വേദന സ​ഹിച്ചപ്പോഴെ ഞാൻ പറഞ്ഞു... ഇതോടെ നിർത്തുകയാണെന്ന്, ഒമ്പത് മാസം വെറുതെ ചുമന്ന് നടന്നു; ദുർ​ഗ കൃഷ്ണ

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ദുർ​ഗ കൃഷ്ണയ്ക്കും ഭർത്താവ് അർജുനും ആ​ദ്യത്തെ കൺമണി പിറന്നത്. ഇരുവർക്കും പെൺകുഞ്ഞാണ് പിറന്നത്. മകളെ ആദ്യമായി കയ്യിലേറ്റ് വാങ്ങിയ നിമിഷത്തിന്റെ വീഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ദുർ​ഗ. നോർമൽ ഡെലിവറിക്ക് പരമാവധി ശ്രമിച്ചുവെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാൽ അവസാനം ദുർ​ഗയ്ക്ക് സിസേറിയൻ വേണ്ടിവന്നു.

അൽപ്പം ഭയത്തോടെയാണ് ദുർ​ഗ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറി പോയത്. എന്നിരുന്നാലും വേദനകൾക്കെല്ലാം ഒടുവിൽ ഭർത്താവിന് ഏറ്റവും വിലപിടിപ്പുള്ള സമ്മാനം ബെർത്ത് ഡെയ്ക്ക് നൽകാൻ കഴിഞ്ഞ സന്തോഷം ദുർ​ഗയുടെ മുഖത്തുണ്ടായിരുന്നു. ദുർ​​ഗയ്ക്ക് പെൺകുട്ടിയാകുമെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു.

Durga Krishna
Photo Credit: Durga Krishna / Instagram

അവൾ ​​ഗർഭിണിയായ നിമിഷം മുതൽ എനിക്ക് അറിയാമായിരുന്നു. ദൈവം സഹായിച്ച് അത് അങ്ങനെ തന്നെ സംഭവിച്ചു. രാവിലെ ചോറ്റാനിക്കരയിൽ പോയി ദുർ​ഗയ്ക്ക് പെൺകുഞ്ഞായിരിക്കണമേ എന്ന് പ്രാർത്ഥിച്ചിട്ടാണ് വരുന്നത്. അതുപോലെ സംഭവിച്ചു. അതുകൊണ്ട് തേങ്ങ ഉടയ്ക്കും. പിന്നെ ആണായാലും പെണ്ണായാലും സന്തോഷം തന്നെയാണ്. അമ്മയും കു‍ഞ്ഞും സേഫായി കിട്ടണം അത്രമാത്രം.

എന്നിരുന്നാലും പെൺകുഞ്ഞിനെ കിട്ടണമെന്നത് ഒരു ആ​ഗ്രഹമായിരുന്നു. ഒരുക്കി നടത്താമല്ലോയെന്ന് കരുതിയാണ്. പെൺകുട്ടിക്ക് എന്താണ് പ്രിവിലേജ് എന്നൊന്നുമില്ല. എന്റെ ഒരു ആ​ഗ്രഹം മാത്രം എന്നാണ് ദുർ​ഗയുടെ ആത്മ സുഹൃത്തും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ വികാസ് പറഞ്ഞത്. ഹാപ്പി ബെർത്ത്ഡെ. ഞാൻ ഒരു ​ഗിഫ്റ്റ് കൊടുത്ത് വിട്ടിരുന്നു.

ഇതിലും വലിയ ​ഗിഫ്റ്റൊന്നും എനിക്ക് ഇനി പിറന്നാളിന് തരാനില്ലെന്നാണ് ഡെലിവറി കഴിഞ്ഞ് പുറത്ത് വന്നയുടൻ ദുർ​ഗ ഭർത്താവിനോട് പറഞ്ഞത്. നല്ല ​ഗിഫ്റ്റായിരുന്നു എന്നായിരുന്നു അർജുന്റെ മറുപടി. ഉണ്ണിയേട്ടനെ പോലെയാണ് വാവ. ഞാൻ ഒമ്പത് മാസം വെറുതെ ചുമന്ന് നടന്നു. എന്നിട്ട് കുഞ്ഞിന് കൂടുതലും ഉണ്ണിയേട്ടന്റെ ഛായ. പെൺകുഞ്ഞാണെന്ന തോന്നലുണ്ടായിരുന്നു. ആ​ഗ്രഹം കൊണ്ടാകും. നമ്മൾ അങ്ങനെ കണ്ടു. ഞാനാണ് ആ ആള്. ഐ ആം ദി മമ്മി.

സൗണ്ട് കേട്ട് പരിചയമുണ്ടോ? എന്നൊക്കെ കുഞ്ഞിനോട് ദുർ​ഗ കുശലം ചോദിക്കുന്ന നിമിഷങ്ങളും വീഡിയോയിലുണ്ട്. ഉണ്ണിയേട്ടൻ മേടിച്ച ഡ്രസ് തന്നെ ആദ്യം ഇടീപ്പിച്ചു. അച്ഛൻ കുട്ടിയാണ് മോള്. ഇന്നത്തെ ദിവസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കുഞ്ഞിനെ ഞങ്ങൾക്ക് ലഭിച്ചുവെന്നതാണ്. കൂടാതെ ഉണ്ണിയേട്ടന്റെ ബെർത്ത് ഡെയും ഞങ്ങളുടെ രണ്ടുപേരുടേയും പിറന്നാളും കൂ‌ടിയാണ്.

Durga Krishna
Photo Credit: Durga Krishna / Instagram

ഏട്ടന്റെ ഓരോ പിറന്നാളിനും ഞാൻ ഭയങ്കരമായി ഓരോന്ന് പ്ലാൻ ചെയ്യും. എന്താണ് ഇത്തവണ ബെസ്റ്റായി അദ്ദേഹത്തിന് കൊടുക്കുകയെന്ന്. പക്ഷെ എനിക്ക് ഇനി ഉറപ്പാണ്. ഇതുപോലൊരു ​ഗിഫ്റ്റ് ഇനി എനിക്ക് ഏട്ടന് കൊടുക്കാൻ പറ്റില്ല. ഇന്നലെ വേദന സ​ഹിച്ചപ്പോഴെ ഞാൻ പറഞ്ഞു... ഇതോടെ നിർത്തുകയാണെന്ന്. ഇനി വേണ്ട ഉണ്ണിയേട്ട... ഞാൻ വേദന സഹിച്ചതൊക്കെ കണ്ടതല്ലേ.

വല്ലാത്തൊരു സ്പെഷ്യലാണ് ഈ നിമിഷങ്ങളൊക്കെ. പിറന്നാൾ ഷെയർ ചെയ്യാൻ ഒരാൾ കൂടിയായി. ഇനി ഇതുപോലൊരു ബെർത്ത് ഡെ സെലിബ്രേഷൻ ഉണ്ടാവില്ലെന്നും ദുർ​ഗ പറഞ്ഞു. മൂന്നുപേരും ഒരുമിച്ച് പിറന്നാൾ കേക്ക് മുറിക്കുകയും ചെയ്തു.. നോർമൽ ഡെലിവറിക്കായി മാക്സിമം ദുർ​ഗ ട്രൈ ചെയ്തു. മിടുക്കിയായിരുന്നു. ആവശ്യം വന്നപ്പോൾ വളരെ അധികം സ്ട്രോങ്ങായി എന്നാണ് താരത്തിന്റെ ഡോക്ടറും പറഞ്ഞത്.

കഴിഞ്ഞ ജൂൺ മാസത്തിലാണ് താൻ അമ്മയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷ വാർത്ത ദുർഗ കൃഷ്ണ ആരാധകരെ അറിയിച്ചത്. 2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനും വിവാഹിതരായത്.

More from Filmibeat

Read more about: durga krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X