സിനിമയിൽ എനിക്ക് ശത്രുക്കളില്ല, സൗഹൃദത്തിന്റെ ആ ഗ്യാങ്ങിലും ഞാനില്ല; പ്രതിസന്ധികളെ കുറിച്ച് വിനയ് ഫോര്‍ട്ട്

വേറിട്ട കഥാപാത്രങ്ങളാണ് എന്നും നടന്‍ വിനയ് ഫോര്‍ട്ടിനെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. സിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാതെ അഭിനയത്തിലേക്ക് എത്തിയ താരം കഴിവും പാഷനും കൊണ്ട് സിനിമയില്‍ നില നിന്ന് പോവുകയാണ്. സിനിമയിലെ വമ്പന്‍ ഗ്യാങ്ങുകളിലൊന്നും ഇല്ലാത്തതിനാല്‍ തനിക്ക് വലിയ ശത്രുക്കളൊന്നും ഉണ്ടാവില്ലെന്നാണ് വിനയ് പറയുന്നത്.

പുതിയ സിനിമയുമായി ബന്ധപ്പെട്ട് പ്രൊമോഷന്‍ തിരക്കുകളിലായിരുന്നു താരം. ഇതിനിടയില്‍ 24 ന് നല്‍കിയ അഭിമുഖത്തില്‍ സിനിമക്കാര്‍ക്കിടയിലെ സൗഹൃദത്തെ കുറിച്ചും അതിലൂടെ ലഭിക്കുന്ന അവസരങ്ങളെ പറ്റിയും വിനയ് പറയുന്നു. വിശദമായി വായിക്കാം...

 തുടക്കം മുതല്‍ ഒത്തിരി പ്രതിസന്ധികളിലൂടെ വന്നിട്ടുള്ള ആളാണ് ഞാന്‍

തുടക്കം മുതല്‍ ഒത്തിരി പ്രതിസന്ധികളിലൂടെ വന്നിട്ടുള്ള ആളാണ് ഞാന്‍. വളരെ സാധാരണക്കാരനായ ഫോര്‍ട്ട് കൊച്ചിക്കാരനാണെന്നാണ് ഞാനെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു. മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നതും. എന്നെ പോലൊരാള്‍ക്ക് സിനിമയെ സ്വപ്‌നം കാണുക, അല്ലെങ്കില്‍ സിനിമയിലെത്താന്‍ വേണ്ടി ശ്രമിക്കുന്നതും ഒട്ടും എളുപ്പമല്ല.

 സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ മാത്രം ആവശ്യമാണ്

സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ മാത്രം ആവശ്യമാണ്. വേറെയാര്‍ക്കും അങ്ങനൊരു ആവശ്യമില്ല. എനിക്ക് സിനിമയില്‍ ഗോഡ്ഫാദറില്ല, എനിക്കൊരു ഗ്രൂപ്പില്ല, വളരെ ശക്തനായൊരു സംവിധായകന്‍ അടുത്ത സുഹൃത്തായി ഇല്ല. ഒരു ഗ്രൂപ്പിലും പെട്ട ആളല്ല ഞാനെന്ന് വിനയ് പറയുന്നു. എന്നെ പോലൊരാള്‍ക്ക് സിനിമയില്‍ നിന്ന് പോവുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിന് വേണ്ടി ഞാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്.

 ഈ ഗ്രൂപ്പുകളിലൊന്നും പെടാത്തവര്‍ക്ക് അത് പോസിബിളല്ല

സിനിമയോട് വളരെ പാഷനേറ്റാണ്. എന്ന് കരുതി ഭയങ്കര കഴിവുള്ള ആളാണെന്ന് പറയുന്നില്ല. ഒരു നടന്റെ വളര്‍ച്ചയുടെ അടിസ്ഥാനമെന്ന് പറയുന്നത് സാമ്പത്തിക വിജയമാണ്. നമ്മള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ സാമ്പത്തികമായി വിജയിക്കണമെന്നതാണ് പ്രധാനം. ഈ ഗ്രൂപ്പുകളിലൊന്നും പെടാത്തവര്‍ക്ക് അത് പോസിബിളല്ല. ഒരു തരത്തില്‍ അത് നമ്മുടെ പരിമിതിയാവാം.

എനിക്ക് സിനിമയില്‍ ശത്രുക്കളില്ലെന്ന് വിനയ് ഫോർട്ട്

എനിക്ക് സിനിമയില്‍ ശത്രുക്കളില്ല. ഞാന്‍ അറുപത് സിനിമകളില്‍ അഭിനയിച്ചു. ഇത്രയും സിനിമകളുടെ ലൊക്കേഷനിലും ഞാന്‍ കാരണം ഷൂട്ടിങ് വൈകിയിട്ടില്ല. ഞാന്‍ ആ സെറ്റിലുള്ള ആരുമായിട്ടും വഴക്ക് കൂടിയിട്ടില്ല. അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ടാവും. ഈ അടുത്ത് സൂപ്പര്‍ഹിറ്റായൊരു സിനിമയില്‍ അത്ര വലിയ താരങ്ങളൊന്നും അഭിനയിച്ചിട്ടില്ല. എന്നാല്‍ അതിന് പിന്നാലെ ഗ്രൂപ്പായി താരങ്ങളുള്ള സിനിമയും വന്നു. അതവര്‍ക്ക് വലിയൊരു ബ്രേക്കായി മാറി.

ആ ഗ്യാങ്ങില്‍ ഞാനും ഉണ്ടായിരുന്നെങ്കില്‍ എനിക്കുമതൊരു ബ്രേക്ക് ആവുമായിരുന്നു. മികച്ച സിനിമകളിലേക്ക് എത്താന്‍ എനിക്കും സാധിച്ചേനെ. എന്തായാലും സൗഹൃദമുണ്ടെങ്കിലും സിനിമയില്‍ ശത്രുക്കളില്ലെന്നാണ് വിനയ് ഫോര്‍ട്ട് ഉറപ്പിച്ച് പറയുന്നത്.

 നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയില്‍ അഭിനയിക്കണമെന്ന് തീരുമാനിക്കുന്നത്

നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയില്‍ അഭിനയിക്കണമെന്ന് തീരുമാനിക്കുന്നത്. നാലാം ക്ലാസില്‍ ബാലസംഘത്തിലൂടെ കലാരംഗത്ത് വന്നയാളാണ് താന്‍. അത് ജീവിതത്തിലെ ടേണിങ് പോയിന്റായിരുന്നു. അവിടെ നിന്നും വലിയ വലിയ അവസരങ്ങള്‍ വന്ന് കൊണ്ടേയിരുന്നു. ജീവിതത്തില്‍ പലപ്പോഴായി തോറ്റ് പോയവനാണ് ഞാന്‍. തോല്‍വികള്‍ നേരിട്ട് പരിചയമുള്ളതിനാല്‍ അതിനോട് ഭയമില്ലെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X