അതൊക്കെ മോശമല്ലേ! ഞാനതൊന്നും പോത്സാഹിപ്പിക്കില്ല! ധ്യാന്‍ പറഞ്ഞതിനെക്കുറിച്ച് വിമല വിശദീകരിച്ചത്

ജീവിത വിശേഷങ്ങളും, മക്കളൈക്കുറിച്ചും, ഭര്‍ത്താവിനെക്കുറിച്ചുമൊക്കെ വാചാലയാവാറുണ്ട് വിമല ശ്രീനിവാസന്‍. പാരലല്‍ കോളേജ് പഠനത്തിനിടയിലായിരുന്നു ശ്രീനിവാസനും, വിമലയും പ്രണയത്തിലായത്. അന്നത്തെ അതേ ബന്ധമാണ് പിന്നീടിങ്ങോട്ടുള്ള ജീവിതത്തില്‍ എന്ന് ഇരുവരും പറഞ്ഞിരുന്നു. തുടക്കത്തില്‍ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടാറില്ലെങ്കിലും പിന്നീട് വിമലയും ഭര്‍ത്താവിന്റെയും, മക്കളുടെയും കൂടെ വരാറുണ്ട്. കുടുംബത്തെക്കുറിച്ച് എപ്പോഴും വാചാലനാവാറുമുണ്ട്. ശ്രീനിവാസന്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് പൊറോട്ടയും ബീഫും വേണമെന്ന് വിമല പറഞ്ഞിരുന്നതായി ഇടയ്ക്ക് ധ്യാന്‍ പറഞ്ഞിരുന്നു. ക്ഷണനേരം കൊണ്ട് തന്നെ ധ്യാനിന്റെ വാക്കുകള്‍ വൈറലായിരുന്നു. ഭര്‍ത്താവിന് വയ്യാതെയിരിക്കുമ്പോഴും ഭക്ഷണത്തെക്കുറിച്ചായിരുന്നു അവര്‍ ചിന്തിച്ചതെന്നായിരുന്നു ചോദ്യങ്ങള്‍. ധ്യാനിന്റെ എല്ലാ അഭിമുഖങ്ങളൊന്നും ഞാന്‍ കാണാറില്ല.

ഞാനങ്ങനെ പറഞ്ഞിട്ടൊന്നുമില്ല. അസുഖമൊന്നുമില്ലാത്ത ഏതെങ്കിലും സന്ദര്‍ഭങ്ങളില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടാവും. വര്‍ഷത്തിലൊരിക്കലാണെങ്കിലോ മറ്റോ പൊറോട്ട കഴിച്ചാലാവും. അതും ഒരു പൊറോട്ട. വീട്ടില്‍ പൊറോട്ട മേടിക്കാറേയില്ല. അവര്‍ ഇഷ്ടപ്പെട്ട് പോയാലോ എന്ന് കരുതിയാണ്. അങ്ങനത്തെ മോശം സാധനങ്ങളൊന്നും കഴിക്കാന്‍ ഞാന്‍ പോത്സാഹിപ്പിക്കില്ല. മൈദ കൊണ്ടുണ്ടാക്കുന്നതല്ലേ, ഒരു പൊറോട്ടോയ്ക്ക് പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചാലേ വയര്‍ ശരിയാവുകയുള്ളൂ. അതുകൊണ്ട് ഞാനെപ്പോഴും കഴിക്കരുത് എന്നാണ് പറയാറുള്ളത്. ശ്രീനിയേട്ടന്റെ കൂടെ വല്ലപ്പോഴും പുറത്ത് പോവുമ്പോള്‍ ഒരു പൊറോട്ട കഴിച്ചാലായി. അതുപോലെ ധ്യാനിന്റെ കൂടെ പോവുമ്പോള്‍ എപ്പോഴെങ്കിലും പറഞ്ഞ് കാണും.

Vimala Sreenivasan about Dhyan
Photo Credit: filmibeat

ചില സമയത്ത് ധ്യാന്‍ പറയുന്നതില്‍ സങ്കടം തോന്നാറുണ്ട്. ആള്‍ക്കാരൊക്കെ എല്ലാം തമാശയായി കാണുകയാണെങ്കില്‍ സന്തോഷം. ചെറുപ്പത്തിലൊക്കെ അവന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. വിനീതൂട്ടനേക്കാളും ഷാര്‍പ്പായ മൈന്‍ഡായിരുന്നു അവന്റേത്. പഠിക്കാനൊക്കെ നല്ല കഴിവായിരുന്നു. അച്ഛന്‍ അവന് സമ്മാനം കൊടുത്ത സന്ദര്‍ഭങ്ങളൊക്കെയുണ്ടായിട്ടുണ്ട്.

More from Filmibeat

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X