വിനായകന്റെ പ്രണയം കണ്ടിട്ടുണ്ടോ? ടീനേജ് പ്രണയകഥയുമായി കമല്‍, സിനിമയില്‍ വിനായകനും!!
2016 ല്‍ റിലീസിനെത്തിയ കമ്മട്ടിപ്പാടത്തിന് ശേഷമാണ് നടന്‍ വിനായകനെ മലയാള സിനിമ തിരിച്ചറിഞ്ഞത്. കമ്മട്ടിപ്പാടത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതോടെ താരത്തിന് പിന്നെ പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് വിനായകനിപ്പോള്‍. ഇപ്പോഴിതാ വിനായകന്‍ നായകനാവുന്ന ഏറ്റവും പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ വന്നിരിക്കുകയാണ്.
കമലിന്റെ സംവിധാനത്തിലെത്തുന്ന അടുത്ത ചിത്രത്തിലാണ് വിനായകന്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിറം, സ്വപ്‌നക്കൂട് തുടങ്ങി ഒട്ടനവധി പ്രണയചിത്രങ്ങള്‍ സമ്മാനിച്ച കമലിന്റെ മറ്റൊരു സിനിമയാണിതെന്നാണ് സൂചന. ടീനേജ് പ്രണയകഥയായിരിക്കും സിനിമയിലൂടെ പറയുന്നത്. അടുത്ത മാസം ചിത്രീകരണം ആംരഭിക്കുമെന്ന് പറയുന്ന സിനിമയില്‍ പുതുമുഖങ്ങളാണ് നായിക, നായകന്മാരായി എത്തുന്നത്.

സിനിമയിലെ വിനായകന്റെ കഥാപാത്രം എന്താണെന്നുള്ളത് വ്യക്തമല്ല. കമല്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ലക്ഷ്വദ്വീപാണ്. കൊച്ചിയിലും കുറച്ച് ദിവസം ഷൂട്ടിംഗ് ഉണ്ടാവുമെന്നുമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ പറയുന്നത്. ഈ ചിത്രത്തെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല.
1995 ല്‍ റിലീസിനെത്തിയ മാന്ത്രികത്തിലൂടെയാണ് വിനായകന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീടിങ്ങോട്ട് സഹനടനായും വില്ലനായും ഒട്ടനവധി സിനിമകളില്‍ വിനായകന്‍ അഭിനയിച്ചിരുന്നു. 2016 ലായിരുന്നു രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാട്ടം തിയറ്ററുകളിലേക്ക് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനടക്കം നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും ചിത്രത്തിലെ വിനാകന്റെ കഥാപാത്രമായ ഗംഗാധരന്‍ എന്ന ഗംഗയായിരുന്നു ശ്രദ്ധേയം. ഈ ഒറ്റ കഥാപാത്രത്തിലൂടെ വിനായകന്റെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു.


Click it and Unblock the Notifications











