'അയാൾ കാരണം അന്ന് മകൾ കരഞ്ഞുകൊണ്ടാണ് വീട്ടിൽ വന്നത്... മകൻ ഇതിനെല്ലാം ഓപ്പോസിറ്റ്'; മക്കളെ കുറിച്ച് വിക്രം!

സിനിമ തിയറ്ററിൽ വിജയമോ നിരാശയോ സമ്മാനിക്കട്ടേ... ആ ചിത്രം വിക്രത്തിന്റേതാണെങ്കിൽ മലയാളികൾ കണ്ടിരിക്കും. കാരണം തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെ പോകുന്ന അഭിനേതാവാണ് വിക്രം. യുവത്വം നിറഞ്ഞിരിക്കുന്ന ചിരിയും ഫിറ്റ്നസും രൗദ്രം നിറഞ്ഞ നോട്ടവുമെല്ലാമായി ചിയാൻ തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. പരസ്യ മോഡലായിട്ടാണ് വിക്രം സിനിമയിൽ എത്തുന്നത്. ഗലാട്ട കുടുംബം എന്ന ദുരദർശനിലെ തമിഴ് സീരിയയിലൂടെ വിക്രം അഭിനയ മേഖയിലേക്കെത്തുകയും ചെയ്തു.

എൻ കാതൽ കൺമണി എന്ന സിനിമയിലൂടെയാണ് വിക്രം തന്റെ കരിയർ ആരംഭിക്കുന്നത്. ബോക്സ് ഓഫീസ് തകർച്ചയിലൂടെ തന്നെയാണ് വിക്രം കരിയറിന് തുടക്കം കുറിച്ചത്. തുടക്ക കാലത്ത് ചെറിയ ക്യാരക്ടർ റോളുകൾ ചെയ്ത് മലയാളത്തിലും നടൻ സജീവമായിരുന്നു. തങ്കലാനാണ് വിക്രത്തിന്റെ ഏറ്റവും പുതിയ റിലീസ്.

Actor Vikram

സിനിമയുടെ പ്രമോഷനിൽ സജീവമായി താരവുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ മക്കളെ കുറിച്ച് ദി രൺവീർ ഷോയെന്ന യുട്യൂബ് പോഡ്കാസ്റ്റിൽ വിക്രം പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ചെറുപ്പം മുതൽ സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാതെ നോർമൽ ലൈഫ് നയിക്കാൻ മക്കൾ താൻ സൗകര്യം ചെയ്ത് കൊടുത്തിരുന്നുവെന്നാണ് വിക്രം പറഞ്ഞത്. മലയാളി കൂടെയായ ഷൈലജ ബാലകൃഷ്ണനാണ് വിക്രത്തിന്‍റെ ഭാര്യ.

ധ്രുവ്, അക്ഷിത എന്നിവരാണ് വിക്രത്തിന്‍റെ മക്കള്‍. ധ്രുവ് ഇതിനോടകം സിനിമാ ലോകത്ത് അരങ്ങേറി കഴിഞ്ഞു. അര്‍ജ്ജുൻ റെഡ്ഡി എന്ന ഹിറ്റ് തെലുങ്ക് സിനിമയുടെ തമിഴ് റീമേക്കായ ആദിത്യ വര്‍മ്മയിലൂടെയാണ് ധ്രുവ് അരങ്ങേറിയത്. ശേഷം മഹാൻ അടക്കമുള്ള സിനിമകളിൽ ​ഗംഭീര പ്രകടനവും കാഴ്ചവെച്ചിരുന്നു. അക്ഷിത വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്.

ഡിഎംകെ നേതാവായിരുന്ന കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്തും അക്ഷിതയുമായുള്ള വിവാഹം 2017 ഒക്ടോബറിലായിരുന്നു നടന്നത്. കരുണാനിധിയുടെ മകൻ എം.കെ മുത്തുവിന്‍റെ മകളുടെ മകനാണ് മനു. മക്കളെ കുറിച്ച് വിക്രം പറഞ്ഞത് ഇങ്ങനെ... ചെറുപ്പം മുതൽ നോർമൽ ലൈഫ് ജീവിക്കാൻ മക്കളെ ഞങ്ങൾ അനുവദിച്ചിട്ടുണ്ട്.

സ്കൂൾ വാനിൽ തന്നെയായിരുന്നു അവരുടെ യാത്രകൾ. അതുമാത്രമല്ല മകനോട് ഞാൻ പറഞ്ഞിരുന്നു അച്ഛൻ അഭിനേതാവാണെന്ന് ആരോടും പറയരുതെന്ന്. മകൾക്ക് അച്ഛൻ നടനാണെന്ന് പറഞ്ഞ് നടക്കുന്നതിനോട് താൽപര്യമില്ലായിരുന്നു. അവൾ കുട്ടിയായിരുന്നപ്പോൾ നടന്ന ഒരു സംഭവം ഞാൻ ഓർക്കുന്നു... നടൻ വിക്രത്തിന്റെ മകളാണോയെന്ന് ആരോ അവളോട് ചോദിച്ചു. അന്ന് അവൾ കരഞ്ഞുകൊണ്ടാണ് വീട്ടിൽ വന്നത്.

Actor Vikram

എനിക്കൊരു ഐഡന്റിറ്റിയില്ലേ... പിന്നെ എന്തിനാണ് അയാൾ തന്നോട് അങ്ങനെ ചോദിച്ചതെന്ന് പറഞ്ഞായിരുന്നു കരച്ചിൽ. പക്ഷെ മകൻ ഇതിനെല്ലാം ഓപ്പോസിറ്റാണ്. കുട്ടിയായിരുന്നപ്പോൾ അവൻ ഒരു തിയേറ്ററിൽ പോയി. അന്ന് അകത്ത് കയറാൻ അവന് ഒരുപാട് നേരം അവിടെ കാത്ത് നിൽക്കേണ്ടി വന്നു. നടൻ വിക്രത്തിന്റെ മകൻ വരുന്നുണ്ടെന്ന് അകത്ത് പോയി പറയൂവെന്നാണ് ഒപ്പമുണ്ടായിരുന്നവരോട് അവൻ അന്ന് പറഞ്ഞതെന്ന് വിക്രം പറയുന്നു.

താരത്തിന്റെ ഭാര്യയും മകളും ലൈം ലൈറ്റിൽ പ്രത്യക്ഷപ്പെടുന്നത് വളരെ വിരളമായാണ്. കുടുംബത്തിന്റെ പ്രൈവസിയെ ബാധിക്കുന്ന ചിത്രങ്ങൾ വിക്രം സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുമില്ല.

More from Filmibeat

Read more about: vikram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X