കാവ്യ മാധവനൊപ്പം ദിലീപിനെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നത്! പിന്നീടെങ്ങനെ ജയസൂര്യയെത്തി?

സിനിമാലോകവും പ്രേക്ഷകരും ഒുപോലെ സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കാവ്യ മാധവനും ജയസൂര്യയും ഊമകളായി അഭിനയിച്ച് അമ്പരപ്പിച്ച സിനിമയായിരുന്നു ഇത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയസൂര്യയെങ്ങനെയാണ് ചിത്രത്തിലേക്ക് എത്തിയതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് വിനയന്‍. ജയസൂര്യയുടെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറുകയായിരുന്നു. ഇന്ദ്രജിത്തിന്റെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പല നായകന്‍മാര്‍ക്കും കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് വിനയന്‍. തൊട്ടതെല്ലാം പൊന്നാക്കി അദ്ദേഹം ഹിറ്റ് ചിത്രങ്ങളുമായി നിറഞ്ഞുനിന്നിരുന്ന സമയം കൂടിയായിരുന്നു അന്നത്തേത്. ചെറിയ കഥാപാത്രങ്ങളുമായി മുന്നേറുന്ന പല താരങ്ങളേയും നായകനാക്കിയത് അദ്ദേഹമായിരുന്നു. ജയസൂര്യയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോളും കരിയറില്‍ പുതിയ നേട്ടം സ്വന്തമാക്കിയപ്പോഴും അഭിനന്ദനവുമായി വിനയന്‍ എത്തിയിരുന്നു. ദിലീപിനെയായിരുന്നു ഊമപ്പെണ്ണിലേക്ക് നായകനായി ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീടെങ്ങനെയാണ് ജയസൂര്യ നായകനായെത്തിയത്? ആ സംഭവത്തെക്കുറിച്ച് വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

നായിക കാവ്യ മാധവന്‍

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയ്ക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചത്. ഹിറ്റ് നായികയായി തിളങ്ങിയ കാവ്യ വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും ഇപ്പോഴത്തെ ലൈഫ് ആസ്വദിച്ച് വരികയാണെന്നും അഭിനയത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കില്ലെന്നും താരം പറഞ്ഞിരുന്നു. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനില്‍ ഊമയായാണ് കാവ്യ മാധവന്‍ അഭിനയിച്ചത്. കാവ്യയുടെ നായകനായി എത്തേണ്ടിയിരുന്നത് ദിലീപായിരുന്നു.

ദിലീപിനെയായിരുന്നു നിശ്ചയിച്ചത്

ജയസൂര്യയെയല്ല ദിലീപിനെയായിരുന്നു ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ തന്റെ തിരക്ക് കാരണം അദ്ദേഹം ഈ സിനിമയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ദിലീപിനെ നായകനാക്കി എട്ടോളം ചിത്രങ്ങള്‍ ചെയ്തുവരുന്നതിനിടയിലായിരുന്നു ഈ സിനിമയെക്കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെയാണ് ദിലീപിനെ വെച്ച് ചെയ്താലോയെന്ന് ആലോചിച്ചത്. എന്നാല്‍ ദിലീപിന്റെ ഡേറ്റില്‍ ക്ലാഷ് വന്നതോടെയാണ് മറ്റൊരു താരത്തെക്കുറിച്ച് ആലോചിച്ചത്.

പുതുമുഖത്തെ വെച്ച് ചെയ്താലോ?

ദിലീപിന്റെ ഡേറ്റ് ലഭിക്കില്ലെന്ന് മനസ്സിലായതിന് പിന്നാലെയായാണ് മറ്റൊരു താരത്തെക്കുറിച്ച് ചിന്തിച്ചത്. അങ്ങനെയാണ് പുതുമുഖത്തെ വെച്ച് ചെയ്താലോ എന്ന് ആലോചിച്ചത്. തുടര്‍ന്ന് ജയസൂര്യയിലേക്ക് എത്തുകയായിരുന്നു. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു ജയസൂര്യ. ചാനല്‍ പരിപാടിയിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. അതിനിടയിലാണ് വിനയന്‍ കരിയര്‍ ബ്രേക്ക് ചിത്രം സമ്മാനിച്ചത്.

ഭാര്യയും മകനും

നിര്‍മ്മാതാവും പുതുമുഖത്തെ വെച്ച് ചെയ്യാമെന്ന് പറഞ്ഞതോടെയാണ് ജയസൂര്യയ്ക്ക് നറുക്ക് വീഴുന്നത്. ഭാര്യയും മകനും ചേര്‍ന്നായിരുന്നു ജയസൂര്യയുടെ കാര്യത്തെക്കുറിച്ച് പറഞ്ഞത്. ടിവി പരിപാടികളിലൂടെയായി അവര്‍ക്ക് താരത്തെ അറിയാമായിരുന്നു. കുറച്ച് സിനിമകളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. ആദ്യമായാണ് സിനിമയില്‍ നായകനായത്.

ജയസൂര്യയുടെ കരിയര്‍ മാറിമറിഞ്ഞു

പതിവില്‍ നിന്നും വ്യത്യസ്തമായി ഡയലോഗുകളില്ലാതെയായിരുന്നു നായകനും നായികയും എത്തിയത്. പൊതുവെ എല്ലാവരും ഡയലോഗുകള്‍ കൊണ്ട് പിടിച്ചുനില്‍ക്കുമ്പോള്‍ ജയസൂര്യയ്ക്ക് അതില്ലായിരുന്നു. സിനിമ ഹിറ്റായി മാറിയതോടെ താരത്തിന്റെ കരിയറും മാറിമറിയുകയായിരുന്നു. മികച്ച അവസരങ്ങളും തേടിയെത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X