ദിലീപിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിഞ്ഞില്ല; പകരം കാവ്യ മാധവന്റെ നായകനായി ജയസൂര്യ വന്നു; വിനയന്‍

നിലപാടുകളുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട മലയാള ചലച്ചിത്ര സംവിധായകനാണ് വിനയന്‍. സംവിധായകന്റെ പേരില്‍ ഏര്‍പ്പെടുത്തിയ വിലക്കുകളെല്ലാം മാറി വിനയന്‍ വീണ്ടും സജീവമായിരുന്നു. ഏറ്റവുമൊടുവില്‍ ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് വിനയന്‍ സംവിധാനം ചെയ്തത്. ഇനി മോഹന്‍ലാലിനെ നായകനാക്കിയും അല്ലാതെയുമായി നിരവധി ചിത്രങ്ങളാണ് വിനയന്റേതായി വരാനിരിക്കുന്നത്.

നടന്‍ ജയസൂര്യയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് വിനയനായിരുന്നു. ഊമപ്പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലാണ് ജയസൂര്യ ആദ്യം നായകനാവുന്നത്. ഈ സിനിമയില്‍ അഭിനയിക്കാന്‍ ആദ്യം തീരുമാനിച്ചത് ദിലീപിനെയായിരുന്നുവെന്ന് പറയുകയാണ് സംവിധായകനിപ്പോള്‍. എന്നാല്‍ ഷൂട്ടിങ്ങ് തുടങ്ങാനിരിക്കവേ ദിലീപിന്റെ ചില നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാതെ വരികയായിരുന്നു.

dileep-vinayan

എങ്ങനെയാണ് ദിലീപിനെ മാറ്റി ഈ വേഷത്തിലേക്ക് ജയസൂര്യ എത്തിയതെന്നുള്ള കഥ റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തിലൂടെ വിനയന്‍ തുറന്നു പറയുന്നു. ആദ്യം ദിലീപിനെയായിരുന്നു ഊമപ്പെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലെ നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ എഴുത്തുകാരനെ മാറ്റണമെന്നതടക്കമുള്ള ഡിമാന്റുകള്‍ ദിലീപ് മുന്നോട്ട് വച്ചു.

സിനിമയുടെ ക്യാപ്റ്റന്‍ ഡയറക്ടറാണെന്ന് വിശ്വസിയ്ക്കുന്ന ഒരാളാണ് ഞാന്‍. ഡയറക്ടറെ ചോദ്യം ചെയ്യുന്ന നായകനെ ഞാന്‍ വിലമതിക്കില്ല. ദിലീപിന് നല്‍കിയ അഡ്വാന്‍സ് തിരികെ വാങ്ങിച്ച് ആ ചിത്രത്തില്‍ ജയസൂര്യയെ ഞാന്‍ നായകനാക്കുകയായിരുന്നു. എന്റെ ഏഴ് സിനിമകളില്‍ ദിലീപായിരുന്നു നായകന്‍. അയാള്‍ സൂപ്പര്‍ താരമായപ്പോള്‍ പിന്നെ ഡിമാന്റുകള്‍ മുന്നോട്ട് വെക്കുവാന്‍ തുടങ്ങി.

 vinayan

അയാളുടെ വഴിക്ക് പോകുവാന്‍ എനിക്ക് താല്‍പര്യമില്ല. നല്ല പിള്ളയായി നടിച്ച് കുറെ അവാര്‍ഡുകള്‍ വാങ്ങാനും, ലോബിയുടെ ഭാഗമാവാനുമൊന്നും തനിക്ക് താത്പര്യമില്ലെന്നും വിനയന്‍ വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താന്‍ ദിലീപിന് അനുകൂലമായ നിലപാടെടുത്തു എന്ന വാര്‍ത്തകളെ അഭിമുഖത്തിനിടയില്‍ സംവിധായകന്‍ നിഷേധിച്ചു.

Recommended Video

നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയത്തിന് ദിലീപ് എത്തിയപ്പോള്‍ | Filmibeat Malayalam

അത് തികച്ചും തെറ്റായ വാര്‍ത്തയാണ്. ഞാനൊരിക്കലും ഈ വിഷയത്തില്‍ ആരെയും പിന്തുണച്ച് സംസാരിച്ചിട്ടില്ല. സൂപ്പര്‍ താരങ്ങള്‍ക്കു പോലും എന്നോട് വിരോധം തോന്നാനുളള പ്രധാന കാരണക്കാരന്‍ ദിലീപാണ്. എങ്കിലും അയാള്‍ വീണ് കിടക്കുമ്പോള്‍ ചവിട്ടാന്‍ ഞാന്‍ തയ്യാറല്ല. നടി ആക്രമിപ്പെട്ട വിഷയം വന്നപ്പോള്‍ എന്നെ ഒരുപാട് പേര്‍ ചര്‍ച്ചയ്ക്കു വിളിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം ഞാന്‍ ഒഴിഞ്ഞു മാറുകയാണ് ചെയ്തതെന്നും വിനയന്‍ പറയുന്നു.

262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ

Read more about: vinayan വിനയന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X