രാവണന്‍ മോഹന്‍ലാല്‍ തന്നെ! വലിയ ക്യാന്‍വാസിലൊരുക്കുന്ന വിനയന്റെ ബൃഹുത്തായ ചിത്രം ഇത് തന്നെയാണ്!!

മോഹന്‍ലാലിന്റെ കരിയറിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമായി ലൂസിഫര്‍ മാറിയിരിക്കുകയാണ്. റിലീസിനെത്തിയ ദിവസം മുതലിങ്ങോട്ട് തിയറ്ററുകളിലും ബോക്‌സോഫീസിലും അത്യുഗ്രന്‍ പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ലൂസിഫര്‍ തരംഗമായതോടെ മോഹന്‍ലാലിന്റെ മറ്റ് മാസ് ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒടിയന് ശേഷം വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമൂഴം പാതിവഴിയില്‍ ഉപേക്ഷിച്ചതിന്റെ നിരാശയും ആരാധകര്‍ക്കുണ്ടായിരുന്നു.

എന്നാല്‍ ഭീമനായി മോഹന്‍ലാലിനെ കാണാന്‍ കഴിയില്ലെങ്കിലും രാവണനായി കാണാനുള്ള അവസരമുണ്ടെന്നുള്ള സൂചനയാണ് അടുത്തിടെ പുറത്ത് വന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍ വിനയനാണ് കൃത്യമായ വിവരങ്ങളൊന്നുമില്ലാതെ കേവലം ഒരു ചിത്രത്തിലൂടെ അത്തരമൊരു സൂചന തന്നത്. ശേഷം മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആ സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

  പിണക്കം അവസാനിപ്പിച്ച് മോഹന്‍ലാലും വിനയനും

പിണക്കം അവസാനിപ്പിച്ച് മോഹന്‍ലാലും വിനയനും

ഏറെ വര്‍ഷങ്ങളായി മോഹന്‍ലാലും വിനയനും തമ്മില്‍ പിണക്കത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ അത് അവസാനിപ്പിക്കുകയും ഇരുവരും ഉടന്‍ ഒരു സിനിമയിലൂടെ ഒന്നിക്കാന്‍ പോവുകയാണെന്നും വിനയന്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ചെയ്യാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും.. സ്‌നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ. കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല. ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കും. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു. എന്നുമാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ വിനയന്‍ പറഞ്ഞത്.

 രാവണന്റെ ലുക്ക്

രാവണന്റെ ലുക്ക്

വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ചിത്രമായിരിക്കുമെന്ന് വിനയന്‍ സൂചിപ്പിച്ചതോടെ ആരാധകരും ഈ ചിത്രത്തെ കുറിച്ച് അറിയാനുള്ള ആകാംഷയിലായിരുന്നു. അങ്ങനെയിരിക്കെയാണ് ഫേസ്ബുക്ക് പേജിലൂടെ രാവണന്റെ ലുക്കുമായി വിനയന്‍ എത്തിയത്. ഇതിഹാസ കഥാപാത്രം രാവണനായി ശ്രീ മോഹന്‍ലാല്‍ ചിത്രകാരന്റെ ഭാവനയില്‍ എന്ന് പറഞ്ഞാണ് ഫേസ്ബുക്കിലൂടെ വിനയന്‍ ചിത്രം പുറത്ത് വിട്ടത്. ഇത് പുതിയ ചിത്രത്തെ കുറിച്ചുള്ള സൂചനയാണോ വിനയന്‍ നല്‍കുന്നതെന്ന് ആരാധകര്‍ക്കും സംശയം തോന്നിയിരുന്നു. ഒടുവില്‍ അത് സത്യമാണെന്ന് വന്നിരിക്കുകയാണ്.

 രാവണന്‍ എന്ന കഥാപാത്രമുണ്ട്...

രാവണന്‍ എന്ന കഥാപാത്രമുണ്ട്...

താന്‍ മോഹന്‍ലാലിനെ വെച്ച് ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തില്‍ രാവണന്‍ എന്ന കഥാപാത്രമുണ്ട്. അത് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ എന്റെ കൂടെയുള്ള എഴുത്തുകാരില്‍ ഒരാള്‍ വരച്ച് തന്ന ചിത്രമാണ് ഞാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അത് പരിഗണനയില്‍ ഉള്ള കാര്യമാണ്. അതല്ലാതെ ആ കഥാപാത്രം ഫിക്‌സ് ചെയ്തിട്ടില്ല. മോഹന്‍ലാല്‍ ഇപ്പോള്‍ വിദേശത്താണെന്നും ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിട്ട് ഈ കഥ ആണഅ ഒരു തീരുമാനത്തില്‍ എത്തുന്നതെങ്കില്‍ ഫൈനലൈസ് ചെയ്യും. അതുകൊണ്ടാണ് ഞാന്‍ ആ രീതിയില്‍ അനൗണ്‍സ് ചെയ്യാതിരുന്നതെന്നും വിനയന്‍ പറയുന്നു.

 കഥയും പ്രമേയവും തയ്യാറാണ്

കഥയും പ്രമേയവും തയ്യാറാണ്

മൂന്ന് പ്രമേയങ്ങളിലൂള്ള സിനിമകളാണ് മോഹന്‍ലാലിന് വേണ്ടി പരിഗണിക്കുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ അത് ഏതാണെന്ന് തീരുമാനിക്കുമെന്ന് വിനയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് വിനയന്‍ ഇനി ചെയ്യുന്ന ചിത്രം. അടുത്തിടെയാണ് ചിത്രീകരണം ആരംഭിക്കുച്ചത്. ഈ പൂര്‍ത്തിയായതിന് ശേഷമാണ് മോഹന്‍ലാല്‍ ചിത്രം തുടങ്ങുന്നത്. രാവണന്‍ എന്ന കഥാപാത്രത്തെ വച്ച് ചിത്രം ചെയ്യണമെന്ന് എന്റെ മനസില്‍ പണ്ട് തൊട്ടേ ഉള്ള ആഗ്രഹമാണ്. ലാലിനെ പോലെ ഒരാള്‍ അതിന് സമ്മതം അറിയിക്കുകയാണെങ്കില്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും വിനയന്‍ വ്യക്തമാക്കുന്നു.

 ഭീമന് പകരം രാവണന്‍

ഭീമന് പകരം രാവണന്‍

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട മൂവിയായിരുന്നു രണ്ടാമൂഴം. ചിത്രത്തില്‍ മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കാനായിരുന്നു തീരുമാനിച്ചത്. ആയിരം കോടി ബജറ്റില്‍ നിര്‍മ്മിക്കാനിരുന്ന സിനിമ വിഎ ശ്രീകുമാര്‍ മേനോനായിരുന്നു സംവിധാനം. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വരുമെന്ന് കരുതിയെങ്കിലും തിരക്കഥ എംടി തിരിച്ച് വാങ്ങിയിരുന്നു. ഇതോടെ രണ്ടാമൂഴം പാതി വഴിയില്‍ അവസാനിച്ചു. മറ്റൊരു തിരക്കഥയില്‍ ചിത്രം വരുമോ എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X