twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ വാശിയില്‍ പിറന്ന രാക്ഷസരാജാവ്! സിനിമയുടെ കഥ തീരുമാനിച്ചതിനെക്കുറിച്ച് വിനയന്‍!

    |

    വിനയന്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന മികച്ച സിനിമകളിലൊന്നായിരുന്നു രാക്ഷസരാജാവ്. ദിലീപ്, കാവ്യ മാധവന്‍, മീന, രാജന്‍ പി ദേവ്, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, സുകുമാരി തുടങ്ങിയ താരങ്ങളായിരുന്നു ചിത്രത്തിനായി അണിനിരന്നത്. 2001ലായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. രാമനാഥനെന്ന പോലീസ് കമ്മീഷണറുടെ വേഷത്തിലായിരുന്നു മമ്മൂട്ടി എത്തിയത്. ഈ സിനിമയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് വിനയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ഇതിനകം തന്നെ കുറിപ്പ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

    മേഘ്‌നയ്ക്ക് ഇതുപോലൊരാളെ ഇനി കിട്ടില്ല! വേര്‍പിരിയാന്‍ കാരണം ഡോണല്ല! വെളിപ്പെടുത്തലുമായി ജീജ!മേഘ്‌നയ്ക്ക് ഇതുപോലൊരാളെ ഇനി കിട്ടില്ല! വേര്‍പിരിയാന്‍ കാരണം ഡോണല്ല! വെളിപ്പെടുത്തലുമായി ജീജ!

    രാക്ഷസരാജാവ് " ഷൂട്ടിംഗ് ആരംഭിച്ചത് "ദാദാസാഹിബ്" എന്ന എൻെറ മറ്റൊരു മമ്മുട്ടിച്ചിത്രത്തിൻെ റിലീസു കഴിഞ്ഞ് നാലു മാസം കഴിഞ്ഞ ഉടനേയാണ്...ദാദാസാഹിബിനു ശേഷം കരുമാടി കുട്ടൻെറ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് അർജൻറായി ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നത്.

    മോഹന്‍ലാലിന്‍റെ വില്ലനായ സുരേഷ് ഗോപി! ഇരുപതാം നൂറ്റാണ്ട് 100 ദിനം ഓടുമെന്ന് തിക്കുറിശ്ശി പറഞ്ഞു!മോഹന്‍ലാലിന്‍റെ വില്ലനായ സുരേഷ് ഗോപി! ഇരുപതാം നൂറ്റാണ്ട് 100 ദിനം ഓടുമെന്ന് തിക്കുറിശ്ശി പറഞ്ഞു!

    ഇത്ര പെട്ടന്ന് അടുത്ത ചിത്രവും തുടങ്ങാൻ പ്രോൽസാഹിപ്പിച്ചത് സാക്ഷാൽ മമ്മുക്ക തന്നെയാണ്.. സത്യത്തിൽ അടുത്ത ചിത്രം പ്ലാൻ ചെയ്തിരുന്നത് വാസന്തിയുടെ തമിഴ് പതിപ്പായ കാശി ആയിരുന്നു.. ഞാനത് മുന്നോട്ടു നീട്ടിവച്ചു..കരുമാടിക്കുട്ടൻെറ തിരക്കിനിടയിൽ പുതിയൊരു സബ്ജക്ട് കണ്ടെത്തുക എന്നത് ഒരു വെല്ലുവിളി തന്നെ ആയിരുന്നു.

    Vinayan

    അന്നു കേരളത്തെ പ്രകമ്പനം കൊള്ളിച്ച അതിദാരുണമായ ആലുവാ കൊലക്കേസും അതിൻെറ അന്വേഷണവും ഒക്കെ വാർത്തയായി നാട്ടിൽ നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു.. പെട്ടെന്നൊരു സിനിമ ചെയ്യാൻ ആ കൊലക്കേസ് വിഷയത്തിൽ നിന്നു തന്നെ ത്രെഡ് കണ്ടെത്തുകയായിരുന്നു.. കരുമാടിക്കുട്ടൻെറ റീ- റിക്കോഡിങ്ങിനിടയിൽ ഒരു കഥയുണ്ടാക്കി മമ്മുക്കയോടു പറഞ്ഞു.. അദ്ദേഹത്തിനു വളരെ ഇഷ്ടപ്പെട്ടു.

    പാര്‍വതി ജയറാം എന്‍റെ ദത്ത് പെങ്ങളാണെന്ന് സുരേഷ് ഗോപി! രാധികയെ ആദ്യം പോയി കണ്ടത് ഈ അനിയത്തി!പാര്‍വതി ജയറാം എന്‍റെ ദത്ത് പെങ്ങളാണെന്ന് സുരേഷ് ഗോപി! രാധികയെ ആദ്യം പോയി കണ്ടത് ഈ അനിയത്തി!

    ഷുട്ടിംഗിനു മുൻപ് തിരക്കഥ മുഴുവൻ തീർക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല എന്നതാണു സത്യം.. എൻകിലും രചനയും സംവിധാനവും ഒക്കെയായി 35 ദിവസം കൊണ്ടു ഷുട്ടിംഗ് തീർത്തു, അടുത്തടുത്തു ചെയ്ത രണ്ടു മമ്മുട്ടി ചിത്രങ്ങളും വ്യത്യസ്തമായിരുന്നു. വിജയവുമായിരുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

    ബഷീര്‍ ബഷിയുടെ രണ്ടാംഭാര്യ മാഷുറയ്‌ക്കെതിരെ വിമര്‍ശനപ്പെരുമഴ! ഭര്‍ത്താവിന് മുന്നിലാണ് ഇത് വേണ്ടത്!ബഷീര്‍ ബഷിയുടെ രണ്ടാംഭാര്യ മാഷുറയ്‌ക്കെതിരെ വിമര്‍ശനപ്പെരുമഴ! ഭര്‍ത്താവിന് മുന്നിലാണ് ഇത് വേണ്ടത്!

    English summary
    Vinayan's facebook post about Rakshasa Rajavu movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X