടുകളുണ്ട്... ഒരു ചെമ്പകമുല്ലേ എന്നുള്ള പാട്ടുണ്ട്. ഷിബു ചക്രവർത്തി ചേട്ടൻ എഴുതിയ വേറെ ഒരു പാട്ടുണ്ട്. ഒരുപാട് നല്ല പാട്ടുകൾ ഉള്ള പടമാണ് എന്ന് പറഞ്ഞിട്ട് പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു എന്ന ഗാനം മഞ്ജു ആലപിച്ചു.

'പ്രണയം ഇല്ലാതെ ഇത്രയും വർഷം ജീവിക്കാൻ പറ്റില്ലല്ലോ... ഇപ്പോൾ പ്രണയം നരേനോടും നരേന്റെ സിനിമകളോടുമാണ്. ബാക്കി ഒന്നിനോടും പ്രണയം ഇല്ല. നരേന്റെ എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണ്. എങ്കിലും റൊമാന്റിക്ക് കോമഡി സിനിമകൾ കൂടുതൽ ഇഷ്ടമാണ്.'

'മറ്റേതൊക്കെ ആവുമ്പോൾ നഖം കടിച്ച് ടെൻഷൻ അടിച്ച് ഇരിക്കണം. അയ്യോ ഇടി കിട്ടുമോ വീട്ടിലെത്തുമ്പോൾ കാലൊടിഞ്ഞിട്ടുണ്ടാവുമോ എന്നൊക്കെ ടെൻഷനാണ്. ഇതാവുമ്പോൾ സമാധാനം ആയിട്ടിരിക്കാം. ക്ലാസ്മേറ്റിസിലെ മുരളിയൊക്കെ എന്നും ആളുകൾക്ക് ഇഷ്ടമുള്ള കഥാപാത്രമാണ്. എല്ലാ നല്ല കഥാപാത്രങ്ങളും ഇനിയും ലഭിക്കട്ടെ', എന്നാണ് മഞ്ജു നരേനെ കുറിച്ച് പറഞ്ഞത്.

ഒരു വർഷം മുമ്പ് ഇരുവർക്കും ഓംകാർ എന്നൊരു മകൻ കൂടി പിറന്നിരുന്നു. മകന്റെ പിറന്നാൾ മമ്മൂട്ടിക്കൊപ്പമാണ് നരേനും മഞ്ജുവും മകളും ആഘോഷിച്ചത്.

More from Filmibeat

Read more about: narain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X