കഥാപാത്രത്തെ ന്യായീകരിക്കാന്‍ വേണ്ടി എഴുതിയ വരി, പക്ഷെ പൊളിറ്റിക്കലി തെറ്റായിരുന്നു; വിനായക്
ആവേശം ചിത്രം ഹിറ്റാവുന്നതിന് മുമ്പ് തന്നെ പ്രേക്ഷകരെ കൈയ്യിലെടുത്തത് ആവേശത്തിലെ പാട്ടുകളാണ്. ഈ പാട്ടുകളെഴുതിയത് വിനായക് ശശികുമാര്‍ എഴുത്തുകാരനാണ്. ആവേശം മാത്രമല്ല, ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചത്തിലെയും അഞ്ചോളം ഹിറ്റ് പാട്ടകള്‍ക്കും വരികള്‍ എഴുതിയത് വിനായക് ശശികുമാര്‍ തന്നെ.
അജയന്‍ (ഉണ്ട പക്രു) സംവിധാനം ചെയ്ത കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ മലയാളത്തിലെ പാട്ടെഴുത്ത് മേഖലയിലേക്ക് ചുവടുവെച്ച വിനായക് ശശികുമാര്‍ അത് കഴിഞ്ഞ് പാട്ടെഴുതുന്നത് നീലാകാശം, പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലെ ഗാനങ്ങളാണ്. അമ്പിളിയിലെ ആരാധികേ, ജയ ജയ ജയ ജയ ഹേയിലെ ഇങ്ങാട്ട് നോക്കണ്ട കണ്ണുകളേ, ജയ ജയ, പെണ്ണേ പെണ്ണേ തുടങ്ങിയ പാട്ടുകള്‍ അടക്കം നിരവധി പാട്ടുകള്‍ വിനായക് ശശികുമാര്‍ മലയാള സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്.

ഇപ്പോഴിതാ ആവേശം വിജയക്കൊടിയില്‍ എത്തമ്പോള്‍ അതിലെ പാട്ടുകാരനും അത്രയും ആഹ്ലാദത്തിലാണ്. എന്നാല്‍ താന്‍ വരികള്‍ എഴുതുമ്പോഴും പൊളിറ്റിക്കലി കറക്ട് ആയി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന ആളാണെന്ന് പറയുകയാണ് വിനായക്. എന്നാല്‍ ആവേശത്തിലെ ഒരു പാട്ടിലെ വരി പൊളിറ്റിക്കലി തെറ്റായിരുന്നെന്ന അനുഭവവും വിനായക് ശശികുമാര്‍ പറയുന്നു.
തനിക്ക് സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും സ്ക്രിപ്റ്റ് എഴുത്ത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനായക് ശശികുമാര്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ആത്യന്തികമായി നമ്മള്‍ നമ്മളെ നന്നാക്കാന്‍ നോക്കുകയാണ് വേണ്ടത്. അങ്ങനെ വരുമ്പോള്‍ നമുക്ക് നൈസര്‍ഗികമായി വരുന്ന എല്ലാ കലാസൃഷ്ടിയും പൊളിറ്റിക്കലി കറക്ട് ആയിരിക്കും. ഞാന്‍ വ്യക്തിപരമായി പൊളിറ്റിക്കലി കറക്ട് ആവാന്‍ ശ്രമിക്കുന്ന ഒരാളാണ്. തെറ്റുണ്ടെങ്കില്‍ തെറ്റ് സമ്മതിക്കാനും ഒരു സാഹചര്യം അനുസരിച്ച് പരിണമിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണെന്നും വിനായക് പറഞ്ഞു.
ഞാന്‍ പൊളിറ്റിക്കലി കറക്ട് ആവുമ്പോള്‍, ഈ വരി കറക്ട് ആണോ അത് കറക്ട് ആണോ എന്നൊന്നും ഞാന്‍ ഇനി ഇരുന്ന് ആലോചിക്കേണ്ട. അത് സ്വാഭാവികമായും കറക്ട് ആയിക്കോളും. എന്നാലും നമ്മള്‍ അറിയാതെ തെറ്റ് വരുത്തും. കാരണം, ഇത്രയും കാലം ജീവിച്ചത് ഇത് ആലോചിച്ചിട്ടല്ല. സമൂഹത്തിന്റെ കണ്ടീഷനിംഗും നമ്മള്‍ ഇതുവരെ ശരിയാണെന്ന് വിശ്വസിച്ചിരുന്ന കാര്യങ്ങളും തെറ്റാണെന്ന് തിരിച്ചറിയുന്നത് വരെ ഇന്നാണ്.
'ആവേശത്തില്‍ പോലും അങ്ങനെ തെറ്റായി ഒരു വരിയുണ്ടായിരുന്നു. എഴുതി കഴിഞ്ഞപ്പോള്‍ തെറ്റായി തോന്നി. കഥാപാത്രത്തെ നീതീകരിക്കാന്‍ വേണ്ടിയല്ലേ എഴുതുന്നത് എന്നാണ് ചിന്തിച്ചത്. പക്ഷെ ജിത്തു തന്നെ പറഞ്ഞു, ആ വരി വേണ്ട, അത് കുറച്ച് റോങ്ങ് ആണ് എന്ന്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് അതില്‍ വലിയ നന്ദിയുണ്ട്. കാരണം അന്ന് ആ പാട്ടില്‍ ആ വരി വന്നിരുന്നെങ്കില്‍ മോശം ആയേനെ എന്നും വിനായക് ശശികുമാര്‍ പറഞ്ഞിരുന്നു,' വിനായക് പറഞ്ഞു.

ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹം ഉണ്ടെങ്കിലും ധൃതിയില്ല. കാരണം ഇപ്പോള്‍ ഈ പ്രോസസ് ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ചിലപ്പോള്‍ മറ്റൊരാള്‍ക്ക് സംവിധാനം ചെയ്യാനായി ഒരു തിരക്കഥ എഴുതിയേക്കാം. ആഗ്രഹമുണ്ട്, പക്ഷെ ഇരുന്ന് ഇത് ചെയ്യാനുള്ള സമയം മാത്രമേ ഇപ്പോള്‍ കണ്ടെത്തേണ്ടതായുള്ളു. ഐഡിയകള്‍ ഒക്കെ വരുന്നുണ്ട്. പാട്ടെഴുത്ത് തന്നെയാണ് അന്നം എന്നുള്ളത് കൊണ്ട്, അത് മുടക്കാന്‍ കഴിയില്ല എന്നുള്ളതാണ്.
ഇത്രയും ജനങ്ങളുള്ള കേരളത്തില്‍ താന്‍ ചെയ്യുന്ന പാട്ടെഴുത്ത് എന്ന പണി ചെയ്യുന്നത് പത്തോ മുപ്പതോ പേര്‍ മാത്രമേയുള്ളു. അവര്‍ക്ക് തന്നെ വേറെ എന്തെങ്കിലും സൈഡ് ബിസിനസുകള്‍ ഉണ്ടാകും. എന്തും നേരിടാനുള്ള ഒരു ഹൃദയമുണ്ടെങ്കില്‍ ഈ പാട്ടെഴുത്തിന്റെ മേഖലയിലേക്ക് വരാം എന്നേ പറയാനുള്ളു എന്നും വിനായക് പറഞ്ഞു.


Click it and Unblock the Notifications











