അതിന്റെ പേരില്‍ ഒരുപാട് കരഞ്ഞിരുന്നു, കരിയറില്‍ വഴിത്തിരിവായ ചിത്രത്തെ കുറിച്ച് വിനയ് ഫോര്‍ട്ട്‌

By Midhun Raj

അപൂര്‍വ്വരാഗം എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് വിനയ് ഫോര്‍ട്ട്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ വില്ലന്‍ കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. വിനയ് ഫോര്‍ട്ടിനൊപ്പം ആസിഫ് അലി, നിഷാന്‍, നിത്യാ മേനോന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു അപൂര്‍വ്വരാഗം. പിന്നീട് ഷട്ടര്‍, സെവന്‍ത് ഡേ, പ്രേമം, തമാശ പോലുളള സിനിമകളിലെ നടന്‌റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നായകനായും സഹനടനായുമുളള വേഷങ്ങളിലാണ് വിനയ് ഫോര്‍ട്ട് മലയാളത്തില്‍ കൂടുതല്‍ സജീവമായിരുന്നത്. ഈ വര്‍ഷമാദ്യം പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. ഫഹദ് ഫാസിലിന്റെ മാലിക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി, മോഹന്‍ലാലിന്റെ റാം തുടങ്ങിയവയാണ് വിനയ് ഫോര്‍ട്ടിന്റെതായി വരാനിരിക്കുന്ന പുതിയ സിനിമകള്‍.

മലയാളത്തില്‍ മുന്‍പ്

മലയാളത്തില്‍ മുന്‍പ് നിഷ്‌കളങ്ക ഇമേജില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നടനായിരുന്നു വിനയ് ഫോര്‍ട്ട്, എന്നാല്‍ അത്തരം പരിവേഷമൊക്കെ മാറിയെന്ന് പറയുകയാണ് നടന്‍. ഫഹദ് ഫാസിലിന്റെ മാലിക്കില്‍ അതീഭീകരനായ വില്ലന്‍ കഥാപാത്രത്തെ ചെയ്തതോടെ അത്തരമൊരു ചട്ടക്കൂട്ടില്‍ നിന്ന് താന്‍ പുറത്തു കടന്നിരിക്കുകയാണെന്ന് വിനയ് പറയുന്നു.

അതേസമയം

അതേസമയം കരിയറില്‍ വഴിത്തിരിവായ അപൂര്‍വ്വരാഗത്തില്‍ തന്റെ ശബ്ദം ഉപയോഗിക്കാതിരുന്നതിനെ കുറിച്ച് നടന്‍ തുറന്നുപറഞ്ഞിരുന്നു. ഒരു നടന്‍ അഭിനയത്തില്‍ പൂര്‍ണത നേടണമെങ്കില്‍ അയാള്‍ തന്നെ സ്വയം ഡബ് ചെയ്തിരിക്കണം. എന്റെ തുടക്കകാലത്ത് എനിക്കതിന് സാധിച്ചില്ല. സിബി സാറിന്റെ അപൂര്‍വ്വ രാഗം എന്ന സിനിമ ചെയ്തപ്പോള്‍ എന്റെ ശബ്ദം അതില്‍ ഉപയോഗിച്ചില്ല.

ഞാന്‍ അതിന്റെ പേരില്‍

ഞാന്‍ അതിന്റെ പേരില്‍ ഒരുപാട് കരഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ എന്റെ ശബ്ദം സിനിമയില്‍ അംഗീകരിച്ചുതുടങ്ങി. ഞാന്‍ എന്റെ ഇമേജ് പൊളിച്ചിരിക്കുന്നു. നിഷ്‌കളങ്കനെന്ന ഇമേജ് മഹേഷ് നാരായണന്റെ മാലിക്ക് പുറത്തിറങ്ങുന്നതോടെ അവസാനിക്കും. അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു.

വിനയ് ഫോര്‍ട്ടിന്റെ

അതേസമയം കഴിഞ്ഞ വര്‍ഷം ഇറങ്ങിയ തമാശ എന്ന ചിത്രവും വിനയ് ഫോര്‍ട്ടിന് വലിയ ബ്രേക്ക് നല്‍കിയ സിനിമയാണ്. ചിത്രത്തിലെ ശ്രീനിവാസന്‍ മാഷ് എന്ന കഥാപാത്രമായി മികച്ച പ്രകടനം നടന്‍ കാഴ്ചവെച്ചിരുന്നു. തമാശ പോലെ പ്രേമം എന്ന ചിത്രത്തിലെ വിമല്‍ സാറും വിനയ് ഫോര്‍ട്ടിന് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്ത റോളാണ്. വിനയ് ഫോര്‍ട്ടിന്റെ കരിയറിലെ വലിയ വിജയ ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് പ്രേമം.

ഹാസ്യ വേഷങ്ങളിലും മലയാളത്തില്‍

ഹാസ്യ വേഷങ്ങളിലും മലയാളത്തില്‍ തിളങ്ങിയ താരമാണ് വിനയ് ഫോര്‍ട്ട്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് വിനയ് ഫോര്‍ട്ട്. അഭിനയത്തിന് പുറമെ ടെലിവിഷനില്‍ അവതാരകനായും താരം എത്തിയിരുന്നു. ഫ്‌ളേവ്‌ഴ്‌സ് ടിവിയിലെ കോമഡി സൂപ്പര്‍നൈറ്റ്‌സ് മുന്‍പ് വിനയ് ഫോര്‍ട്ട് അവതരിപ്പിച്ചിരുന്നു.

Read more about: Vinay Forrt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X