ജാവ സിമ്പിളാണ്! പവര്‍ഫുള്‍! ഭയങ്കര പവര്‍ഫുളാണ്! പ്രേമത്തിലെ അവസരത്തിന് നന്ദി പറഞ്ഞ് വിനയ് ഫോര്‍ട്ട്
യുവതാരങ്ങളില്‍ ശ്രദ്ധേയനായ വിനയ് ഫോര്‍ട്ടിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് പ്രേമം. സിനിമയിലെ വിമല്‍ സാര്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നിഷ്‌കളങ്കനായ കോളേജ് അധ്യാപകന്റെ വേഷത്തില്‍ നടന്‍ തിളങ്ങിയിരുന്നു. പ്രേമത്തിലെ വിനയ് ഫോര്‍ട്ട്-സൗബിന്‍ ഷാഹിര്‍ കോമ്പിനേഷന്‍ തിയ്യേറ്ററുകളില്‍ പൊട്ടിച്ചിരിയുണര്‍ത്തിയിരുന്നു
ജാവ സിമ്പിളാണ് എന്ന ഡയലോഗും വിനയ് ഫോര്‍ട്ടിന്റെതായി തരംഗമായി മാറിയിരുന്നു. പ്രേമം പുറത്തിറങ്ങി ഇന്ന് നാല് വര്‍ഷം തികയുകയാണ്. ഈ അവസരത്തില്‍ സിനിമയില്‍ അവസരം തന്ന അല്‍ഫോണ്‍സ് പുത്രന് നടന്‍ നന്ദി പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു സംവിധായകന് നന്ദി പറഞ്ഞ് വിനയ് എത്തിയത്. സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രവും കുറിപ്പിനൊപ്പം നടന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രേമത്തിന്റെ വിജയത്തിന് ശേഷം ശ്രദ്ധേയ കഥാപാത്രങ്ങളാണ് വിനയ് ഫോര്‍ട്ടിന് മലയാളത്തില്‍ ലഭിച്ചത്. നിലവില്‍ തമാശ എന്ന ചിത്രമാണ് നടന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രത്തിലും ഒരു അധ്യാപകന്റെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ടീസര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











