മൂന്നരയടി പൊക്കമുള്ള ആര്‍ട്ടിസ്റ്റുകളെ വേണമെന്ന് പറഞ്ഞു! വീടിന് മുന്നില്‍ ആളുകള്‍ വന്ന് നിറഞ്ഞെന്ന് വിനയന്‍

വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് അത്ഭുതദ്വീപ്. മലയാളികള്‍ അന്നും ഇന്നും മറക്കാന്‍ സാധിക്കാത്ത അത്രയും മികച്ച സിനിമയായിരുന്നിത്. പൊക്കം കുറഞ്ഞ മൂന്നൂറിലധികം ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി ആരും ചെയ്യാന്‍ തയ്യാറാവാത്ത റിസ്‌കിലായിരുന്നു വിനയന്‍ സിനിമ എടുത്തത്.

അത്ഭുതദ്വീപ് സിനിമ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്ന വിനയന്റെ വാക്കുകള്‍ വൈറലാവുകയാണിപ്പോള്‍. ആ സിനിമയിലേക്ക് പൊക്കം കുറഞ്ഞ താരങ്ങള്‍ വന്നതെങ്ങനെയാണെന്നും പക്രുവിനെ നായകനാക്കിയതിനെ കുറിച്ചും സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനയന്‍ സംസാരിച്ചത്. ഈ വീഡിയോ വൈറലായതോടെയാണ് സംവിധായകന്റെ വാക്കുകളും ശ്രദ്ധേയമായത്.

vinyan

അത്ഭുതദീപ് എന്ന തന്റെ സിനിമ പക്രു എന്ന വ്യക്തിയുടെ കഥയാണെന്നാണ് വിനയന്‍ പറയുന്നത്. ചുമ്മാ തമാശയ്ക്ക് അവന്‍ പറയാറുണ്ട്. സാറേ ഈ നേരെ നോക്കി അഭിനയിക്കുന്ന ഒരു അവസ്ഥ ഉണ്ടാകണമെന്ന്. ആ സമയത്ത് അവന്‍ മീശമാധവന്‍ പോലെയുള്ള സിനിമകളില്‍ ചെറിയ വേഷമൊക്കെ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

തമാശ നിറഞ്ഞിട്ടുള്ള കോമഡി കഥാപാത്രങ്ങളാണ് അന്ന് കൂടുതലായും പക്രു ചെയ്യുന്നത്. അല്ലാതെ നായകന്റെ വേഷമൊന്നും ആയിരുന്നില്ല. ഇയാള്‍ വളരെ മിടുക്കനായിട്ട് ചിന്തിക്കുന്ന ആളാണ്. തമാശ മട്ടില്‍ പറയുന്ന വാക്കുകളൊക്കെ നമ്മുടെ മനസിലേക്ക് കയറും. പൊക്കം കുറഞ്ഞ് പോയന്നേ ഉള്ളു, മനസിന്റെ സ്വപ്‌നങ്ങള്‍ക്ക് പൊക്കം കൂടുതലാണെന്നും വിനയന്‍ പറയുന്നു.

അങ്ങനെ ഒരിക്കല്‍ സംസാരത്തിനിടയില്‍ ഞാന്‍ ചോദിച്ചു, പൊക്കം കുറഞ്ഞ ആളുകളുടെ ഒരു കഥയെടുത്താലോ എന്ന്. അതിന് എത്ര പേരെ കിട്ടുമെന്നും ചോദിച്ചു. പത്ത് മുപ്പത് പേരെ അറിയാമെന്നാണ് അവന്‍ മറുപടി പറഞ്ഞത്. മുപ്പത് പേരൊന്നും പോരെന്ന് ഞാനും പറഞ്ഞു. കാരണം നമുക്ക് ഒരു ദ്വീപിന്റെ അല്ലെങ്കില്‍ ഒരു രാജ്യത്തിന്റെ കഥ പറയണം. അതിന് പത്ത് മുന്നൂറ് പേരെങ്കിലും വേണമെന്ന് പറഞ്ഞു. 'സാറ് ചുമ്മ കളിപ്പിക്കല്ലേ', എന്ന് പറഞ്ഞ് പക്രു പോയി.

vinyan

പക്ഷേ എന്റെ മനസിലെ ചിന്ത അവിടെ തന്നെ ഉണ്ടായിരുന്നു. കുഞ്ഞന്മാരുടെ ലോകത്തെ പറ്റി തന്നെയായിരുന്നു എന്റെ ചിന്ത മുഴുവനും. അങ്ങനെയാണ് ഞാന്‍ പത്രത്തില്‍ പരസ്യം കൊടുക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ള മൂന്നര അടി പൊക്കമുള്ള ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു എന്നാണ് പത്രത്തില്‍ പരസ്യമായി കൊടുത്തത്. മാത്രമല്ല എന്റെ വീടിന്റെ അഡ്രസും അതിനൊപ്പം കൊടുത്തു.

പിന്നെ നടന്നത് വളരെ രസകരമായ സംഭവങ്ങളാണെന്നാണ് സംവിധായകന്‍ പറയുന്നത്. പരസ്യം കൊടുത്തതിന്‍െ പിറ്റേന്ന് മുതല്‍ കുറേ പേര്‍ പാലാരിട്ടവട്ടത്ത് ബസ് ഇറങ്ങാന്‍ തുടങ്ങി. പിന്നെ കണ്ടത് കുഞ്ഞന്മാരുടെ ഒരു ക്യൂ തന്നെയായിരുന്നു. അവര്‍ ബസ് ഇറങ്ങി എന്റെ വീട്ടിലേക്ക് നടക്കുമ്പോള്‍ അടുത്തുള്ള വീടുകളില്‍ നിന്നും സ്ത്രീകളും കുട്ടികളുമൊക്കെ അത്ഭുതത്തോടെ നോക്കി നില്‍ക്കാന്‍ തുടങ്ങി.

അന്ന് മുതല്‍ പത്തും അമ്പതും പേര്‍ വീതം വീട്ടിലേക്ക് വരാന്‍ തുടങ്ങി. അങ്ങനെ ഒരുപാട് പേരാണ് പരസ്യം കണ്ട് മാത്രം വന്നത്. അതില്‍ നിന്നും മുന്നൂറ് പേരെ ഞാന്‍ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്തുവെന്നും അവരൊക്കെയാണ് അത്ഭുതദ്വീപ് സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ച താരങ്ങളെന്നും വിനയന്‍ പറയുന്നു.

More from Filmibeat

Read more about: vinayan വിനയന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X