ഭര്‍ത്താവ് അര്‍ജുനെ മറ്റാരും നോക്കുന്ന ഇഷ്ടമല്ല; ദേഷ്യം വരും.. തുറന്ന് പറഞ്ഞ് ദുര്‍ഗ കൃഷ്ണ

വിമാനം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജിന്റെ നായികയായി സിനിമയില്‍ എത്തിയ താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാനും ദുര്‍ഗയ്ക്ക് സാധിച്ചു. നടിയെ പോലെ തന്നെ ഭര്‍ത്താവ് അര്‍ജുനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. 2021 ഏപ്രില്‍ 5 നായിരുന്നു ഇവരുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

വിവാഹശേഷവും അഭിനയത്തില്‍ സജീവമാണ് ദുര്‍ഗ കൃഷ്ണ. നടിയുടെ കരിയറിന് ഫുള്‍ സപ്പോര്‍ട്ടാണ് അര്‍ജുന്‍. ഇരുവരും ഒന്നിച്ച് ടെലിവിഷന്‍ ഷോകളിലും മറ്റും എത്താറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ദുര്‍ഗയുടെ ഏറ്റവും പുതിയ അഭിമുഖമാണ്. ഭര്‍ത്താവ് അര്‍ജുനെ മറ്റുള്ളവര്‍ നോക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നാണ് നടി പറയുന്നത്. ഏറ്റവും പുതിയ ചിത്രമായ ഉടലിന്റെ പ്രൊമോഷന് എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദേഷ്യം തോന്നും

ഭര്‍ത്താവ് അര്‍ജുനെ വായി നോക്കുന്നവരോട് ആസൂയ തോന്നാറുണ്ടോ എന്നുളള അവതാരകന്റെ ചോദ്യത്തിനായിരുന്നു ദുര്‍ഗയുടെ മറുപടി. ആസൂയയല്ല ദേഷ്യമാണ് തോന്നറുള്ളതെന്നാണ് നടി പറഞ്ഞത്. എവിടെ വെച്ചാണ് അങ്ങനെ തോന്നിയതെന്നുള്ള ചോദ്യത്തിന് എവിടെ വെച്ചായാലും ദേഷ്യം വരുമെന്നായിരുന്നു മറുപടി. ചെറുതായിട്ട് പൊസസീവാണെന്നും തമാശരൂപേണേ പറഞ്ഞു.

രണ്ടാമതും വിവാഹം

ഈ കഴിഞ്ഞ ഏപ്രിലിലായിരുന്നു ദുര്‍ഗയുടേയും അര്‍ജുന്റേയും ഒന്നാം വിവാഹവാര്‍ഷികം. തമിഴ് സ്റ്റൈലില്‍ വീണ്ടും വിവാഹം കഴിച്ചാണ് വാര്‍ഷികം ആഘോഷിച്ചത്. തമിഴ് വധുവരന്മാരായി നില്‍ക്കുന്ന ചിത്രം ദുര്‍ഗ തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഒരു ആഗ്രഹത്തിന്റെ പുറത്താണ് ഒരിക്കല്‍ കൂടി വിവാഹിതരായതെന്നാണ് ദുര്‍ഗ അന്ന് പറഞ്ഞത്. 'ഈ വര്‍ഷം മുഴുവന്‍ ഞങ്ങള്‍ സൃഷ്ടിച്ച എല്ലാ ഓര്‍മകളും വീണ്ടും ആഘോഷിക്കാനുള്ള ദിവസം... ഹാപ്പി ആനിവേഴ്‌സറി' എന്നും താരം ചിത്രത്തിനോടൊപ്പം അന്ന് കുറിച്ചു. തമിഴ് നാട്ടിലെ ഒരു ചെറിയ ക്ഷേത്രത്തില്‍ വെച്ചായിരുന്ന ഇവരുടെ രണ്ടാം വിവാഹം നടന്നത്. വളരെ ലളിതമായിട്ടായിരുന്നു കല്യാണം.

ഇന്റിമസി രംഗം

വിവാഹത്തിന് ശേഷം ഇന്റിമസി രംഗം അഭിനയിച്ചതിന് നടിയ്ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കുടുക്ക് സിനിമയ്ക്ക് വേണ്ടി കൃഷ്ണ ശങ്കറിനൊപ്പമുള്ള ലിപ് ലോക്ക് പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ദുര്‍ഗയ്ക്ക് വളരെ അധികം വിമര്‍ശനം കേള്‍ക്കേണ്ടി വന്നു. ആ രംഗം ചെയ്യാന്‍ വന്നപ്പോള്‍ പിന്തുണ നല്‍കിയത് ഭര്‍ത്താവായിരുന്നുവെന്ന് ദുര്‍ഗ അന്ന് പറഞ്ഞിരുന്നു. 'അര്‍ജുന്‍ നല്ല സപ്പോര്‍ട്ടീവാണ്. ഇങ്ങനെയൊരു രംഗമുള്ളതിനെക്കുറിച്ച് നേരത്തെ തന്നെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. വീട്ടുകാര്‍ എങ്ങനെ എടുക്കുമെന്നതിനെക്കുറിച്ചായിരുന്നു പിന്നീട് ആശങ്കപ്പെട്ടത്. ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. അര്‍ജുനായിരുന്നു ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ വീട്ടുകാരോട് പറഞ്ഞത്. അത്രയും സപ്പോര്‍ട്ടീവാണ് അര്‍ജുന്‍. ഇക്കാര്യത്തില്‍ ഞാന്‍ ലക്കിയാണെന്നും' അന്ന് നല്‍കിയ അഭിമുഖത്തില്‍ ദുര്‍ഗ പറഞ്ഞിരുന്നു'

 ഇന്റിമേറ്റ് രംഗം

ഇനി പുറത്ത് വരാന്‍ പോകുന്ന ദുർഗയുടെ ഏറ്റവും പുതിയ ചിത്രമായ ഉടലിലും ഇന്റിമേറ്റ് രംഗങ്ങളുണ്ട്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. ദുര്‍ഗയായത് കൊണ്ട് വളരെ വേഗം ഈ രംഗ ചെയ്ത് തീര്‍ക്കാന്‍ പറ്റിയെന്ന് ധ്യാന്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ അർജുനും സെറ്റിലുണ്ടായിരുന്നുവെന്നു ഈ ചിത്രം തിരഞ്ഞെടുത്തതും ദുര്‍ഗയോട് ചെയ്യാന്‍ പറഞ്ഞതും അര്‍ജുനാണെന്നും ധ്യാന്‍ കൂട്ടിച്ചേർത്തു. ഇന്റിമേറ്റ് രംഗം ചെയ്തപ്പോള്‍ ഭാര്യയ്ക്ക് പ്രശ്‌നമുണ്ടായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു ദുര്‍ഗയുടെ ഭര്‍ത്താവ് അര്‍ജുനെ കുറിച്ച് നടന്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X