For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കേരളത്തിലെ ഒരുമ്പട്ടവൾ എന്ന പേര് കിട്ടി, ലിപ് ലോക്ക് താൽപര്യമില്ലാത്തവർ കാണാതിരിക്കുക'; ദുർ​ഗ കൃഷ്ണ

  |

  കുടുക്ക് 2025 എന്ന സിനിമയ്ക്ക് വേണ്ടി ലിപ് ലോക്ക് രം​​ഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ‌ വിമർശനവും സൈബർ ആക്രമണവും നേരിടുന്ന നടിയാണ് ദുർ​ഗ ക‍ൃഷ്ണ. ലിപ് ലോക് രം​ഗം അഭിനയിച്ചതിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ നടി അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വീഡിയോയും പങ്കുവെച്ചിരുന്നു.

  കുടുക്ക് 2025ലെ മാരൻ എന്ന ​ഗാനത്തിലാണ് ലിപ് ലോക്ക് രം​ഗമുള്ളത്. ​ഗാനം പുറത്തുവന്നതിന് പിന്നാലെ ദുർ​ഗയേയും ഭർത്താവ് അർജുൻ രവീന്ദ്രനും നേരെ അധിക്ഷേപം ഉയർന്നിരുന്നു.

  'കല്യാണം കഴിച്ചാൽ അടുത്ത ദിവസം ഡിവോഴ്സാകും'; വിവാഹം വൈകുന്നതിനുള്ള കാരണത്തെ കുറിച്ച് അരിസ്റ്റോ സുരേഷ്!

  ലിപ് ലോക് രം​ഗത്തിൽ അഭിനയിച്ചതിന് പിന്തുണയ്ക്കുന്ന തന്റെ ഭർത്താവ് നട്ടെല്ലില്ലാത്തവനും ഈ രം​ഗത്തിൽ തനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യ സപ്പോർട്ടീവും ആകുന്നത് എങ്ങനെയാണ് എന്നാണ് സൈബർ ബുള്ളിയിങ് നടകത്തുന്നവരോട് വീഡിയോയിലൂടെ ദുർ​ഗ ചോദിച്ചത്.

  ദുർഗ കൃഷ്ണ ഇപ്പോൾ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒളവും തീരവും എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. സിനിമയിൽ മോഹൻലാലാണ് നായകൻ. എം ടി വാസുദേവൻ നായരുടെ കഥയും തിരക്കഥയും അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന് സന്തോഷ് ശിവനാണ് ക്യാമറ ചലിപ്പിക്കുന്നത്.

  'കാളിദാസ് സ്ത്രീവേഷം കെട്ടിയതാണോ? ഒരു വ്യത്യാസവുമില്ലല്ലോ, കണ്ണനും അത് പറഞ്ഞിട്ടുണ്ട്'; മാളവിക ജയറാം!

  നബീസ എന്ന കഥാപാത്രത്തെയാണ് ദുർ​ഗ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏറ്റവും അവസാനം നവാഗത സംവിധായകൻ രതീഷ് രഘുനന്ദന്റെ ത്രില്ലർ ചിത്രമായ ഉടലിലാണ് ദുർഗ അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ് തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  വരാനിരിക്കുന്ന തന്റെ സിനിമകളെ കുറിച്ചും സൈബർ ആക്രമണങ്ങളെ കുറിച്ചും ​ദുർ​ഗ തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ. 'ഓളവും തീരവും സിനിമയിൽ ലാലേട്ടനൊപ്പമാണ് അഭിനയിക്കാൻ പോകുന്നതെന്ന് അറി‍ഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു എനിക്ക്.'

  'സന്തോഷ് ശിവൻ സാറിന്റെ ഫ്രെയിമിൽ പ്രത്യക്ഷപ്പെടുക, പ്രിയദർശൻ സാറിന്റെ സംവിധാനത്തിൽ അഭിനയിക്കുക എന്നതും എല്ലാവരുടേയും സ്വപ്നമാണ്.'

  'അതാണ് എനിക്ക് സാധിച്ച് കിട്ടിയിരിക്കുന്നത്. എം.ടി സാറിന്റെ തിരക്കഥയിൽ പ്രതിഭകളെല്ലാവരും ഒന്നിക്കുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.'

  '1960ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ വേർഷനിൽ മധു സാർ അവതരിപ്പിച്ച ബാപ്പുട്ടിയായി ലാലേട്ടനും നബീസയായി ഞാനും വേഷമിടുന്നു. ഉഷ നന്ദിനിയാണ് പഴയ വേർഷനിൽ എന്റെ വേഷം ചെയ്തത്.'

  'എന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ ലാലേട്ടനുമായി ജോടിയാകാൻ കഴിഞ്ഞത് അത്ഭുതകരമാണ്. റാമിൽ ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അതിൽ ഞാൻ അദ്ദേഹത്തിന്റെ സഹോദരിയായിട്ടാണ് അഭിനയിക്കുന്നത്.'

  'എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ പട്ടികയിൽ ഉടലിലെ നെ​ഗറ്റീവ് ഷേഡുള്ള ഷൈനിയും ഉൾപ്പെടുന്നു. ഇത്രയും ശക്തമായ ഒരു റോൾ ചെയ്യാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. ഈ വേഷം ചെയ്തശേഷം എനിക്ക് കേരളത്തിലെ ഒരുമ്പട്ടവൾ എന്ന ഹാഷ്‌ടാഗും കൂടി ലഭിച്ചു.'

  'അത് ഒരു അഭിനന്ദനമായി ഞാൻ കാണുന്നു. കാരണം കഥാപാത്രം അത്രമേൽ പ്രേക്ഷകരെ സ്വാധീനിച്ചുവെന്നല്ലേ അതിനർഥം. ലിപ്‌ലോക്ക് അല്ലെങ്കിൽ ഇന്റിമേറ്റ് സീൻ എന്നിവ കോമഡി സീൻ, ആക്ഷൻ എന്നിവയെപ്പോലെ സർവസാധാരണമായ ഒന്നാണ്.'

  'അത് ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ അത്തരം രം​ഗങ്ങിൽ അഭിനയിക്കുമ്പോൾ വലിയ വിവാ​ദങ്ങൾ ഉണ്ടാകുന്നു. അതിന്റെ ആവശ്യകത ഇന്നും മനസിലായിട്ടില്ല.'

  'കുടുക്കിലെ സോങ് പുറത്ത് വന്നശേഷമാണ് ലിപ്‌ലോക്ക് ചർച്ചയായത്. വിരോധാഭാസമെന്ന് പറയട്ടെ എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഞാൻ നേരിടുന്നുണ്ട് ഇപ്പോൾ. ഞാൻ ചെയ്യേണ്ട വേഷങ്ങളും കഥാപാത്രങ്ങളും രംഗങ്ങളും എത്തരത്തിലുള്ളതായിരിക്കണമെന്ന് എന്നിൽ അടിച്ചേൽപ്പിക്കാൻ ആളുകൾ ശ്രമിക്കുന്നു.'

  'ഞാൻ ഇൻരിമേറ്റ് സീൻ, ലിപ് ലോക്ക് എന്നിവയിൽ അഭിനയിക്കുന്നതിൽ പ്രശ്നമുള്ളവർ ആ രം​ഗം കാണാതിരിക്കുക. കാണുന്നതും കാണാതിരിക്കുന്നതും അവരുടെ അവകാശമാണ്.'

  'ഞാൻ ആരെയും നിർബന്ധിക്കില്ല. അതുപോലെ എനിക്ക് ചെയ്യാൻ കഴിയുന്നതും ചെയ്യാൻ കഴിയാത്തതും ഞാനാണ് തീരുമാനിക്കുന്നത്' ദുർ​ഗ കൃഷ്ണ പറഞ്ഞു.

  Read more about: durga krishna
  English summary
  vimanam movie fame actress Durga Krishna open up about cyber attack and intimate scenes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X