»   » സിദ്ദിഖ് പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മഞ്ജു വാര്യര്‍ തടഞ്ഞു, ഒടുവില്‍ മോഹന്‍ലാല്‍ ഇടപെട്ടു!

സിദ്ദിഖ് പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മഞ്ജു വാര്യര്‍ തടഞ്ഞു, ഒടുവില്‍ മോഹന്‍ലാല്‍ ഇടപെട്ടു!

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. തിരിച്ചു വരവില്‍ ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയിട്ടുള്ളത്. നീണ്ട കാലയളവിന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തുകയാണ്. ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ വില്ലനിലൂടെയാണ് ഇവര്‍ ഒരുമിച്ചെത്തുന്നത്.

മോഹന്‍ലാല്‍ വിഗ്ഗ് വയ്ക്കാതെ പുറത്തിറങ്ങാത്തതിന്റെ കാരണം ഇതാണ്.. നിലനില്‍പ്പിന് വേണ്ടി???

വില്ലന്‍ ഓഡിയോ ലോഞ്ച് പരിപാടിയില്‍ മോഹന്‍ലാലും മഞ്ജു വാര്യരും ബി ഉണ്ണിക്കൃഷ്ണനും അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. പരിപാടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഒക്ടോബര്‍ 27 നാണ് ചിത്രം റിലീസ് ചെയ്തത്.

സിദ്ദിഖിന്റെ തെറ്റിദ്ധാരണ

വില്ലന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് ഈ സംഭവം നടന്നത്. പരിപടിയില്‍ സംസാരിക്കുന്നതിനായി താരങ്ങളെ ക്ഷണിച്ചപ്പോഴാണ് സിദ്ദിഖിന് അമളി പിണഞ്ഞത്. വളരെ മനോഹരമായി അദ്ദേഹം അത് മറയ്ക്കുകയും ചെയ്തു.

ആശംസ പറയാമെന്നു കരുതി

ആശംസ അറിയിക്കാമെന്ന് കരുതിയാണ് സിദ്ദിഖക് ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റത്. എന്നാല്‍ സംവിധായകന്‍ സിദ്ദിഖിനെയാണ് താന്‍ വിളിച്ചതെന്നു പറഞ്ഞ് ബി ഉണ്ണിക്കൃഷ്ണന്‍ താരത്തെ മടക്കി അയയ്ക്കുകയായിരുന്നു.

പിന്നീട് വിളിച്ചപ്പോള്‍

സംവിധായകന്‍ സിദ്ദിഖിനെ കൂടാതെ കുറച്ച് പേര്‍ കൂടി ആശംസ അറിയിച്ചപ്പോഴാണ് നടന്‍ സിദ്ദിഖിനെ സംവിധായകന്‍ വിളിച്ചത്. അപ്പോള്‍ വിളിച്ചത് തന്നെയാണെന്ന് സ്ഥിരീകരണം വരുത്തിയതിന് ശേഷമാണ് അദ്ദേഹം സീറ്റില്‍ നിന്നും എഴുന്നേറ്റത്.

മോഹന്‍ലാലിന്റെ കമന്റ്

ആശംസ അറിയിച്ച് സിദ്ദിഖ് തിരികെ എത്തിയപ്പോഴാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. താന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മഞ്ജു തന്റെ മുണ്ടില്‍ കയറി പിടിച്ചതാണ്. അത് അഴിഞ്ഞു പോകാത്തത് കാര്യമായെന്നും താരം പറഞ്ഞു.

താരങ്ങളാല്‍ സമ്പന്നമായ ചടങ്ങ്

വില്ലന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുന്നതിനായി താരങ്ങളും അണിയറപ്രവര്‍ത്തകരും എത്തിയിരുന്നു. പരിപാടിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

English summary
VIillain audio launch incident by sidhique.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam