Don't Miss!
- News
ജീവനക്കാരെ കുറച്ചിട്ടില്ല, ട്വിറ്ററില്‍ 2300 ജീവനക്കാരുണ്ട്, മറുപടിയുമായി ഇലോണ്‍ മസ്ക്
- Sports
IPL 2023: വരുന്നു ഐപിഎല്‍! തുടക്കവും ഫൈനലും തീരുമാനിച്ചു, അറിയാം
- Lifestyle
വായിലെ പൊള്ളല്‍ നിസ്സാരമല്ല: പക്ഷേ പരിഹാരം വളരെ നിസ്സാരം
- Automobiles
ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം
- Technology
നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
- Finance
പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
'സിനിമയിൽ ഉപയോഗിച്ച കോസ്റ്റ്യൂം ഞാൻ പിന്നീട് സ്വന്തമാക്കിയിട്ടുണ്ട്, കൊവിഡിന് ശേഷം മുടി കൊഴിഞ്ഞു'; ലെന
ഭാഗ്യം പ്രതീക്ഷിച്ച് സംഖ്യാ ശാസ്ത്ര പഠനം പിന്തുടര്‍ന്ന് പേര് മാറ്റുന്നവര്‍ നിരവധിയാണ്. ചിലർ ഇംഗ്ലീഷ് അക്ഷരങ്ങളിലാണ് മാറ്റം വരുത്തുന്നതെങ്കിൽ മറ്റ് ചിലർ പേരുവരെയാണ് മാറ്റുന്നത്. തമിഴിലും ഹിന്ദിയിലും താരങ്ങള്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് പുറകെ പോവുമ്പോള്‍ മലയാളവും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല.
ഏറ്റവും ഒടുവില്‍ സിനിമയിലും ജീവിതത്തിലും കൂടുതല്‍ മികവിന് വേണ്ടി നടി ലെന പേര് പരിഷ്കരിച്ചിരുന്നു. പേരിന്‍റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലീഷില്‍ ഒരു എ കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്.

ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞിരുന്നു. തന്റെ പേര് ഒരു സ്പെല്ലിങിൽ മിസ്റ്റേക്കിൽ സംഭവിച്ചാതെന്നാണ് ലെന പുതിയ അഭിമുഖത്തിൽ പറഞ്ഞത്. മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പേരിനെ കുറിച്ചും മുടി നീട്ടി വളർത്താത്തതിനെ കുറിച്ചും ലെന സംസാരിച്ചത്.
'എന്റെ പേരിന്റെ അർത്ഥം അറിയാൻ വേണ്ടി ഞാൻ അത് ഗൂഗിൾ ചെയ്ത് നോക്കിയിട്ടുണ്ട്. ചെറുപ്പത്തിൽ കള്ളം പറഞ്ഞിട്ട് അമ്മ പൊക്കിയിട്ട് അടി കിട്ടിയിട്ടുണ്ട്. കള്ളം ഇന്റർവ്യൂവിൽ പറയാറില്ല ഞാൻ.'
Also Read: മൂത്രശങ്ക വന്നത് നന്നായി; വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തികയെ കണ്ടുമുട്ടി ബാലചന്ദ്ര മേനോന്‍
'കാരണം അടുത്ത ഇന്റർവ്യൂ വരുമ്പോൾ ഞാൻ വീണ്ടും അത് ഓർത്തിരുന്ന് അതിന് അനുസരിച്ച് മറുപടി പറയേണ്ടി വരും. ഞാൻ കോപ്പിയടിച്ചിട്ടില്ല. ഞാൻ പഠിപ്പിസ്റ്റും റാങ്ക് ഹോൾഡറുമാണ്. മാത്രമല്ല എനിക്ക് കോപ്പിയടിക്കാൻ അതിന് അനുസരിച്ചുള്ള ആളില്ല. എന്റെ നമ്പർ ചോദിക്കുന്നവർക്ക് അമ്മയുടെ നമ്പർ കൊടുക്കും.'
'അമ്മ അവരെ ഡീൽ ചെയ്തോളും. ഞാൻ സിനിമയിൽ ഉപയോഗിച്ച കോസ്റ്റ്യൂം വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഞാൻ ചോദിച്ച് നിരവധി വാങ്ങിയിട്ടുണ്ട്. കുറച്ച് നാളുകളെയായുള്ള കോസ്റ്റ്യൂം ചോദിച്ച് വാങ്ങാൻ തുടങ്ങിയിട്ട്. എന്റെ സ്വഭാവത്തിലൊന്നും ഇപ്പോൾ മാറ്റാനില്ല. ഒരു സിനിമ ചെയ്തതിലും എനിക്ക് വേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ടായിട്ടില്ല.'
'ജീവിതത്തിലും റിഗ്രറ്റ് ഉണ്ടായിട്ടില്ല. ഞാൻ ഒരു റെസലൂഷൻ എടുത്തിട്ട്. അത് കുറച്ച് കഴിയുമ്പോൾ എന്റെ യുട്യൂബ് ചാനൽ വഴി തന്നെ പറയും. മുടി കൊഴിഞ്ഞ് പോയപ്പോഴാണ് മുടി മുറിച്ചത്. മോൺസ്റ്ററിലാണ് അവസാനം പോണി ടെയ്ൽ കെട്ടിയത്. അതിൽ തന്നെ വളരെ കുറച്ച് മാത്രമെ മുടിയുള്ളു. ഇനി ആദ്യം മുതൽ വളർത്തിയെടുക്കണം.'
'പോസ്റ്റ് കൊവിഡ് ആളുകൾക്ക് മുടി കൊഴിയും. അതിന്റെ ഭാഗമാണ്. സംവിധാനം പ്ലാനുണ്ട്. പക്ഷെ ഇപ്പോൾ ചെയ്യില്ല. എന്നാലും ന്റളിയാ ഒക്കെ നന്നായി ചെയ്യാൻ പറ്റിയത് സിദ്ദിഖിക്കയുടെ ഒക്കെ സഹായത്തോടെയാണ്. തെലുങ്കിൽ അഭിനയിക്കാൻ വേണ്ടി തെലുങ്ക് ഭാഷ ഓൺലൈനിൽ പഠിച്ചിരുന്നു. തെലുങ്ക് ഭാഷ ഗാഭീര്യമുള്ളതാണ്.'

'എനിക്ക് വളരെ കുറച്ച് ക്ലോസ് ഫ്രണ്ട്സ് മാത്രമെയുള്ളൂ. നല്ലൊരു ലോങ് യാത്ര ചെയ്യണം. കുറെ നാളായി അങ്ങനൊരു യാത്ര പോയിട്ട്. ഞാൻ യുട്യൂബ് ചാനൽ തുടങ്ങിയത് എന്റെ യാത്രകളുടെ വിശേഷങ്ങൾ പങ്കുവെക്കാനാണ്' ലെന പറഞ്ഞു.
ന്നാലും ന്റളിയായാണ് ലെനയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഗായത്രി അരുൺ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായത്. ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ മികച്ച പ്രതികരണമാണ് നേടുന്നത്.
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചത്. രണ്ട് പ്രവാസി കുടുംബങ്ങളിൽ ഒരു അളിയൻ കാരണം അവർക്ക് ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിലൂടെ പറഞ്ഞ സിനിമയാണ് ന്നാലും ന്റളിയാ.