പത്ത് വർഷമായി വിമലയ്ക്കൊപ്പം ലിവിങ് ടു​ഗെതർ, വിവാഹത്തെ കുറിച്ച് മൗനം, ജീവിതത്തിലും വിനയ് റൊമാന്റിക്ക് ഹീറോ!

റൊമാന്റിക് ഹീറോയായി കരിയർ ആരംഭിച്ച് പിന്നീട് മിഷ്കിന്റെ തുപ്പറിവാളനിലൂടെ തമിഴകത്ത് തന്നെ ഏറ്റവും മികച്ച വില്ലന്മാരിൽ ഒരാളായി മാറിയ നടനാണ് വിനയ് റായ്. സ്ക്രീൻ പ്രസൻസിന്റെയും മാസിന്റെയും കാര്യത്തിൽ വിനയ് സൂപ്പർ താരങ്ങൾക്കും മുകളിലാണ്. ഉന്നാലേ ഉന്നാലേ സിനിമയിലെ റൊമാന്റിക്ക് സോങിൽ പ്രത്യക്ഷപ്പെടുന്ന ചോക്ലേറ്റ് പയ്യന്റെ മുഖം കണ്ട് വിനയിയുടെ ആരാധകരായി മാറിയവരാണ് കേരളത്തിലെ ഭൂരിഭാ​ഗം ചെറുപ്പക്കാരും.

ഒരു കാലത്ത് നായകനായി നിരവധി സിനിമകൾ വിജയിപ്പിച്ച വിനയ്ക്ക് പിന്നീട് നല്ല കഥാപാത്രങ്ങളും സിനിമകളും ലഭിക്കാതെയായി. ശേഷം വില്ലനായി തിരിച്ച് വ​രവ് നടത്തിയപ്പോഴും വലിയ സ്നേഹം ആരാധകരിൽ നിന്നും വിനയ്ക്ക് ലഭിച്ചു. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും ചില സിനിമകൾ ചെയ്ത് കഴിഞ്ഞു വിനയ്. തുടക്കം മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിലൂടെയായിരുന്നു.

Vinay Rai  Vimala Raman

അടുത്തിടെ ടൊവിനോയുടെ ഐഡന്റിറ്റിയിലും വിനയ് കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നായി അഭിനയിച്ചു. അടുത്തിടെയായി വിനയ് ചെയ്യുന്ന സിനിമകളെല്ലാം വൻ ഹിറ്റാണ്. തുളു ഫാമിലിയിലാണ് വിനയിയുടെ ജനനം. സിനിമയിലേക്ക് വരും മുമ്പ് മുംബൈയിൽ ഒരു കൊമേഴ്‌സ്യൽ മോഡലായിരുന്നു നടൻ. ബിആർഎഫ്‌സിക്ക് വേണ്ടി റഗ്ബി കളിച്ച താരം 2001ൽ ബഹ്‌റൈൻ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.

താരത്തന്റെ പങ്കാളി നടി വിമല രാമനാണ്. മമ്മൂട്ടിയുടേയും മോഹൻ‌ലാലിന്റെയും വരെ നായികയായിട്ടുള്ള വിമല മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഇം​ഗ്ലീഷിലും വരെ സിനിമകൾ ചെയ്തിട്ടുണ്ട്. സിഡ്നിയിൽ ജനിച്ച് വളർന്ന വിമല ഒരു കാലത്ത് തെന്നിന്ത്യയിൽ തിരക്കുള്ള നായികയായിരുന്നു. പൊയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല രാമൻ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

സുരേഷ് ഗോപിയ്‌ക്കൊപ്പം ടൈം എന്ന ചിത്രത്തില്‍ നായികയായി മലയാള സിനിമയിലെത്തി. പ്രണയകാലം, കോളേജ് കുമാരന്‍, നസ്രാണി, കല്‍ക്കത്ത ന്യൂസ്, ചാട്ടം, ഡാം 999 തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ വിമല അഭിനയിച്ചിട്ടുണ്ട്. സിനിമകൾ ചെയ്യുന്ന കാര്യത്തിൽ വളരെ സെലക്ടീവാണിപ്പോൾ വിമല. അതേസമയം പ്രിയ പങ്കാളിക്ക് പിറന്നാൾ ആശംസിച്ച് വിനയ് റായ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

പത്ത് വർഷമായി വിമലയ്ക്കൊപ്പമുള്ള യാത്രയെ കുറിച്ച് വളരെ മനോഹരമായ ഒരു വീഡിയോയ്ക്കൊപ്പമാണ് വിനയ് എഴുതിയത്. ഹാപ്പി ബര്‍ത്ത ഡേ മൈ അമോർ. ഐ ലവ് യൂ. നിന്റെ സ്‌നേഹവും ലാളനയും കൊണ്ട് എന്റെ ജീവിതം കൂടുതല്‍ സ്‌പെഷലാക്കിയതിന് നന്ദി. എന്നും എല്ലായ്‌പ്പോഴും നല്ലത് മാത്രം സംഭവിക്കട്ടെ.

Vinay Rai  Vimala Raman

പത്ത് വര്‍ഷത്തെ സന്തോഷനിമിഷങ്ങളാണ് ഈ വീഡിയോയിലുള്ളത്. ഇനിയും ഒന്നിച്ച് മുന്നോട്ട് എന്നാണ് വിനയ് കുറിച്ചത്. കപ്പിള്‍ ഗോള്‍സ്, ബര്‍ത്ത് ഡേ, ഐ ലവ് യു, ഡേറ്റിംഗ്, മാരേജ്, ട്രാവല്‍, പാര്‍ട്‌നര്‍, ഫ്രണ്ട്‌സ്, ഫാമിലി, ഹാപ്പിനസ്, ചെന്നൈ, ബെംഗളുരു, സിഡ്‌നി എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും പോസ്റ്റിനൊപ്പം വിനയ് എഴുതിയിരുന്നു. വിനയിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ സെലിബ്രിറ്റികൾ അടക്കം നിരവധി പേർ വിമലയ്ക്ക് ആശംസകളുമായി എത്തി.

വർഷങ്ങളായി ഇരുവരും ലിവിങ് റിലേഷൻഷിപ്പിലാണെങ്കിലും വിവാഹം എന്നതിലേക്ക് എത്തിയിട്ടില്ല. അത്തരം ചോദ്യങ്ങളോട് പ്രതികരിക്കാനും ഇരുവരും നിൽക്കാറില്ല. കുറച്ച് നാളുകൾക്ക് മുമ്പ് ഇരുവരും വൈകാതെ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

ജീവിതത്തിലും വിനയ് റൊമാന്റിക്ക് ഹീറോ തന്നെയാണെന്ന് വ്യക്തമായി എന്നാണ് കുറിപ്പ് കണ്ട് ആരാധകർ പറഞ്ഞത്. നാൽപ്പത്തിയഞ്ച് വയസാണ് വിനയിയുടെ പ്രായം. താരം മുമ്പ് വിവാഹിതനായിട്ടുണ്ടോ എന്നതിലൊന്നും വ്യക്തതയില്ല.

More from Filmibeat

Read more about: vinay rai vimala raman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X