Just In
- 23 min ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 55 min ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 1 hr ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
അമേരിക്കയിൽ പുതുയുഗ പിറവി; ജോ ബൈഡൻ അധികാരത്തിലേക്ക്.. ചരിത്രം കുറിച്ച് കമല ഹാരിസും
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അര്‍ജുനാണ് ആദ്യം പ്രണയം പറഞ്ഞതെന്ന് ദുര്‍ഗ കൃഷ്ണ, ആദ്യചുംബനത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ
വിമാനമെന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ കൃഷ്ണ ശ്രദ്ധ നേടിയത്. അവര്‍ തന്നെ ഇങ്ങോട്ടേക്ക് വിളിക്കുകയായിരുന്നു. കാസ്റ്റിങ് കോളിന് വേണ്ടിയൊന്നും പോയിട്ടില്ലെന്നും ദുര്‍ഗ കൃഷ്ണ പറയുന്നു. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. പ്രണയത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചുമെല്ലാം താരം വാചാലയായിരുന്നു.
അടുത്തിടെയായിരുന്നു ദുര്‍ഗ കൃഷ്ണ തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. കാമുകനായ അര്ജുന് രവീന്ദ്രനൊപ്പമുള്ള ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. അഭിനയ രംഗത്തല്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് അര്ജുന്. ദുര്‍ഗ കൃഷ്ണയുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

നുണ പറഞ്ഞിട്ടുണ്ട്
ബോയ്ഫ്രണ്ടിനോട് നുണ പറഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു താരം മറുപടി നല്‍കിയത്. നുണയൊക്കെ പറയാറുണ്ട്. അതങ്ങനെ പിടിച്ചിട്ടൊന്നുമില്ല. പക്ഷേ, ഞാന്‍ പിടിചിട്ടുണ്ട്. ഏതെങ്കിലും സെലിബ്രിറ്റി ശല്യമായിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അതേയെന്നായിരുന്നു ദുര്‍ഗയുടെ മറുപടി. റെസ്പോണ്ട് ചെയ്യാതിരുന്ന് ഒഴിവാക്കുകയായിരുന്നു. ബ്ലോക്ക് ചെയ്യാനൊന്നും പോയിരുന്നില്ല.

ആദ്യം പറഞ്ഞത്
അര്‍ജുനാണ് ആദ്യം ഐലവ് യൂ പറഞ്ഞത്. ആദ്യ ചുംബനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അച്ഛനും അമ്മയുമൊക്കെ ഇത് കാണുമെന്നായിരുന്നു നടി പറഞ്ഞത്. 4 വര്‍ഷമായി പ്രണയത്തിലാണ് തങ്ങള്‍. അര്‍ജുനൊപ്പം ആദ്യമായി പോയത് ഏതോ റസ്റ്റോറന്റിലായിരുന്നു. ആ സമയത്ത് പ്രണയമൊന്നുമുണ്ടായിരുന്നില്ല. അഭിമുഖത്തിനിടയിലായിരുന്നു ദുര്‍ഗ അര്‍ജുനെ വിളിച്ചത്. ഫോണില്‍ മുഴുവനും ആ നമ്പര്‍ മാത്രമേയുള്ളൂ. ആ കുട്ടി കഴിഞ്ഞോയെന്നായിരുന്നു അര്ജുന് ചോദിച്ചത്. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ വരുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അര്ജുന് പറഞ്ഞത്
എല്ലാ കാര്യവും ഞാന്‍ പറയുമെന്ന് പറഞ്ഞപ്പോള്‍ അത്ര ഡീറ്റെയില്ഡാവണ്ടെന്നായിരുന്നു അര്ജുന് പറഞ്ഞത്. ഞങ്ങളാദ്യം നല്ല സുഹൃത്തുക്കളായിരുന്നു. ആ സമയത്ത് ബ്രോയ് എന്നായിരുന്നു വിളിച്ചത്. ബര്‍ത്ത് ഡേയ്ക്ക് സര്‍പ്രൈസ് തന്നിരുന്നു അദ്ദേഹം. അതിപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. മമ്മൂട്ടിയും മോഹന്ലാലുമില്ലാത്ത സിനിമകളെക്കുറിച്ച് ഓര്‍ക്കാനേ വയ്യെന്നും താരം പറഞ്ഞിരുന്നു. ആര്ടിസ്റ്റുകള്ക്കല്ല കഥയ്ക്കും അഭിനയത്തിനുമാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും ദുര്‍ഗ പറയുന്നു.

ദേഷ്യം വന്നാല്‍
സംസാരിക്കാന്‍ സമ്മതിക്കാതിരിക്കുമ്പോള്‍ ദേഷ്യം വരാറുണ്ട്. നമ്മളുടെ സൈഡ് പറയാനോ കേള്‍ക്കാനോ സമ്മതിച്ചില്ലെങ്കില്‍ ദേഷ്യം വരുന്ന പ്രകൃതമാണ്. അമ്മയും അച്ഛനും വീട്ടിലില്ലാത്തപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ച് പൊളിച്ചിരുന്നു. ബഹളമാണെന്ന് പറഞ്ഞ് അയല്‍ക്കാരൊക്കെ പരാതി പറഞ്ഞിരുന്നു. അപ്പോള്‍ അമ്മ ചീത്ത പറഞ്ഞിരുന്നു. അനിയന് അടുത്ത സുഹൃത്താണ്. എല്ലാ കാര്യത്തിനും കൂടെ നില്‍ക്കാറുണ്ട്. ദേഷ്യം വരുമ്പോള്‍ അത് പ്രകടിപ്പിക്കാറുണ്ട്.