For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു വര്‍ഷത്തോളം നടത്തിയ മേക്കോവര്‍; സിനിമയ്ക്ക് വേണ്ടി സിജു വിത്സണ്‍ നടത്തിയ പരിശീലനത്തെ കുറിച്ച് വിനയന്‍

  |

  വിനയന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ എത്തുമെന്ന കാര്യം അടുത്തിടെ വീണ്ടും വ്യക്തമാക്കിയിരുന്നു. വിനയന്റെ തന്നെ കരിയറിലെ വലിയൊരു ചിത്രമായിരിക്കുമെന്നും മാസ് എന്റര്‍ടെയിനര്‍ ആണെന്നും സംവിധായകന്‍ സൂചിപ്പിച്ചിരുന്നു. അതിന് മുന്‍പ് ചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ട് എത്തും.

  സ്റ്റൈലിഷ് ലുക്ക് പരീക്ഷിച്ച് അമാന ഷരീഫ്, ആരാധകരുടെ മനം മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം

  സിജു വിത്സണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ചിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു വമ്പന്‍ സിനിമ ആയിരിക്കുമെന്ന് സംവിധായകന്‍ നേരത്തെ ഉറപ്പ് നല്‍കി കഴിഞ്ഞു. അതേ സമയം സിനിമയ്ക്ക് വേണ്ടി സിജു എടുത്ത മുന്നൊരുക്കങ്ങള്‍ അദ്ദേഹത്തെ വലിയൊരു നിലയിലേക്ക് എത്തിക്കുമെന്നാണ് വിനയന്‍ പറയുന്നത്.

  siju-wilson

  വിനയന്റെ കുറിപ്പ് വായിക്കാം...

  'പത്തൊന്‍പതാംനൂറ്റാണ്ട്' എന്ന സിനിമയിലെ നായക കഥാപാത്രത്തിനു വേണ്ടി യുവനടന്‍ സിജു വില്‍സണ്‍ ഒരുവര്‍ഷത്തോളമെടുത്ത് നടത്തിയ മേക്ക് ഓവറും, കളരി പരിശീലനവും ഒക്കെ കലയോടും സിനിമയോടും ഉള്ള സിജുവിന്റെ ഡെഡിക്കേഷന്‍ എത്രത്തോളമുണ്ടന്ന് വെളിവാക്കുന്നതാണ്. ഇന്നു നിലവിലുള്ള പല പ്രമുഖ യുവനടന്‍മാരോടും ഒപ്പം അവരുടെ ആരംഭകാല സിനിമാ ജീവിതത്തില്‍ ഒന്നിച്ച് കുറേ ദുരം യാത്ര ചെയ്തിട്ടുള്ള ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ പറയട്ടെ... ഈ അര്‍പ്പണ മനോഭാവം കാത്തു സുക്ഷിച്ചാല്‍ ആര്‍ക്കു ലഭിച്ചതിലും ശോഭനമായ ഭാവി സിജുവിനെ തേടി എത്തും..ആശംസകള്‍.. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെ വിനയന്‍ പറയുന്നത്.

  ജിം ബോഡിയുള്ളവരെ ഇഷ്ടമല്ല, എന്നിട്ടും ഒരു ജിമ്മനെ തന്നെ കല്യാണം കഴിച്ചു; പ്രണയത്തെ കുറിച്ച് പൂജയും ജോണും

  സുപ്രീം സുന്ദര്‍, രാജശേഖര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നതെന്നും സിനിമയുടെ ക്ലൈമാക്‌സ് തീരുമാനിച്ചില്ലെന്ന കാര്യവും ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി വിനയന്‍ പറയുന്നു. വിനയന്‍ സാര്‍ തൊട്ടതെല്ലാം പൊന്നായിരുന്നു. ഇത് മറ്റൊരു തങ്കമായി തീരും. സിജു വിത്സണ്‍ നല്ലൊരു നടനാണ്. അയാളിലെ കഴിവ് പുറത്തെടുക്കാന്‍ അങ്ങേക്ക് സാധിക്കും എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

  Recommended Video

  സിജു വില്‍സണ്‍ എന്ന നടനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വിനയന്‍

  സ്റ്റാര്‍ മാജിക്കിലെ ചാട്ടയടി ഒര്‍ജിനലാണ്; അടി കിട്ടിയിട്ട് കരഞ്ഞ് പോയ സമയം ഉണ്ടെന്ന് നടി സാധിക വേണുഗോപാല്‍

  English summary
  Vinayan Opens Up About Siju Wilson's Dedication And Makeover For Pathonpathaam Noottandu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X