അന്‍പത് ദിവസം വര്‍ക്ക് ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയില്‍ നിന്നും ലഭിച്ചത് പതിനായിരം രൂപ: വിനയ് ഫോര്‍ട്ട്
അപൂര്‍വ്വരാഗം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് വിനയ് ഫോര്‍ട്ട്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. അപൂര്‍വ്വ രാഗത്തിന് പിന്നാലെ നിരവധി ചിത്രങ്ങളില്‍ വിനയ് ഫോര്‍ട്ട് ഭാഗമായി. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ നടന്‍ സിനിമകളില്‍ എത്തിയിരുന്നു. പ്രേമം പോലുളള സിനിമകളിലെ വേഷം വിനയ് ഫോര്‍ട്ടിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി.
അതേസമയം ഒരഭിമുഖത്തില്‍ പ്രതിഫലം കിട്ടാതെ പോയ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ടെന്ന് വിനയ് ഫോര്‍ട്ട് തുറന്നുപറഞ്ഞിരുന്നു. അന്‍പതോളം ദിവസം വര്‍ക്ക് ചെയ്തിട്ടും സൂപ്പര്‍ഹിറ്റായ ഒരു ചിത്രത്തില്‍ നിന്ന് പതിനായിരം രൂപ മാത്രം പ്രതിഫലം ലഭിച്ച അനുഭവവും നടന്‍ വെളിപ്പെടുത്തി. അഭിനയിച്ചിട്ട് കാശ് കിട്ടാതെ പോയ ഒരുപാട് സിനിമകളുണ്ടെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു.

ഒരു പുതുമുഖ നടന്‌റെ ആദ്യ രണ്ട് വര്‍ഷം എന്നൊക്കെ പറയുന്നത് അത്തരം നഷ്ടങ്ങളുടേത് കൂടിയാണ്. അന്‍പത് ദിവസം വര്‍ക്ക് ചെയ്തിട്ട് സൂപ്പര്‍ഹിറ്റായ സിനിമയില്‍ നിന്ന് പതിനായിരം രൂപ കിട്ടിയ സംഭവമുണ്ട്, നടന്‍ പറയുന്നു. അതൊക്കെ സിനിമയുടെ ഭാഗമാണ്. കോടിക്കണക്കിന് ആളുകളില്‍ നിന്ന് എത്ര പേര്‍ക്കാണ് സിനിമയില്‍ അവസരം കിട്ടുന്നത്.

അങ്ങനെ ഭാഗ്യം കിട്ടുന്ന അവസരത്തില്‍ ഞാന്‍ അത് ചെയ്തില്ല. ഇങ്ങനെ ചെയ്യില്ല എന്നൊന്നും കലാകാരന്‍ പറയരുത്. കിട്ടുന്നതെന്തും ചെയ്യാനുളള മനസ് ആക്ടര്‍ക്ക് ഉണ്ടാകണം. ഞാന്‍ ആ കൂട്ടത്തില്‍പ്പെടുന്ന വ്യക്തിയാണ്. സിനിമയില്‍ അവസരങ്ങള്‍ ചോദിച്ചു നടന്നിട്ടുണ്ട്. അവഗണന നേരിട്ടിട്ടുണ്ട്. അങ്ങനെ കുറെയധികം പ്രതിസന്ധികള്‍ തരണം ചെയ്താണ് സിനിമയില്‍ നിലനില്‍ക്കാന്‍ ഒരു സ്‌പേസ് ഉണ്ടാക്കുന്നത്.

ആ അവസരത്തില്‍ എന്ത് വന്നാലും ചെയ്യുക എന്നതാണ് എന്റെ രീതി. അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു. അതേസമയം പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ആണ് വിനയ് ഫോര്‍ട്ടിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. കഴിഞ്ഞ വര്‍ഷമായിരുന്നു സിനിമ റിലീസ് ചെയ്തത്.

2019ല്‍ പുറത്തിറങ്ങിയ തമാശ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു. ചിത്രത്തില്‍ ശ്രീനിവാസന്‍ മാഷ് എന്ന അധ്യാപകന്‌റെ റോളിലാണ് നടന്‍ എത്തിയത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവാണ് വിനയ് ഫോര്‍ട്ടിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് വില്ലനായും സഹനടനായും പിന്നീട് നായക വേഷങ്ങളിലും തിളങ്ങുകയായിരുന്നു താരം.
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications