ധ്യാനിന്റെ അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടമുണ്ട്; തുറന്ന് പറയാൻ മടിച്ച് കൊണ്ട് വിമല ശ്രീനിവാസൻ

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനാണ് ധ്യാൻ ശ്രീനിവാസൻ. നടൻ ശ്രീനിവാസന്റെ ഇളയ മകനായ ധ്യാൻ‌ സിനിമാ രം​ഗത്ത് വന്നിട്ട് വർഷങ്ങളായി. തിര, കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ട മണി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടി ധ്യാൻ അടുത്ത കാലത്ത് അഭിമുഖങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. അച്ഛനെ പോലെ തന്നെ രസികനാണ് ധ്യാനും. അഭിമുഖങ്ങളിലെ ധ്യാനിനെയാണ് എല്ലാവർക്കും ഇഷ്ടം. ശ്രീനിവാസനെക്കുറിച്ചുള്ള രസകരമായ കഥകൾ ധ്യാനിലൂടെയാണ് പ്രേക്ഷകർ അറിയാറ്.

തന്റെ കുടുംബ വിശേഷങ്ങൾ രസകരമായി അവതരിപ്പിക്കാൻ പ്രത്യേക കഴിവ് ധ്യാനിനുണ്ട്. അമ്മയുമായുള്ള രസകരമായ സംഭാഷണങ്ങൾ, അച്ഛന്റെ അസുഖ കാലം, വിവാഹം, മകൾക്കൊപ്പമുള്ള സമയം തുടങ്ങിയവയെക്കുറിച്ചെല്ലാം ധ്യാൻ സംസാരിച്ചിട്ടുണ്ട്. ഇവ മിക്കതും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്.

Dhyan Sreenivasan

സിനിമകളുടെ പ്രാെമോഷന്റെ ഭാ​ഗമായി നൽകുന്ന അഭിമുഖങ്ങളിലാണ് ധ്യാൻ ഇത്തരം കഥകൾ പങ്കുവെക്കാറ്. പ്രൊമോട്ട് ചെയ്യുന്ന സിനിമ പരാജയപ്പെടുമെങ്കിലും ധ്യാനിന്റെ അഭിമുഖം സൂപ്പർ ഹിറ്റാവുന്നതാണ് ഇപ്പോൾ കണ്ടു വരുന്നത്. കരിയർ ​ഗ്രാഫ് പരിശോധിച്ചാൽ ധ്യാനിനെ സംബന്ധിച്ച് ഒരു ഹിറ്റ് സിനിമ അനിവാര്യമായിരിക്കുകയാണ്. അടുത്തിടെയിറങ്ങിയ ധ്യാനിന്റെ സിനിമകളിൽ മിക്കതും പരാജയമായിരുന്നു. എന്നാൽ ധ്യാനിന്റെ ജനപ്രീതിക്ക് കുറവൊന്നുമില്ലെന്നത് വാസ്തവമാണ്.

ധ്യാനിനെക്കുറിച്ച് അമ്മ വിമല ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ധ്യാനിന്റെ അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടം തോന്നാറുണ്ടെന്ന് അമ്മ പറയുന്നു. ധ്യാൻ പറഞ്ഞതിൽ ചില സങ്കടമുണ്ടെന്ന് ഇടയ്ക്ക് വെച്ച് വീണ്ടും പറഞ്ഞ അമ്മ പക്ഷെ ഇതിൽ വ്യക്തത വരുത്തിയില്ല. അവതാരകൻ വീണ്ടും ഇതേ പറ്റി ചോദിച്ചപ്പോഴും പൂർണമായ ഉത്തരം ഇവർ നൽകിയില്ല.

ആൾക്കാർ മൊത്തത്തിൽ തമാശയായി കാണുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷെ അവൻ ചെറുപ്പത്തിലൊക്കെ പഠിക്കാൻ മിടുക്കനായിരുന്നു. വിനീതൂട്ടനെക്കാൾ ഷാർപ്പ് ബ്രെയ്നായിരുന്നു അവന്റേത്. മകന് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വിമല ശ്രീനിവാസൻ വ്യക്തമാക്കി.

Dhyan Sreenivasan

തന്റെ ജീവിതത്തിൽ സംഭവിച്ച പരാജയങ്ങളെക്കുറിച്ചും നിരാശയെക്കുറിച്ചും ധ്യാൻ ശ്രീനിവാസൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇതാണോ അമ്മയ്ക്ക് വിഷമമുണ്ടാക്കിയതെന്ന് വ്യക്തമല്ല. നേരത്തെ അമ്മയെക്കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. അച്ഛന്റെ സിനിമ കാണാൻ മാത്രമേ അമ്മ തിയറ്ററിൽ പോവവാറുള്ളൂ. അച്ഛന് പങ്കില്ലാത്ത സിനിമകൾ അമ്മ കാണില്ല. മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസന്റെ സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ അത് അവരുടെ ഭാ​ഗ്യമെന്നാണ് അമ്മയുടെ ഭാവമെന്നും ധ്യാനന്ന് പറഞ്ഞു.

ധ്യാനിന്റെ അഭിമുഖങ്ങളെക്കുറിച്ച് നേരത്തെ ജേഷ്ഠൻ വിനീത് പ്രതികരിച്ചിരുന്നു. ധ്യാൻ പറയുന്ന കാര്യങ്ങളിൽ കുറച്ച് മാത്രമാണ് സത്യം. ബാക്കി കൈയിൽ നിന്ന് ഇടുന്നതാണെന്നാണ് വിനീത് തമാശയോടെ പറഞ്ഞത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെയാണ് ധ്യാൻ അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. ശോഭനയായിരുന്നു സിനിമയിലെ നായിക. ഇന്നും ധ്യാനിന്റെ കരിയറിലെ മികച്ച സിനിമകളിൽ തിര മുൻപന്തിയിലുണ്ട്. വിനീതിൽ നിന്ന് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് അടുത്തിടെ ധ്യാൻ സംസാരിച്ചിരുന്നു,

ചേട്ടൻ വിനീത് അടുത്ത് പോലും എന്നോട് ചോദിച്ചിട്ടുണ്ട് നിനക്കൊരു സ്റ്റാർ ആയിക്കൂടേയെന്ന്. ജനങ്ങൾക്ക് നിന്നോട് ഇഷ്ടമുണ്ട്. ജനസ്വീകാര്യത കിട്ടാൻ എത്ര പാടാണെന്ന് വിനീത് ചോദിച്ചെന്നും ധ്യാൻ പറഞ്ഞു. വീട്ടിൽ നിന്നിറങ്ങിപ്പോയ സമയമൊക്കെ കൈത്താങ്ങായി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത് ചേട്ടനാണ്. അങ്ങനെ ഒരാളില്ലായിരുന്നെങ്കിൽ അവിടെത്തന്നെ കിടന്നേനെയെന്നും ധ്യാൻ അന്ന് തുറന്ന് പറഞ്ഞു. വിനീതിനെ പോലെ തന്നെ കരിയറിൽ വലിയ ഹിറ്റുകൾ ധ്യാനിന് ലഭിക്കട്ടെയെന്നാണ് ആരാധകർ ആ​ഗ്രഹിക്കുന്നത്.

More from Filmibeat

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X