ആദ്യം നെടുമുടി വേണുവിന്റെ ഭാര്യയായി, പിന്നെ മകളായി; മണിച്ചിത്രത്താഴില്‍ അഭിനയിക്കേണ്ടെന്ന് തോന്നിയെന്ന് വിനയ

മണിച്ചിത്രത്താഴിലെ ശ്രീദേവി, നടി വിനയ പ്രസാദിനെ അടയാളപ്പെടുത്താന്‍ ഈയൊരു കഥാപാത്രം തന്നെ ധാരാളമാണ്. മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത ഈ താരസുന്ദരി ശരിക്കും മലയാളിയാണെന്ന് പലരും കരുതിയിട്ടുണ്ട്. എന്നാല്‍ കാര്‍ണാടകയില്‍ ജനിച്ച് വളര്‍ന്ന വിനയ കന്നട ചിത്രത്തിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്.

മലയാളത്തില്‍ പെരുന്തച്ചനിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും മണിച്ചിത്രത്താഴിലെ വേഷമാണ് ഇന്നും ജനപ്രിയമായത്. ഇപ്പോഴിതാ പ്രേക്ഷകരോട് അധികം പറയാത്ത തന്റെ വിശേഷങ്ങള്‍ വിനയ തുറന്ന് പറഞ്ഞിരിക്കുകയാണ്. ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

നെടുമുടി വേണു ചേട്ടന്റെ ഭാര്യയായി തമ്പുരാട്ടിയുടെ വേഷം ചെയ്തു

'താന്‍ മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത് പെരുന്തച്ചന്‍ എന്ന ചിത്രത്തിലാണെന്നാണ് വിനയ പറയുന്നത്. ചിത്രത്തില്‍ നെടുമുടി വേണു ചേട്ടന്റെ ഭാര്യയായി തമ്പുരാട്ടിയുടെ വേഷമായിരുന്നു. പിന്നീട് അതേ നെടുമുടി വേണു ചേട്ടന്റെ മകളായിട്ടാണ് മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ അഭിനയിച്ചത്. തനിക്ക് ലഭിച്ച ഏറ്റവും വലിയ അവസരമായിട്ടാണ് മണിച്ചിത്രത്താഴിനെ കാണുന്നതെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

 മോഹന്‍ലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ച് വിനയ പറഞ്ഞതിങ്ങനെ..

മോഹന്‍ലാലിനെ ആദ്യമായി കണ്ടതിനെ കുറിച്ച് വിനയ പറഞ്ഞതിങ്ങനെ..

ഒരു ഷോ യില്‍ വച്ചാണ് മോഹന്‍ലാല്‍ സാറിനെ കാണുന്നത്. അന്ന് സംസാരിച്ചപ്പോള്‍ മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചു. തീര്‍ച്ചയായും ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഫാസില്‍ സര്‍ വിളിച്ചു,

'എന്റെ പുതിയ ചിത്രത്തില്‍ വിനയ പ്രസാദ് ആ വേഷം ചെയ്താല്‍ നന്നായിരിക്കും എന്ന് ശ്രീ മോഹന്‍ലാല്‍ പറഞ്ഞു. അത്ര ആത്മാര്‍ത്ഥതയോടെ അയാള്‍ പറഞ്ഞത് കൊണ്ട് എനിക്ക് വേറെ ഒന്നും ചിന്തിക്കനില്ല, വിനയ തയ്യാറാണോ' എന്നും ചോദിച്ചു. എനിക്ക് അത് തന്നെ വലിയ അംഗീകാരമായിരുന്നു, റെഡി സര്‍ എന്ന് ഞാനും മറുപടി കൊടുത്തു.

 മണിച്ചിത്രത്താഴില്‍ അഭിനയിണ്ടായിരുന്നു എന്നെനിക്ക് തോന്നി

മണിച്ചിത്രത്താഴില്‍ അഭിനയിച്ച് തുടങ്ങിയതോടെ വേണ്ടായിരുന്നു എന്ന് തോന്നിയതായി നടി വെളിപ്പെടുത്തി.

'സിനിമയുടെ ഷൂട്ടിങ് തുടങ്ങി കുറച്ച് ആയപ്പോഴാണ് വേണ്ടായിരുന്നു എന്നെനിക്ക് തന്നെ തോന്നിയത്. കാരണം അവിടെയും ഇവിടെയും വന്ന് പോകുന്ന ചെറിയൊരു വേഷം മാത്രമായി തോന്നി. ഇതോടെ ചെറുതായി ദേഷ്യം വന്ന് തുടങ്ങി. അന്നൊക്കെ അഭിനയ സാധ്യതയുള്ള, മുന്‍നിര നായിക വേഷങ്ങള്‍ മാത്രമാണ് ഞാന്‍ ചെയ്തിരുന്നതെന്നും വിനയ വ്യക്തമാക്കുന്നു.

ഇത് തന്നെയാണ് ശോഭനയും ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു

എന്നെ കൊണ്ട് എന്തിനാണ് ഇങ്ങനൊരു വേഷം ചെയ്യിപ്പിക്കുന്നതെന്ന് ഞാന്‍ ഫാസില്‍ സാറിനോട് ചോദിച്ചു. ഇത് തന്നെയാണ് ശോഭനയും ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ക്ലൈമാക്സില്‍ ഓടി വരുന്ന രംഗം എന്തിനാണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഓടി വന്ന് അവിടെ നില്‍ക്കണം എന്ന് പറഞ്ഞു, അത് പോലെ ചെയ്തു. ഒട്ടും വിശ്വാസം ഇല്ലാതെ ചെയ്ത സീനായിരുന്നു അതെന്നാണ് വിനയ അഭിപ്രായപ്പെട്ടത്.

Recommended Video

ലുലുമാൾ ഇളക്കി മറിച്ച് കമൽഹാസന്റെ ഡയലോഗ് | Kamal Haasan l Vikram | #Kollywood | FilmiBeat
ദേവി ഉണ്ടാക്കിയ അത്രയും ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല

എന്നാല്‍ ആ സിനിമയൊരു മാജിക് ആണെന്ന് മനസിലായത് അത് കണ്ടതിന് ശേഷമാണ്. എന്റെ കഥാപാത്രത്തിന്റെ എഫക്ട് പിന്നീട് മനസിലായി. കരിയറില്‍ ഇതുവരെ എത്ര സിനിമകള്‍ ചെയ്താലും ശ്രീദേവി ഉണ്ടാക്കിയ അത്രയും ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അത് എന്റെ അനുഗ്രഹമാണെന്ന് കരുതുന്നു. ഇപ്പോഴും തന്നെ ശ്രീദേവി എന്ന് വിളിക്കുന്നവരുണ്ട്. അവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും വിനയ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X