twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റെക്കോര്‍ഡ് ഇട്ടിട്ട് വില്ലന്‍ തുടങ്ങി, മലയാള സിനിമ ചരിത്രത്തിലാദ്യം, മുന്നില്‍ ബാഹുബലി മാത്രം...

    By Jince K Benny
    |

    പ്രിറിലീസ് റെക്കോര്‍ഡുകള്‍ മലയാള സിനിമയ്ക്ക് പരിചയമായി തുടങ്ങിയിട്ട് അധികാലം ആയിട്ടില്ല. മോഹന്‍ലാലിന്റെ പുലിമുരുകനാണ് മലയാളത്തിലേക്ക് റെക്കോര്‍ഡ് മനോഭാവത്തെ കൊണ്ടുവരുന്നത്. മലയാള സിനിമയ്ക്ക് സ്വപ്‌നം കാണാന്‍ സാധിക്കാത്ത വിധത്തിലേക്ക് ബോക്‌സ് ഓഫീസിനെ ചിത്രം ഇളക്കി മറിച്ചു.

    താര രാജക്കന്മര്‍ക്ക് മാത്രമല്ല ദിലീപിനുമുണ്ട് റെക്കോര്‍ഡ്, 15 കൊല്ലം മുമ്പേ നേടി ആരെയും അതിശയിപ്പിക്കുന്ന റെക്കോര്‍ഡ്...താര രാജക്കന്മര്‍ക്ക് മാത്രമല്ല ദിലീപിനുമുണ്ട് റെക്കോര്‍ഡ്, 15 കൊല്ലം മുമ്പേ നേടി ആരെയും അതിശയിപ്പിക്കുന്ന റെക്കോര്‍ഡ്...

    അവളുടെ രാവുകള്‍ നല്‍കിയത് വലിയ വേദന, പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ടെന്നും സീമ...അവളുടെ രാവുകള്‍ നല്‍കിയത് വലിയ വേദന, പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ടെന്നും സീമ...

    ഒരു മലയാള ചിത്രത്തിന് സ്വന്തമാക്കാന്‍ സാധിക്കുന്ന പരമാവധി പ്രിറിലീസ് റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ചാണ് വില്ലന്‍ തിയറ്ററിലേക്ക് എത്തിയത്. ബാക്കിയുള്ള റെക്കോര്‍ഡുകള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ബോക്‌സ് ഓഫീസിലാണ്. അതിനുള്ള സാധ്യതകളെ സാധൂകരിക്കും വിധമാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

    ഫാന്‍സ് ഷോ

    ഫാന്‍സ് ഷോ

    ഒരു സൂപ്പര്‍ താര ചിത്രത്തിന് ഫാന്‍സ് ഷോ സംഘടപ്പിക്കുക എന്നത് ആദ്യകാര്യമല്ല. തമിഴ് സൂപ്പര്‍ താരങ്ങള്‍ക്ക് വരെ കേരളത്തില്‍ ഫാന്‍സ് ഷോകളുണ്ട്. എന്നാല്‍ കേരളത്തില്‍ 150ല്‍ അധികം ഫാന്‍സ് ഷോകള്‍ കളിക്കുന്ന ആദ്യ ചിത്രമായിരിക്കുകയാണ് വില്ലന്‍. 152 ഫാന്‍സ് ഷോകളാണ് ചിത്രത്തിനുള്ളത്.

    എക്‌സ്ട്രാ ഷോ

    എക്‌സ്ട്രാ ഷോ

    ഫാന്‍സ് ഷോ കൊണ്ടും അവസാനിക്കുന്നില്ല വില്ലന്റെ പ്രത്യേക പ്രദര്‍ശനങ്ങളുടെ കണക്ക്. ആദ്യ ഷോ രാവിലെ എട്ട് മണിക്കാണ് തുടങ്ങുന്നതെങ്കിലും രാത്രി, പാതിരാത്രി പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ 50ല്‍ അധികം പ്രദര്‍ശനങ്ങള്‍ ആ വഴിക്കും ഉണ്ട്. ഏകദേശം 220ഓളം അധിക പ്രദര്‍ശനങ്ങളാണ് വില്ലനായി ക്രമീകരിച്ചിരിക്കുന്നത്.

    മാസ് റിലീസ്

    മാസ് റിലീസ്

    മാസ് റിലീസായിട്ടാണ് ചിത്രം എത്തുന്നതെങ്കിലും തമിഴ് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ പിന്നിലാണ് വില്ലന്‍. ബാഹുബലി, വിവേകം, കബാലി, മേര്‍സല്‍ എന്നിവയ്ക്ക് പിന്നിലാണ് വില്ലന്റെ സ്ഥാനം. 253 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

    മുന്നില്‍ ബാഹുബലി മാത്രം

    മുന്നില്‍ ബാഹുബലി മാത്രം

    സ്‌ക്രീനുകള്‍ കുറവാണെങ്കിലും പ്രദര്‍നങ്ങളുടെ എണ്ണത്തില്‍ വില്ലന് മുന്നിലുള്ളത് ബാഹുബലി മാത്രമാണ്. 1300 പ്രദര്‍ശനങ്ങളാണ് വില്ലനുള്ളത്. കേരളത്തില്‍ 1300ന് മുകളില്‍ ഷോകള്‍ കളിച്ച ഏക ചിത്രം ബാഹുബലി മാത്രമാണ്. 1370 പ്രദര്‍ശങ്ങളായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്.

    ഫസ്റ്റ് ഡേ റെക്കോര്‍ഡ് ഉറപ്പ്

    ഫസ്റ്റ് ഡേ റെക്കോര്‍ഡ് ഉറപ്പ്

    വില്ലനില്‍ നിന്നും ആദ്യം പ്രതീക്ഷിക്കുന്നത് ആദ്യ ദിന കളക്ഷനിലെ പുതിയ റെക്കോര്‍ഡാണ്. 1300 പ്രദര്‍ശനങ്ങളുള്ള ചിത്രത്തിന്റെ 90 ശതമാനം ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ടെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. അത് പ്രകാരമാണെങ്കില്‍ ഫസ്റ്റ് ഡേ കളക്ഷനില്‍ വില്ലന്‍ പുത്തന്‍ റെക്കോര്‍ഡ് സൃഷ്ടിക്കും.

    നിലവിലെ റെക്കോര്‍ഡ്

    നിലവിലെ റെക്കോര്‍ഡ്

    ആദ്യ ദിന കളക്ഷനില്‍ നിലവിലെ റെക്കോര്‍ഡ് നേട്ടം ബാഹുബലി 2നാണ്. 6.27 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും സ്വന്തമാക്കിയത്. മലയാള ചിത്രത്തിന്റെ റെക്കോര്‍ഡ് 4.31 കോടി നേടിയ ഗ്രേറ്റ് ഫാദറിനാണ്. ആദ്യ ദിന കളക്ഷനില്‍ മുന്നിലുള്ള മോഹന്‍ലാല്‍ ചിത്രം 4.08 കോടി നേടിയ പുലിമുരുകനാണ്.

    പ്രീ റിലീസ് ബിസിനസ്

    പ്രീ റിലീസ് ബിസിനസ്

    പ്രീ റിലീസ് ബിസിനസിലും വില്ലന്‍ പല റെക്കോര്‍ഡുകളും സൃഷ്ടിച്ചു കഴിഞ്ഞു. 20 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം ഇതിനോടകം 13 കോടി സ്വന്തമാക്കി. ഹിന്ദി പതിപ്പ് റെക്കോര്‍ഡ് തുകയായ മൂന്ന് കോടി രൂപയ്ക്കും ഓവര്‍സീസ് അവകാശം 2.50 വിറ്റ് പോയത്. ഓഡിയോ അവകാശം വിറ്റ് പോയതാകട്ടെ 50 ലക്ഷം രൂപയ്ക്കും. സാറ്റലൈറ്റ് റൈറ്റ്‌സ് സൂര്യ ടിവി സ്വന്തമാക്കിയത് ഏഴ് കോടി രൂപയ്ക്കാണ്.

    വിശാല്‍ വില്ലന്‍

    വിശാല്‍ വില്ലന്‍

    വില്ലനില്‍ മോഹന്‍ലാലിന്റെ എതിരാളിയായി എത്തുന്നത് തമിഴ് താരം വിശാലാണ്. പൃഥ്വിരാജിനെയായിരുന്നു ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. പൃഥ്വി പിന്മാറിയതോടെയാണ് ആ വേഷം വിശാലിലേക്ക് എത്തിയത്. ഹന്‍സികയാണ് വിശാലിന്റെ ജോഡിയായി എത്തുന്നത്. തെലുങ്ക് താരങ്ങളായി ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും ചിത്രത്തിലുണ്ട്.

    മാത്യു മാഞ്ഞൂരാനും നീലിമയും

    മാത്യു മാഞ്ഞൂരാനും നീലിമയും

    കരിയറില്‍ മഞ്ജുവാര്യര്‍ അഞ്ചാം തവണയും മോഹന്‍ലാലിന്റെ നായികയായി എത്തുകയാണ് വില്ലനിലൂടെ. മാത്യു മാഞ്ഞൂരാന്‍ എന്ന റിട്ടയേഡ് പോലീസ് ഓഫീസറിന്റെ വേഷമാണ് മോഹന്‍ലാലിന് ചിത്രത്തില്‍. മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് മഞ്ജുവാര്യര്‍ക്ക്.

    ബി ഉണ്ണികൃഷ്ണനൊപ്പം

    ബി ഉണ്ണികൃഷ്ണനൊപ്പം

    മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വില്ലന്‍. ബജ്‌റംഗ് ഭായ്ജാന്‍, ലിംഗ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച റോക്ക്‌ലൈന്‍ വെങ്കിടേഷാണ് ഈ ബിഗ് ബജറ്റ് സിനിമ നിര്‍മിക്കുന്നത്.

    English summary
    Villain hits theaters with new records.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X