»   » മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ച് ദിലീപിനെ നേരിടാനെത്തുന്നു, ആര് നേടും?

മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ച് ദിലീപിനെ നേരിടാനെത്തുന്നു, ആര് നേടും?

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരും നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിച്ചെത്തിയ ചിത്രമാണ് വില്ലന്‍. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ് ഈ ചിത്രം. സെപ്റ്റംബര്‍ 28 നാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.

ദിലീപേട്ടന്‍ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, അവള്‍ അനിയത്തിക്കുട്ടിയെപ്പോലെയാണെന്നും പ്രവീണ

അലംകൃതയുടെ നായകനാവാന്‍ മത്സരിക്കുന്ന ആദമും ദാവീദും, എല്ലാം പൊളിച്ച് അവരും!

അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് ദിലീപ് ചിത്രമായ രാമലീലയും തിയേറ്ററുകളിലേക്കെത്തുകയാണ്. സെപ്റ്റംബര്‍ 28 ന് തന്നെയാണ് ഈ ചിത്രവും ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി അവസാന ഘട്ട മിനുക്ക് പണികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി നായകന്‍ അറസ്റ്റിലായത്.

ദിലീപും മോഹന്‍ലാലും ഒരുമിച്ചെത്തുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലിന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളിലേക്കെത്തുന്നത്. ഇരുവരുടെയും ആരാധകരാണ് ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നത്.

നിരവധി തവണ മാറ്റി വെച്ചു

ഇരുചിത്രങ്ങളുടെയും റിലീസിങ്ങ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഇത് മാറ്റി വെക്കുകയായിരുന്നു. വില്ലന്റെ റിലീസിങ്ങ് തീയതിയാണ് ആദ്യം പ്രഖ്യാപിച്ചത്.

രാമലീലയുടെ റിലീസ് തീരുമാനിച്ചത്

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമായ രാമലീലയില്‍ പ്രയാഗ മാര്‍ട്ടിനാണ് നായികയായി എത്തുന്നത്. നാലു വര്‍ഷത്തെ കഠിന പ്രയ്തനത്തിനൊടുവിലാണ് ഈ ചിത്രവുമായി സംവിധായകന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

മോഹന്‍ലാലും മഞ്ജു വാര്യരും

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിലാണ് മോഹന്‍ലാലും മഞ്ജു വാര്യരും അവസാനമായി ഒരുമിച്ചെത്തിയത്. ഈ ചിത്രത്തില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരായാണ് ഇവര്‍ എത്തുന്നത്.

ദിലീപ് ചിത്രമില്ലാത്ത ഓണം

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമായ ദിലീപിന്റെ സിനിമ റിലീസ് ചെയ്യാത്ത ഓണമാണ് കഴിഞ്ഞു പോയത്. ഉത്സവ സീസണുകളില്‍ കുടുംബത്തോടെ പ്രേക്ഷകര്‍ താരത്തിന്‍രെ ചിത്രത്തിനായി തിയേറ്ററുകളിലേക്ക് എത്താറുണ്ട്.

നല്ല സിനിമകളെ സ്വീകരിക്കുമെന്ന പ്രതീക്ഷ

ഇപ്പോഴത്തെ വിഷയങ്ങളൊന്നും രാമലീലയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. നല്ല സിനിമകളെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെയും സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

English summary
Mohanlal, Dileep film release on september 28.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam