ലൈറ്റ് അടിക്കുന്ന ആളോടാണെങ്കിലും മോഹന്‍ലാലിന്റെ പെരുമാറ്റം ഒരുപോലെ ആയിരിക്കും; മനസ് തുറന്ന് നടി ദുര്‍ഗ കൃഷ്ണ

മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണെന്നും അദ്ദേഹത്തോട് കടുത്ത ആരാധനയിലാണെന്നും പലപ്പോവും തുറന്ന് പറയാറുള്ള യുവനടിയാണ് ദുര്‍ഗ കൃഷ്ണ. അടുത്തിടെ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ദുര്‍ഗയും കാമുകന്‍ അര്‍ജുനും മോഹന്‍ലാലിന്റെ കൂടെ നിന്നുള്ള ഫോട്ടോ എടുത്തിരുന്നു. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രം കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലാവുകയും ചെയ്തു.

ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം ദുര്‍ഗ അഭിനയിച്ചത്. സ്വപ്‌നതുല്യമായ കാര്യമാണ് ലാലേട്ടനൊപ്പം അഭിനയിച്ചപ്പോള്‍ നടന്നതെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദുര്‍ഗ പറയുന്നു.

 durga-mohanlal

'മോഹന്‍ലാല്‍ എങ്ങനെ മോഹന്‍ലാലായി എന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്. വലിപ്പ ചെറുപ്പങ്ങളൊന്നും നോക്കാതെ എല്ലാവരോടും ഒരേ മനസോടെ പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം. അതിപ്പോള്‍ ലൈറ്റ് പിടിക്കുന്ന ചേട്ടനോട് പോലും അദ്ദേഹം ആ രീതിയില്‍ തന്നെയാണ് പെരുമാറുക. അഭിനയത്തില്‍ വളരെ സൂക്ഷ്മമായി നിരീക്ഷണം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം.

ഒരു നടനെന്ന നിലയ്ക്കും വ്യക്തിയെന്ന നിലയ്ക്കും അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. കഴിഞ്ഞ വര്‍ഷം ലാലേട്ടനൊപ്പം റാം എന്ന ചിത്രം ചെയ്യാന്‍ സാധിച്ചു. തീര്‍ത്തും സ്വപ്‌നതുല്യമായ കാര്യമായിരുന്നു അത്. ചിത്രത്തില്‍ ലാലേട്ടന്റെ അനിയത്തിയായിട്ടാണ്. വളരെ സന്തോഷം തോന്നുകയാണിപ്പോഴെന്നും ദുര്‍ഗ പറയുന്നു.

 durga-

സിനിമാ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടതായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ചെറുതും വലുതും എന്ന രീതിയില്‍ ഞാന്‍ സിനിമകളെ നോക്കി കാണാറില്ല. അഭഇനയ പ്രധാന്യമുള്ള വേഷങ്ങള്‍ക്കാണ് ഞാന്‍ പ്രധാന്യം കൊടുക്കുന്നത്. അതുകൊണ്ടാണ് കൂടുതല്‍ ഗ്യാപ്പ് വരുന്നത്. നിലവില്‍ കുടുക്ക് 2025 എന്ന പേരില്‍ ഒരുക്കുന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. നടന്‍ അനൂപ് മേനോന്‍ സംവിധാനം ചെയ്ത കിംഗ് ഫിഷ് എന്ന ചിത്രമാണ് ദുര്‍ഗ അഭിനയിച്ച് റിലീസിന് വേണ്ടി കാത്തിരിക്കുന്ന ചിത്രം.

Recommended Video

ബിഗ് ബോസ് പുതിയ സീസണിൽ അണിനിരക്കുന്ന താരങ്ങൾ ഇവർ ? | FilmiBeat Malayalam

നല്ലൊരു നര്‍ത്തകി കൂടിയായ ദുര്‍ഗ കൃഷ്ണ വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായിട്ടാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെയും കൈനിറയെ അവസരങ്ങള്‍ ലഭിച്ചിരുന്നു. ഇതിനിടയിലാണ് മോഹന്‍ലാലിനോടുള്ള കട്ട ആരാധനയെ കുറിച്ച് നടി വെളിപ്പെടുത്തുന്നത്. ഒന്നിച്ച് സ്റ്റേജ് പ്രോഗ്രാമില്‍ ഡാന്‍സ് കളിക്കാനുള്ള ചാന്‍സ് കിട്ടിയതിനെ കുറിച്ച് മുന്‍പ് ദുര്‍ഗ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X