അന്ന് കലാഭവന്‍ മണി വലിയൊരു ഹീറോയായി മാറി! വര്‍ഷത്തില്‍ മൂന്നും നാലും സിനിമകള്‍ ചെയ്തിരുന്നു, വിനയന്‍

കലാഭവന്‍ മണിയുടെ ഓര്‍മ്മദിനത്തില്‍ ഏറെയാളുകളും ചര്‍ച്ചയാക്കിയ കഥാപാത്രമാണ് വിനയന്റെ സംവിധാനത്തിലെത്തിയ കരുമാടികുട്ടന്‍ എന്ന സിനിമയിലേത്. സിനിമ റിലീസിനെത്തിയത് 2001 മാര്‍ച്ച് 30 നാണ. ഈ ദിവസം ചിത്രത്തെ കുറിച്ച് പറഞ്ഞാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്. ഇന്നും പ്രേക്ഷകരുടെ നെഞ്ച് പിടയ്ക്കുന്ന മനോഹരമായ കഥാപാത്രങ്ങള്‍ കലാഭവന്‍മണിയ്ക്ക് സമ്മാനിച്ചത് സംവിധായകന്‍ വിനയനായിരുന്നു. അന്നൊക്കെ താന്‍ മൂന്നാല് സിനിമകള്‍ ഒരു വര്‍ഷം ചെയ്യുമായിരുന്നു എന്ന് പറയുകയാണ് സംവിധായകനിപ്പോള്‍.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയുമായി വിനയന്‍ കഴിഞ്ഞ വര്‍ഷമെത്തിയത്. സിനിമകള്‍ക്കിടയില്‍ വലിയ ഗ്യാപ്പ് വന്നതിനെ കുറിച്ചും പഴയകാലത്തെ പറ്റിയുമൊക്കെ മനസ് തുറന്ന് സംസാരിക്കുകയാണ് താരമിപ്പോള്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിനയന്‍ കരുമാടികുട്ടനടക്കം താന്‍ സംവിധാനം ചെയ്ത സിനിമകളെ കുറിച്ച് മനസ് തുറന്നത്.

 karumadikuan

'കരുമാടിക്കുട്ടന്‍' 2001 മാര്‍ച്ച് 30 നാണ് റിലീസ് ചെയ്തത്. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കലാഭവന്‍ മണി കേരള ജനതയുടെ മനസ്സില്‍ ഒരു വലിയ ഹീറോ ആയി മാറിക്കൊണ്ട് ബോക്‌സോഫീസില്‍ വമ്പന്‍ വിജയം നേടിയ ഒരു ഗ്രാമീണ ചിത്രം. എറണാകുളം മൈമൂണ്‍ തീയറ്ററില്‍ ക്ലൈമാക്‌സ് കഴിയുമ്പോള്‍ പ്രേക്ഷകര്‍ എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നത് കണ്ട് മനസ്സു നിറഞ്ഞ ചിത്രം..

'വാസന്തിയും ലഷ്മിയും പിന്നെ ഞാനും' എന്ന സിനിമ കഴിഞ്ഞ ഉടനെയാണ് മണിയേ വച്ച് കരുമാടിക്കുട്ടന്‍ പ്ലാന്‍ ചെയ്തത്. കരുമാടിക്കുട്ടന് ശേഷം മമ്മുക്ക നായകനായ രാക്ഷസരാജാവാണ് ചെയ്തത്... അക്കാലത്തൊക്കെ മൂന്നും നാലും സിനിമകള്‍ ഒരു വര്‍ഷത്തില്‍ ചെയ്ത് റിലീസ് ചെയ്യാന്‍ കഴിഞ്ഞിരുന്നു എന്നത് ഇന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു,' എന്നുമാണ് വിനയന്‍ പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നത്.

എന്തൊക്കെ പറഞ്ഞാലും പത്തൊമ്പതാം നൂറ്റാണ്ടിലൂടെ സാര്‍ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റല്ലോ. ഇനി എല്ലാം പഴയത് പോലാകുമെന്നാണ് ആരാധകര്‍ പറയുന്നത്. അന്നൊക്കെ നല്ല അഭിപ്രായം ലഭിക്കുന്ന ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ തിയേറ്ററില്‍ വരുമായിരുന്നു.

ഇന്ന് ആവറേജ് പടം ആണെന്ന് അഭിപ്രായം വന്നാല്‍ ടെലിഗ്രാമില്‍ വരുമ്പോള്‍ കാണാമല്ലോ എന്ന് ചിന്തിക്കും. കാരണം തിയേറ്ററില്‍ ഇറങ്ങുന്ന ചില പടങ്ങള്‍ കാണുമ്പോള്‍ ഡയറക്ടര്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാക്കാന്‍ പോലും സാധാരണ പ്രേക്ഷകര്‍ക്ക് പറ്റുന്നില്ല എന്നതാണെന്ന് ഒരു ആരാധകന്‍ പറയുന്നു.

അതേ സമയം ആദ്യമായി കരുമാടികുട്ടന്‍ സിനിമ കണ്ടതിന്റെ അനുഭവവും ഒരാള്‍ വിനയന്റെ പോസ്റ്റിന് താഴെ പങ്കുവെച്ചിരുന്നു. 'ഞാന്‍ കരുമാടികുട്ടന്‍ ആദ്യമായി കാണുന്നത് 2008 ഏപ്രില്‍ 1 ചൊവ്വാഴ്ച ഉച്ചയ്ക്ക് സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തപ്പോഴാണ്. അന്ന് ഞാന്‍ രണ്ടാം ക്ലാസ് കഴിഞ്ഞ് വേനലവധികാലം ആഘോഷിക്കുന്ന സമയം. 2001 ല്‍ റിലീസ് ചെയ്ത് സിനിമയാണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. മാത്രമല്ല കരുമാടികുട്ടന്‍ റിലീസ് ചെയ്യുമ്പോള്‍ എനിക്ക് ഒന്നര വയസ്സേ ഉള്ളൂ.

vinayan

2008 ഏപ്രില്‍ 2 ബുധനാഴ്ച്ച ഉച്ചയ്ക്ക് സൂര്യ ടീവിയില്‍ സംപ്രേഷണം ചെയ്തത് വിനയന്‍ സാര്‍ സംവിധാനം ചെയ്ത് രാക്ഷസരാജാവാണ്...

കരുമാടികുട്ടന്‍ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട് സിനിമയാണ്. കലാഭവന്‍ മണി ചേട്ടന്റെ കുട്ടന്‍(കരുമാടി), നന്ദിനി ചേച്ചിയുടെ നന്ദിനി കുട്ടി, ഭാരതി ചേച്ചിയുടെ കുട്ടന്റെയും, നന്ദിനികുട്ടിയുടെയും മുത്തശ്ശി (മാളികപുരയ്ക്കലെ വലിയ തമ്പുരാട്ടി), സുരേഷ് കൃഷ്ണയുടെ ശേഖരന്‍(ശേഖരന്‍ കുട്ടി), രാജന്‍.പി. ദേവ് ചേട്ടന്റെ ശേഖരന്റെ പിതാവ് നീലാണ്ടന്‍,

പൂജപ്പുര രവിയുടെ കണിയാന്‍ വൈദ്യര്‍, ജനാര്‍ദ്ദനന്റെ നീലാണ്ടന്‍ മൊതലാളിയുടെ വീട്ടിലെ കാര്യസ്ഥന്‍ ഗോവിന്ദന്‍ നായര്‍, നാരായണ്‍കുട്ടിയുടെ ഡോഗ് ട്രെയിനര്‍ ചാക്കോ, ചേര്‍ത്തല ലളിതയുടെ നീലാണ്ടന്റെ ഭാര്യ, മാള അരവിന്ദന്റെ കുട്ടന്റെ ആശാന്‍ ചേന്നന്‍, കെ. ബി. ഗണേഷ് കുമാറിന്റെ നന്ദിനിയുടെ കോളേജ് അദ്ധ്യാപകന്‍ ചന്ദ്രമോഹന്‍ (ചന്ദ്രന്‍ മാഷ്),

ശിവജിയുടെ ചന്ദ്രമോഹന്റെ അമ്മാവന്‍ ഭാസ്‌കരവര്‍മ്മ, മീന ഗണേഷിന്റെ മാത, സായ് കുമാറിന്റെ നന്ദിനിയുടെ പിതാവ് ജഗനാഥന്‍ എന്നീ കഥാപാത്രങ്ങള്‍ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല.

സിനിമയുടെ തിരക്കഥാകൃത്തായ ജെ. പള്ളാശേരി, കലാഭവന്‍ സന്തോഷ്, പ്രിയങ്ക അനൂപ് തുടങ്ങി ഈ സിനിമയില്‍ ചെറുതും, വലുതുമായ വേഷങ്ങള്‍ ചെയ്ത് ബഹുമാന്യരായ എല്ലാ അഭിനേതാക്കളും വളരെ നന്നായി അവരുടെ റോളുകള്‍ അവതരിപ്പിച്ചു.

More from Filmibeat

Read more about: vinayan വിനയന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X