twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാറ് പറഞ്ഞാൽ ചാവാനു ചാടാനും തയ്യാർ! വിനായകന്റെ വാക്കുകളെ കുറിച്ച് കമൽ

    |

    മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട് സംവിധായകനാണ് കമൽ. കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളാണ് കമൽ ഒരുക്കുന്നത്. ആമിയ്ക്ക് ശേഷം കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയ മനുകളുടെ കടൽ. വിനായകനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.‌ ലക്ഷദ്വീപ് പ‌ശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

    കടലിലെ കൊമ്പൻ സ്രാവുകളെ കടലിൽ നിന്ന് വേട്ടയാടി പിടിക്കുന്ന പരുക്കനായ കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമൊക്കെ പുറത്തു വന്നിരുന്നു. ചിത്രത്തിനു വേണ്ടി ഏറെ വെല്ലുവിളികളാണ് വിനായകൻ അതിജീവിച്ചിരിക്കുന്നത്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ കമൽ ഇക്കര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

    കഷ്ടപ്പെട്ട്  അഭിനയിച്ചത്

    കഷ്ടപ്പെട്ടാണ് ചിത്രത്തിലെ ഓരോ രംഗവും അയാൾ ചെയ്തത്. നീന്തൽ മാത്രം അറിഞ്ഞാൽ പോരാ. പലപ്പോഴും ഷോർട്ട് കടലിന്റെ അടിയിൽ നിന്നാണ് എടുക്കുന്നത്.മാസ്‌ക് വയ്‌ക്കാൻ പോലും ട്രെയിനിംഗ് ആവശ്യമാണ്. അതുകഴിഞ്ഞ് ടേക്ക് സമയത്ത് മാസ്‌ക് മാറ്റി ബ്രെർത്ത് പിടിച്ചിട്ടാണ് അഭിനയിക്കുന്നത്- കമൽ പറഞ്ഞ്

     ചലഞ്ചിങ്ങാണ്

    ചിത്രത്തിലെ ഏറ്റവു പ്രധാനപ്പെട്ട കാര്യം ഒന്നര മിനിട്ടൊക്കെ ബ്രെഡ്ത്ത് കൺട്രോൾ ചെയ്താണ് അഭിനയിച്ചിരിക്കുന്നത്.ശ്വാസം കിട്ടാത്ത അവസ്ഥയിൽ മാസ്‌ക് തിരിച്ചുവയ്‌ക്കാൻ അടയാളം കാണിക്കാം. എന്നാൽ മാസ്‌ക് തിരിച്ചു വയ്‌ക്കുമ്പോൾ കറക്‌ട് അല്ലായെന്നുണ്ടെങ്കിൽ ജീവൻ വരെ നഷ്‌ടമാകും- കമൽ അഭിമുഖത്തിൽ പറഞ്ഞു.

    വിനായകന്റെ സിനിമ

    പ്രണയ മീനുകളുടെ കടൽ ചിത്രം വിനായകന്റെ ചിത്രമാണ്. വിനായകനെ മാറ്റി നിർത്തി ചിത്രം ചെയ്യാൻ സാധിക്കുകയില്ല. കടലിൽ ജനച്ച് കടലിൽ ജീവിക്കുന്ന മനുഷ്യനെയാണ് വിനായകൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇയാളുടെ ജോലി തിമിംഗലത്തെ പോലുളള വലിയ മീനുകളെ പിടിക്കുകയാണ്. കടലിൽ ഇറങ്ങി ചെല്ലുന്ന ഒരു പുരുക്കനാ അതുപോലെ ഒരു പാവം മനുഷ്യനെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇയാൾക്കും ഇയാളെ ചുറ്റിലും ജീവിക്കുന്ന ആളുകളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്.

    ധ്യാനിനെ കാണുന്നത് അപൂർവ്വമായി! കണ്ടാൽ തന്നെ സംസരിക്കുന്നത് ഇതുമാത്രം, തുറന്ന് പറഞ്ഞ് വിനീത്ധ്യാനിനെ കാണുന്നത് അപൂർവ്വമായി! കണ്ടാൽ തന്നെ സംസരിക്കുന്നത് ഇതുമാത്രം, തുറന്ന് പറഞ്ഞ് വിനീത്

     പുതിയ താരങ്ങളു  പഴയതാരങ്ങളും

    പഴയ താരങ്ങളും പുതുമുഖങ്ങളു ഈ ചിത്രത്തിൽ എത്തുന്നുണ്ട്. ദിലീഷ് പോത്തൻ, സൈജു കുറപര്ര്, സുധീഷ് എന്നിവരെ കൂടാതെ ഗബ്രി ജോസ്, റിധി കുമാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗബ്രി ജോസ‌ാണ് ചിത്രത്തിലെ നായകൻ. അജ്മൽ എന്ന കഥപാത്രത്തെയാണ് ഇയാൾ അവതരിപ്പിക്കുന്നത്.

    English summary
    vinayakan is very co-oprative man says kamal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X