കെമിസ്ട്രി ഗവേഷകയായ ഭാര്യ തന്റെ എസ്എസ്എല്‍സി മാര്‍ക്ക് കണ്ട് തകര്‍ന്ന് പോയെന്ന് വിനയ് ഫോര്‍ട്ട്

അഭിനയത്തിന്റെ എല്ലാ വശങ്ങളും അരച്ച് കലക്കി കുടിച്ച നടനാണ് വിനയ് ഫോര്‍ട്ട് എന്ന് നടന്റെ സിനിമകളും അഭിനയവും കണ്ടാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളൂ. എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം എങ്ങിനെയായിരുന്നു എന്ന് വല്ല പിടിയുമുണ്ടോ... മഹാ അബന്ധമായിരുന്നു എന്ന് വിനയ് ഫോര്‍ട്ട് തന്നെ പറയുന്നു. തന്റെ എസ് എസ് എല്‍ സി ബുക്കില്‍ മാര്‍ക്ക് കണ്ട് ഭാര്യ തകര്‍ന്നു പോയി എന്ന് പറയണമെങ്കില്‍ എത്രമാത്രം അബന്ധമായിരിക്കും എന്ന് ഊഹിക്കാമല്ലോ..

ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ആ രഹസ്യം വിനയ് ഫോര്‍ട്ട് വെളിപ്പെടുത്തിയത്. കെമിസ്ട്രിയില്‍ ഗവേഷണം ചെയ്ത ആളാണ് വിനയ് ഫോര്‍ട്ടിന്റെ ഭാര്യ സൗമ്യ. പ്രണയിക്കുന്ന കാലത്ത് എന്റെ കെമിസ്ട്രിയിലെ പരിജ്ഞാനം ഒന്നും അറിയാത്ത ഭാര്യ എസ് എസ് എല്‍ സി ബുക്കില്‍ കെമിസ്ട്രിയില്‍ എന്റെ മാര്‍ക്ക് കണ്ട് തകര്‍ന്ന് പോയി. വെറും 12 മാര്‍ക്കാണ് എനിക്ക് കിട്ടിയിരുന്നത്. കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി തുടങ്ങിയ വിഷയങ്ങള്‍ എനിക്ക് ചെകുത്താന്മാരെ പോലെയായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും നല്ല മാര്‍ക്കുണ്ടാവും- വിനയ് ഫോര്‍ട്ട് പറഞ്ഞു.

vinayfort


ഫോര്‍ട്ട് കൊച്ചിയിലെ സെന്റ് ജോണ്‍ ഡി ബ്രിട്ടോ ആഗ്ലോ ഇന്ത്യന്‍ ഹൈസ്‌കൂളിലാണ് വിനയ് ഫോര്‍ട്ട് പഠിച്ചത്. തുടര്‍ന്ന് പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് സിനിമയെ കുറിച്ച് കൂടുതല്‍ പഠിച്ചതിന് ശേഷമാണ് വിനയ് ഫോര്‍ട്ട് അഭിനയ രംഗത്തേക്കെത്തിയത്.

ഋതു എന്ന സിനിമയിലൂടെ 2009 ല്‍ സിനിമയിലെത്തിയ വിനയ് ഫോര്‍ട്ടിന് കരിയര്‍ ബ്രേക്ക് ലഭിച്ചത് 2015 ല്‍ പുറത്തിറങ്ങി. പ്രേമം എന്ന ചിത്രത്തിലൂടെയാണ്. പ്രേമത്തിലെ ജാവ മാഷ് ഹിറ്റായ ശേഷം വിനയ് ഫോര്‍ട്ടിനെ തേടി നായക വേഷങ്ങളുള്‍പ്പടെ വന്നു തുടങ്ങി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചുരുളിയാണ് വിനയ് ഫോര്‍ട്ടിന്റെ പുതിയ ചിത്രം. അതിനിടയില്‍ 2014 ലാണ് വിനയ് ഫോര്‍ട്ടിന്റെയും സൗമ്യയുടെ വിവാഹം നടന്നത്.

Read more about: Vinay Forrt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X