കരിയറിനെ പിന്തുണച്ച ആദ്യ ഭർത്താവ്, പക്ഷെ...; രണ്ടാമത് വിവാഹം ചെയ്തപ്പോൾ; വിനയ പ്രസാദിന്റെ ജീവിതം

മലയാളികൾക്ക് പ്രിയങ്കരിയാണ് നടി വിനയ പ്രസാദ്. നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച വിനയയെ ഇന്നും ആരാധകർ ഓർക്കുന്നത് മണിച്ചിത്രത്താഴിലെ സഹനായികാ വേഷത്തിലൂടെയാണ്. ശ്രീദേവി എന്ന കഥാപാത്രത്തെ വിനയ അവിസ്മരണീയമാക്കി. ശോഭന കേന്ദ്ര കഥാപാത്രം ചെയ്യുന്ന മണിച്ചിത്രത്താഴിൽ തന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യമില്ലെന്നാണ് വിനയ കരുതിയത്. എന്നാൽ സിനിമ ചെയ്തപ്പോഴാണ് എത്രമാത്രം ആഴമുള്ള കഥാപാത്രമാണ് ശ്രീദേവിയെന്ന് വിനയ പ്രസാദിന് പോലും മനസിലായത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകൾ വിനയ പ്രസാദ് ചെയ്തു. കർണാടകക്കാരിയാണ് വിനയ. വിനയയുടെ വ്യക്തി ജീവിതമാണിപ്പോൾ ശ്രദ്ധ നേടുന്നത്. 1988 ലായിരുന്നു നടിയുടെ ആദ്യ വിവാഹം. കന്നഡ സിനിമാ സംവിധായകനും എഡിറ്ററുമായ വിആർകെ പ്രസാദായിരുന്നു ഭർത്താവ്. പ്രതമ പ്രസാദ് എന്നാണ് വിനയയുടെ മകളുടെ പേര്. ഭർത്താവ് അകാലത്തിൽ മരണമടഞ്ഞതോടെ വിനയ വർഷങ്ങൾക്ക് ശേഷം രണ്ടാമത് വിവാഹം ചെയ്തു.

Vinaya Prasad

2002 ലായിരുന്നു രണ്ടാം വിവാഹം. ജ്യോതിപ്രകാശ് എന്നാണ് ഭർത്താവിന്റെ പേര്. ആദ്യ വിവാഹബന്ധത്തിൽ ജയ് അത്രെ എന്ന മകനും ജ്യോതിപ്രകാശിനുണ്ട്. ​ഗായകനാണ് ജ്യോതിപ്രകാശ്. ഒരു സിനിമയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. വളരെ സത്യസന്ധനാണ് ജ്യോതിപ്രകാശ്. കാര്യങ്ങൾ തുറന്ന് പറയും. ഇതാണ് തനിക്കിഷ്ടപ്പെട്ടതെന്ന് വിനയ പ്രസാദ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

രണ്ട് പേരുടെയും സാ​ഹചര്യം ഒരുപോലെ ആയതിനാൽ പരസ്പരം മനസിലാക്കാനായി. 1995 ലാണ് വിനയ പ്രസാദിന്റെ ആദ്യ ഭർത്താവ് വിആർകെ പ്രസാദ് മരിക്കുന്നത്. ഏഴ് വർഷം സിം​ഗിൾ മദറായി മകളെ വളർത്തി. ഇതിന് ശേഷമാണ് രണ്ടാമത് വിവാഹം ചെയ്യുന്നത്. ആദ്യ ഭർത്താവിനെക്കുറിച്ച് ഒരിക്കൽ നടി സംസാരിച്ചിട്ടുണ്ട്. പ്രസാദിന്റെ സഹായമനസ്കതയാണ് ഇഷ്ടപ്പെട്ടത്. രണ്ടാമതൊന്ന് ആലോചിക്കാതെ എല്ലാവരെയും സഹായിക്കുമായിരുന്നു.

Vinaya Prasad

ആരും സെറ്റിൽ വിശന്നിരിക്കുന്നത് ഇഷ്ടമല്ല. സ്വന്തം ചെലവിൽ‌ ഭക്ഷണം നൽകുമായിരുന്നു അദ്ദേഹമെന്നും വിനയ പ്രസാദ് ഓർത്തു. വിവാഹം ചെയ്ത് വീട്ടിലിരിക്കാൻ തനിക്ക് ഇഷ്ടമല്ലായിരുന്നു. കരിയറുമായി മുന്നോട്ട് പോകണമെന്നായിരുന്നു ആ​ഗ്രഹം. വിആർകെ പ്രസാദ് തന്നെ മനസിലാക്കി കരിയറിനെ പിന്തുണച്ചു. എന്നാൽ വിവാഹ ശേഷം വിനയ പ്രസാദിന്റെ ഭർത്താവ് എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്. ഇത് പ്രസാദിൽ നീരസമുണ്ടാക്കിയിരുന്നെന്നും വിനയ ഒരിക്കൽ തുറന്ന് പറയുകയുണ്ടായി.

അതേസമയം വിവാഹ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടായെങ്കിലും ആദ്യ ഭർത്താവിനൊപ്പം ജീവിച്ച ഏഴ് വർഷങ്ങൾ എവുപത് വർഷം പോലെ തോന്നി. ആ ദിനങ്ങൾ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഓർക്കുന്നതെന്നും വിനയ പ്രസാദ് വ്യക്തമാക്കി. ഇ.ഡി എന്ന മലയാള സിനിമയാണ് വിനയ പ്രസാദിനെ ഈയടുത്ത് പ്രേക്ഷകർ കണ്ടത്. സിനിമകൾക്കൊപ്പം സീരിയൽ രം​ഗത്തും വിനയ പ്രസാദ് സാന്നിധ്യമറിയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: vinaya prasad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X